Header Ads

Header ADS

പെഗാസസ് - ലോകത്ത് ആളുകള്‍ സമാധാനത്തോടെ ഉറങ്ങുന്നത് ഇത്തരം സാങ്കേതിക വിദ്യകളുളളതിനാല്‍ എൻ എസ് ഓ

പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തൽ  വിഷയം കൊടുമ്പിരി കൊണ്ടിരിക്കേ, ന്യായീകരണവുമായി പെഗാസസ് നിര്‍മാതാക്കളായ ഇസ്രയേലി കമ്പനി എൻ എസ് ഓ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും, നിയമം നടപ്പാക്കുന്നതിനായി നിലകൊളളുന്ന ഏജന്‍സികള്‍ക്കും ഇത്തരം സാങ്കേതിക വിദ്യ ലഭ്യമായതുകൊണ്ട് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകള്‍ക്ക് രാത്രി സമാധാനത്തോടെ ഉറങ്ങാനും തെരുവുകളിലൂടെ സുരക്ഷിതരായി നടക്കാനും സാധിക്കുന്നുണ്ടെന്ന് എൻ എസ് ഓ വക്താവ് പറഞ്ഞു. 

സോഫ്റ്റ്‌വെയര്‍ തങ്ങളല്ല പ്രവര്‍ത്തിപ്പിക്കുന്നതെന്നും എൻ എസ് ഓ വ്യക്തമാക്കി. കമ്പനിയില്‍നിന്ന് സോഫ്റ്റ് വെയര്‍ വാങ്ങുന്നവര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ കമ്പനിക്ക് ലഭ്യമല്ലെന്നും അവ സൂക്ഷിക്കുന്നത് കമ്പനിയല്ലെന്നും എൻ എസ് ഓ വ്യക്തമാക്കി. സുരക്ഷിതമായ ഒരു ലോകത്തെ സൃഷ്ടിക്കാന്‍  സഹായിക്കുക മാത്രമാണ് ചെയ്യുന്നതെന്നും എൻ എസ് ഓ കൂട്ടിച്ചേര്‍ത്തു. 

പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് രാഷ്ട്രീയക്കാര്‍, ആക്ടിവിസ്റ്റുകള്‍, മാധ്യമപ്രവര്‍ത്തകര്‍, ജഡ്ജിമാര്‍ തുടങ്ങിയവരുടെ ഫോണ്‍ ചോര്‍ത്തുകയോ നിരീക്ഷിക്കുകയോ ചെയ്തിട്ടുണ്ടെന്ന റിപ്പോര്‍ട്ട് ഒരു ആഗോള മാധ്യമ കൂട്ടായ്മയാണ് പുറത്തുവിട്ടത്. 

എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ആപ്പുകളുടെ കുടക്കീഴില്‍ ഒളിച്ചിരിക്കുന്ന കുറ്റകൃത്യങ്ങള്‍, ഭീകരവാദം, പീഡോഫീലിയ ശൃംഖല തുടങ്ങിയവയെ തടയാനും അന്വേഷണം നടത്താനും ലോകമെമ്പാടുമുള്ള രഹസ്യാന്വേഷണ ഏജന്‍സികളെയും നിയമപാലന ഏജന്‍സികളെയും പെഗാസസും സമാന സാങ്കേതിക വിദ്യകളും സഹായിക്കുന്നുണ്ടെന്നും എൻ എസ് ഓ പറയുന്നു. 


As the issue of phone hacking using Pegasus spy software continues to rage, the NSO spokesman said millions of people around the world are able to sleep peacefully at night and walk safely through the streets because of the availability of such technology to the Israeli company NSO intelligence agencies, which are the manufacturer of Pegasus, and the agencies that stand up to enforce the law.

The NSO also said that the software is not run by them. The NSO said that the company does not have the information collected by software buyers from the company and it is not the company that keeps them. The NSO added that it is only helping to create a safe world.

No comments

Powered by Blogger.