Header Ads

Header ADS

ഇനി കോപ്പ നിറയെ യൂറോ; ഫുട്ബോൾ ആരാധകർക്ക് ആവേശത്തിൻ്റെ രാവുകൾ


കോപ്പാ അമേരിക്കയ്ക്കും യൂറോ കപ്പിനും ഗ്രൗണ്ട് ഉണരുന്നതോടെ ഫുട്ബോൾ ആരാധകർക്ക് ഇനി ആവേശത്തിൻ്റെ രാപകലുകൾ. മലയാളിയുടെ മഴക്കാല രാത്രികളെ ഗോൾ മഴയുടെ പെരുമ്പെയ്‌ത്തിലേക്ക് കൈപിടിച്ചിറക്കാൻ യൂറോകപ്പും കോപ്പ അമേരിക്കയും ഒരുമിച്ചു വരുന്നു. ജൂൺ 12നു യൂറോപ്പിൽ യൂറോകപ്പ് ഫുട്ബോളിനു കിക്കോഫ്. ജൂൺ 13ന് അർജന്റീനയിൽ കോപ്പ അമേരിക്ക ഫുട്ബോളിന് കൊടികയറ്റം! അർധരാത്രി അവസാനിക്കുന്ന യൂറോകപ്പിൻ്റെ  ആവേശമടങ്ങും മുൻപേ പുലർച്ചെ കോപ്പ അമേരിക്കയ്ക്കു പന്തുരുണ്ടു തുടങ്ങും. ചുരുക്കത്തിൽ ഈ ലോക്‌ഡോൺ രാവുകൾ ഫുട്‌ബോൾ ആവേശത്തിൻ്റെ പകലുകളാവും.

കോപ്പയിലെ അർജൻറ്റീന

കോപ്പ അമേരിക്കയുടെ ആതിഥേയരായ അർജൻറ്റീനയിലേക്കാണ് ഇത്തവണ എല്ലാവരും ഉറ്റുനോക്കുന്നത്. 2015 ലെയും 16 ലെയും ടൂർണമെന്‍റ്  കളിൽ ഫൈനലിൽ വരെയെത്തി പരാജയത്തിൻ്റെ കയ്പ്പ് നീര് കുടിച്ച  അർജൻറ്റീന ഇത്തവണയെങ്കിലും കപ്പടിക്കണമെന്നാണ്  ആരാധകരുടെയും പ്രാർഥന. 2019ൽ ഇതിനു മുൻപു നടന്ന ടൂർണമെന്‍റ്ൽ ബ്രസീലിനും പെറുവിനും പിന്നിൽ പരാജിതൻ്റെ മൂന്നാം സ്ഥാനത്തായിരുന്നു അർജൻറ്റീന.

കൊളംബിയൻ പ്രസിഡന്‍റ്  ഐവൻ ഡുക്യുവിനെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധം കളിക്കളങ്ങളിലേക്കു കൂടി വ്യാപിച്ചതോടെ, കോപ്പ അമേരിക്കയുടെയുടെ സംയുക്ത ആതിഥേയരായിരുന്ന കൊളംബിയയെ അതിൽനിന്ന് ഒഴിവാക്കിയത്. നിലവിൽ എല്ലാ മത്സരങ്ങളിലും കാണികൾക്കു പ്രവേശനം അനുവദിക്കും.

യൂറോ - യൂറോപ്പിൻ്റെ ലോകകപ്പ്

വിഡിയോ അസിസ്റ്റന്‍റ്  റഫറി (വിഎആർ) സംവിധാനം നടപ്പിലാക്കുന്ന ആദ്യ യൂറോകപ്പ് പ്രത്യേതകൾ നിറഞ്ഞതാണ്. ആദ്യമായാണ് വിവിധ രാജ്യങ്ങളിലെ 11 വേദികളിലായി യൂറോപ്യൻ ചാംപ്യൻഷിപ് നടക്കുന്നത്. ബ്രസൽസും ഡബ്ലിനും അടക്കം 13 വേദികളാണു ആദ്യം നിശ്ചയിച്ചിരുന്നത് എങ്കിലും ഇവർ ഇരുവരും പിന്നീട് പിന്മാറി. കാണികളെ പങ്കെടുപ്പിക്കാൻ വേണ്ടി മാത്രമായി സ്പെയിൻ ബിൽബാവോയിൽനിന്ന് വേദി സെവിയ്യയിലേക്കും മാറ്റി. ഫൈനൽ ഉൾപ്പെടെയുള്ള നോക്കൗട്ട് മത്സരങ്ങളും 3 ഗ്രൂപ്പ് മത്സരങ്ങൾക്കും ലണ്ടനിലെ ന്യൂവെംബ്ലി സ്റ്റേഡിയമാണു വേദി. സെന്‍റ്  പീറ്റേഴ്സ്ബർഗ്, ബകു, മ്യൂണിക്, റോം, ആംസ്റ്റർഡാം, ബുക്കാറെസ്റ്റ്, ഗ്ലാസ്ഗോ, കോപ്പൻഹേഗൻ, സെവിയ്യ എന്നിവയാണു മറ്റു യൂറോ കപ്പ് വേദികൾ.


