സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ കോഴ. സുരേന്ദ്രനെതിരെ കേസെടുക്കും
മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറാൻ കെ സുന്ദരയ്ക്ക് രണ്ടരലക്ഷം രൂപ കോഴ നൽകിയ സംഭവത്തിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പോലീസ് കേസെടുക്കും. എൽ ഡി എഫ് സ്ഥാനാർഥിയായിരുന്ന വി വി രമേശൻ നൽകിയ പരാതിയിൽ ബദിയടുക്ക പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ പരാതി കഴമ്പുള്ളതാണെന്ന് കണ്ടെത്തി. കേസെടുക്കാൻ കോടതിയുടെ അനുമതി വേണ്ടതിനാൽ തിങ്കളാഴ്ച ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് അപേക്ഷ നൽകും.
കോഴ വിഷയത്തിൽ കെ. സുന്ദരയുടെയും പരാതിക്കാരൻ വി വി രമേശൻ എന്നിവരുടെ മൊഴി രേഖപ്പെടുത്തി. മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ വെളിപ്പെടുത്തലിൽ സുന്ദര ഉറച്ചുനിന്നു. ബലമായി കാറിൽ തട്ടിക്കൊണ്ടു പോയെന്നും ഭീഷണിപ്പെടുത്തി പണം നൽകിയെന്നും സുന്ദര മൊഴിനൽകി. തിരഞ്ഞെടുപ്പ് കാലത്ത് സുന്ദരയെ കാണാതായ സംഭവത്തിൽ നൽകിയ മൊഴിയും മാധ്യമങ്ങളിൽ നൽകിയ വെളിപ്പെടുത്തലും പോലീസ് വിശദമായി പരിശോധിച്ചു. ഇൻസ്പെക്ടർ കെ. സലീമിൻ്റെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. ശനിയാഴ്ചയാണ് വി വി രമേശൻ കാസറഗോഡ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്.
കെ സുരേന്ദ്രനെ കൂടാതെ തിരഞ്ഞെടുപ്പ് ഏജന്റുമാരായ ബി.ജെ.പി. നേതാക്കൾ സുരേഷ് നായ്ക്, അശോക് ഷെട്ടി എന്നിവരുടെ പേരിലും കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഇവർക്കൊപ്പം പണം നൽകിയെന്ന് സുന്ദര മൊഴിനൽകിയ സുനിൽ നായ്കിന്റെ പേരിലും പോലീസ് കേസെടുക്കും. പത്രിക പിൻവലിക്കൻ രണ്ടരലക്ഷം രൂപയും മൊബൈൽ ഫോണും ബി.ജെ.പി. നേതാക്കൾ കോഴ നൽകിയെന്നാണ് പരാതി.
ബി.എസ്.പി. സ്ഥാനാർഥിയായി പത്രിക നൽകിയ കെ സുന്ദര പത്രിക പിൻവലിച്ച് ബി.ജെ.പി.യിൽ ചേർന്നിരുന്നു. പത്രിക പിൻവലിക്കാൻ കെ സുരേന്ദ്രൻ ഇടപെട്ട് ബി.ജെ.പി. നേതാക്കൾ രണ്ടരലക്ഷം രൂപ നൽകി എന്ന് സുന്ദര മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
Police will sue BJP state president K Surendran in the case of K Sundara being given a Rs 2.5 lakhs bribe to withdraw the candidature in the Mancheswaram assembly elections. A preliminary investigation by badiyattu police found that the complaint was true in a complaint filed by V V Rameshan, an LDF candidate. An application will be made to the Judicial First Class Magistrate on Monday as does need the court's permission to sue.
No comments