Header Ads

Header ADS

സ്‌പെയിൻ പ്രസിഡൻ്റ് പെഡ്രോ സാഞ്ചസിൻ്റെ ചരിത്ര ഇന്ത്യ സന്ദർശനം തുടങ്ങി

പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്പെയിൻ പ്രസിഡൻ്റ്  പെഡ്രോ സാഞ്ചസം വഡോദരയിൽ റോഡ് ഷോയിൽ പങ്കെടുക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് സ്പെയിൻ പ്രസിഡൻ്റ്  പെഡ്രോ സാഞ്ചസ്, ഭാര്യ ബെഗോണ ഗോമസിനൊപ്പം രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തി. പതിനെട്ട് വർഷത്തിന് ശേഷം ആദ്യമായിട്ടാണ് ഒരു സ്‌പെയിൻ പ്രസിഡൻ്റ്  ഇന്ത്യ സന്ദർശിക്കുന്നത്. മുൻപ് വിവിധ അന്തർദേശീയ സമ്മേളനങ്ങളിൽ ഇരുവരും ചർച്ചകൾ നടത്തിയിരുന്നു. ഈ സന്ദർശനത്തിലൂടെ ഇരുരാജ്യങ്ങൾ തമ്മിലുള്ള വ്യവസായപരമായ ബന്ധങ്ങൾ കൂടുതൽ സുസ്ഥിരമാക്കുക എന്നതാണ് ലക്ഷ്യം.

ഇന്ത്യൻ വ്യോമയാന രംഗത്തെ “മേക്ക് ഇൻ ഇന്ത്യ” പദ്ധതിയുടെ കീഴിൽ ആരംഭിക്കുന്ന സി295 വിമാനം നിർമ്മാണ പ്ലാൻ്റ്   ഗുജറാത്തിലെ വഡോദരയിൽ സാഞ്ചസ്-മോദി കൂട്ടായ്മയിൽ ചൊവ്വാഴ്ച ഔപചാരികമായി ഉദ്ഘാടനം ചെയ്യും. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ്, എയർബസ് സ്പെയിൻ എന്നിവയുടെ സഹകരണത്തോടെ നിർമിച്ച ഈ പ്ലാൻ്റ്   ഇന്ത്യയുടെ പ്രതിരോധ, സാങ്കേതിക മേഖലകളിലെ വൈജ്ഞാനിക മികവിന് പുതിയ ഉണർവ്വാണ് നൽകുന്നത്.

സാഞ്ചസ് തൻ്റെ സന്ദർശനത്തിൻ്റെ ഭാഗമായി മുംബൈയി ബിസിനസ്, തിങ്ക് ടാങ്കുകൾ, സിനിമാ മേഖലയിലെ പ്രമുഖർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള വിവിധ മേഖലകളിൽ ധാരണാപത്രങ്ങളും കരാറുകളും ഒപ്പിടുമെന്നാണ് പ്രതീക്ഷ.

സന്ദർശനത്തിൽ ചർച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയങ്ങൾ:

  1. സി295 വിമാന അസംബ്ലി പ്ലാന്റ് — വഡോദരയിൽ സജ്ജീകരിച്ച തദ്ദേശീയ വിമാനം നിർമ്മാണ പ്ലാന്റ് ഉൽഘാടനം.
  2. റെയിൽ ഗതാഗത ധാരണാപത്രം — റെയിൽ മാർഗ വികസനം സംബന്ധിച്ച് സഹകരണം.
  3. കസ്റ്റംസ് കരാർ — കസ്റ്റംസ് കാര്യങ്ങളിൽ പരസ്പര സഹായത്തിനുള്ള കരാർ.
  4. സാംസ്കാരിക കൈമാറ്റ പരിപാടി — 2024 മുതൽ 2028 വരെ സാംസ്കാരിക കൈമാറ്റത്തിന് കരാർ.
  5. 2026-നെ സാംസ്കാരിക വർഷമായി പ്രഖ്യാപനം — 2026-ൽ സംസ്‌കാരം, ടൂറിസം, കൃത്രിമ ബുദ്ധി (AI) എന്നീ മേഖലകളിൽ പ്രത്യേക വർഷമായി ഇന്ത്യയും സ്പെയിനും പ്രഖ്യാപനം.
  6. പുതിയ കോൺസുലേറ്റുകൾ — ബംഗളൂരുവിൽ സ്പെയിൻ കോൺസുലേറ്റും ബാഴ്സിലോണയിൽ ഇന്ത്യ കോൺസുലേറ്റും തുറന്നു പ്രവർത്തനമാരംഭിക്കുന്നു.
  7. വ്യവസായ നിക്ഷേപ വേഗതാ മാർഗം — DPIIT ഇന്ത്യ, സ്പെയിനിലെ ആഗോള വ്യാപാര-വ്യവസായ മന്ത്രാലയവുമായി ചേർന്ന് നിക്ഷേപത്തിന് വേഗതാ മാർഗം.
  8. ചലച്ചിത്ര സഹനിർമ്മാണ കരാർ — ചലച്ചിത്ര നിർമ്മാണ മേഖലയിലെ സംയുക്ത സംരംഭങ്ങൾക്കായി ഒരു സംയുക്ത സംവിധാനമൊരുക്കുന്നു.

പ്രതിരോധം, പുനർനവീകരണ ഊർജ്ജം, വിവര സാങ്കേതികത, ഫാർമ, ബയോടെക്, ടൂറിസം തുടങ്ങിയ മേഖലകളിൽ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള അവസരമായി സാഞ്ചസിന്റെ സന്ദർശനം മാറുന്നു. 2017-ലെ പ്രധാനമന്ത്രി മോദിയുടെ സ്പെയിൻ സന്ദർശനത്തിന് ശേഷമുള്ള ഈ ഉന്നത തല ചർച്ചകൾ, ഇന്ത്യ-സ്പെയിൻ ബന്ധത്തിൽ പുതുവരവായി കണക്കാക്കപ്പെടുന്നു.

No comments

Powered by Blogger.