കൊടകര കുഴൽ പണം - 3.5 കോടി തൻ്റെതല്ല, കൊണ്ടുവന്നത് ബിജെപി നേതാക്കൾ പറഞ്ഞിട്ടെന്ന് ധർമാരാജൻ
കൊടകര കുഴപ്പണ കേസിൽ ബിജെപിയെ വെട്ടിലാക്കി പണം കൊണ്ടുവന്ന ധർമ്മരാജന്റെ മൊഴി. കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട 3.5 കോടി തൻ്റെതല്ലെന്ന് പണം കൊണ്ടുവന്ന ധർമ്മരാജൻ അന്വേഷണ സംഘത്തിന് മൊഴി നൽകി. ബിജെപി നേതാക്കളുടെ നിർദേശപ്രകാരം കൊണ്ടു വന്ന പണമാണെന്നും തന്റേതാണെന്ന് കോടതിയിൽ ഹർജി നൽകിയത് സമ്മർദം മൂലമാണെന്നുമാണ് ധർമ്മരാജൻ അന്വേഷണ സംഘത്തിന് നൽകിയ മൊഴി. 3.5 കോടി രൂപയുടെ രേഖകൾ തന്റെ പക്കലില്ല. അതിനാലാണ് കോടതിയിൽ രേഖകൾ ഹാജരാകാതിരിക്കുന്നതെന്നും അന്വേഷണ സംഘത്തിന് മുന്നിൽ ധർമ്മരാജൻ വ്യക്തമാക്കി. ഇതോടെ കേസിൽ ബിജെപി വീണ്ടും പ്രതിരോധത്തിൽ ആയിരിക്കുകയാണ്.
No comments