കോപ്പ അമേരിക്ക ഫുട്ബോൾ 

മത്സരങ്ങൾ : ജൂൺ 13 മുതൽ ജൂലൈ 10 വരെ

 2 ഗ്രൂപ്പുകളിലായി 10 ടീമുകൾ

ഗ്രൂപ്പ് എ : അർജൻറ്റീന, ബൊളീവിയ, യുറഗ്വായ്, ചിലി, പാരഗ്വായ്.

ഗ്രൂപ്പ് ബി : കൊളംബിയ, ബ്രസീൽ, വെനസ്വേല, ഇക്വഡോർ, പെറു.

ഉദ്ഘാടനം : ജൂൺ 13

ആദ്യ മത്സരം : അർജന്റീന >< ചിലെ

സംപ്രേഷണം : സോണി ചാനലുകൾ

നിലവിലെ ജേതാക്കൾ : ബ്രസീൽ

യൂറോകപ്പ് ഫുട്ബോൾ 

മത്സരങ്ങൾ : ജൂൺ 12 മുതൽ ജൂലൈ 12 വരെ

6 ഗ്രൂപ്പുകൾ,  24 ടീമുകൾ

ഗ്രൂപ്പ് എ : ഇറ്റലി, സ്വിറ്റ്സർലൻഡ്, തുർക്കി, വെയ്ൽസ്

ഗ്രൂപ്പ് ബി : ബൽജിയം, റഷ്യ, ഡെന്മാർക്ക്, ഫിൻലൻഡ്

ഗ്രൂപ്പ് സി : യുക്രെയ്ൻ, ഹോളണ്ട്, ഓസ്ട്രിയ, നോർത്ത് മാസിഡോണിയ

ഗ്രൂപ്പ് ഡി : ഇംഗ്ലണ്ട്, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, സ്കോട്‌ലൻഡ്

ഗ്രൂപ്പ് ഇ : സ്പെയിൻ, പോളണ്ട്, സ്വീഡൻ, സ്ലൊവാക്യ

ഗ്രൂപ്പ് എഫ് : ജർമനി, ഫ്രാൻസ്, പോർച്ചുഗൽ, ഹംഗറി.

ഉദ്ഘാടന മത്സരം : ജൂൺ 12 

ആദ്യമത്സരം : ഇറ്റലി >< തുർക്കി

സംപ്രേഷണം: സോണി ചാനലുകൾ

നിലവിലെ ജേതാക്കൾ: പോർച്ചുഗൽ



Euro Cup and Copa America come together to take Malayali's rainy nights to the glory of the goal rain. Kick-off for Euro Cup football in Europe on June 12. On June 13, Copa America football is flagged off in Argentina! Before the excitement of the Euro Cup, which ends at midnight, the ball will start rolling to Copa  America in the early hours of the morning. In short, these Lockdown nights will be days of football excitement.

Argentina in Copa

This time everyone is looking forward to Argentina, the hosts of the Copa America. Fans are also praying that Argentina, who reached the final of the 2015 and 16 tournaments and drank the bitter ness of defeat, should at least be cupped this time. Argentina was third behind Brazil and Peru in the previous tournament in 2019.

As the country's protest against Colombian President Ivan Duque spread to the playing fields, Colombia, the joint hosts of the Copa America, were excluded from it. At present, spectators will be allowed to enter all competitions.

Euro - Europe's World Cup

The first Euro Cup to implement the Video Assistant Referee (VAR) system is full of specialties. For the first time, the European Championship is being held at 11 venues in different countries. There were initially 13 venues scheduled including Brussels and Dublin, but they later withdrew. Spain moved from Bilbao to The Venue Selvia exclusively to involve the spectators. London's New Wembley Stadium is the venue for knockout matches and 3 group matches, including the final. Other Euro Cup venues are St Petersburg, Baku, Munich, Rome, Amsterdam, Bookerrest, Glasgow, Copenhagen and Selvia.

Copa America Football

Matches: June 13 to July 10

10 teams in 2 groups

Group A : Argentina, Bolivia, Uruguay, Chile, Paraguay.

Group B: Colombia, Brazil, Venezuela, Ecuador, Peru.

Inauguration : June 13

First match : Argentina >< Chile

Broadcast : Sony Channels

Current Winners : Brazil

Euro Cup Football

Matches: June 12 to July 12

6 groups, 24 teams

Group A : Italy, Switzerland, Turkey, Wales

Group B : Belgium, Russia, Denmark, Finland

Group C : Ukraine, Holland, Austria, North Macedonia

Group D : England, Croatia, Czech Republic, Scotland

Group E : Spain, Poland, Sweden, Slovakia

Group F: Germany, France, Portugal, Hungary.

Opening Match : June 12

First match: Italy >< Turkey

Broadcast: Sony Channels

Current winners: Portugal

No comments

Powered by Blogger.