കോപ്പ അമേരിക്ക - ബ്രസീലിൽ പന്തുരുളുമോ?
ഉള്ളത് പറഞ്ഞാൽ സംശയമാണ്, ഇതുവരെ തീരുമാനം ഒന്നും ആയിട്ടില്ല. വിഷയം ബ്രസീൽ പരമോന്നത കോടതിയുടെ പരിഗണനനയിലാണ്. കോവിഡ് അടിയന്തരാവസ്ഥമൂലം അർജൻറ്റിനയിലും രാഷ്ട്രീയ അസ്ഥിരത മൂലം കൊളംബിയയിലും മത്സരങ്ങൾ നടത്താൻ കഴിയാത്തതിനാലാണ് മത്സരങ്ങൾ വേദി ബ്രസീലിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ പ്രതിഷേധങ്ങൾ കടക്കുന്നതോടെ കോപ്പ അമേരിക്ക ഫുട്ബോളില്‍ പുതിയ പ്രതിസന്ധി ഉരുണ്ടുകൂടുന്നു. ബ്രസീല്‍ അടക്കമുള്ള ടീമുകളുടെ കളിക്കാര്‍ ടൂര്‍ണമെന്റിനെതിരേ രംഗത്തുവന്നു. മത്സരങ്ങൾ ജൂൺ 13ന് ആരംഭിക്കാനിരിക്കെയാണ് പ്രതിസന്ധി.
നിലവിലെ ചാമ്പ്യന്‍മാരും ആതിഥേയരുമായ ബ്രസീല്‍ ടീമിലെ മുഴുവന്‍ താരങ്ങളും ടൂര്‍ണമെന്റിനെതിരാണെന്ന് നായകന്‍ കാസെമിറോ കഴിഞ്ഞദിവസം വ്യക്തമാക്കി. കോവിഡ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മത്സരം രാജ്യത്ത് നടത്തേണ്ടതില്ലെന്ന നിലപാടിലാണ് സൂപ്പര്‍താരം നെയ്മര്‍ അടക്കമുള്ള താരങ്ങള്‍. ബ്രസീല്‍ താരങ്ങളുടെ നിലപാടിന് പിന്തുണയുമായി യുറഗ്വായ് താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. കൊളംബിയ, അര്‍ജന്റീന, ചിലി താരങ്ങള്‍ക്കും എതിര്‍പ്പുണ്ട്. അർജൻറ്റിനയുടെ നായകന്‍ ലയണല്‍ മെസ്സി ഇതുവരെ ഈ വിഷയത്തിൽ അഭിപ്രായം പുറത്തുപറഞ്ഞിട്ടില്ല. ബുധനാഴ്ച നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുശേഷം താരങ്ങള്‍ അഭിപ്രായം പരസ്യമായി പറയാനാണ് സാധ്യത.എന്നാൽ, ടൂര്‍ണമെന്റുമായി മുന്നോട്ടുപോകാനാണ് ബ്രസീല്‍ ഭരണകൂടത്തിന്റെ തീരുമാനം.
No comments