രാഷ്ട്രീയം വേണ്ടെന്ന് രജനീ കാന്ത് - ‘രജനി മക്കൾ മൻട്രം’ പിരിച്ചുവിട്ടു
രാഷ്ട്രീയ പ്രവേശനം മുൻനിർത്തി, പാർട്ടിയുടെ രൂപത്തിലേക്കു മാറിയ രജനി മക്കൾ മൻട്രം എന്ന ആരാധക സംഘടന സൂപ്പർസ്റ്റാർ രജനീകാന്ത് പിരിച്ചുവിട്ടു. ഇതോടെ, രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനം അദ്ദേഹം മാറ്റുമെന്ന പ്രചാരണത്തിന് അവസാനമായി. പോഷക സംഘടനകളും പിരിച്ചുവിട്ടു. ഇനി ഫാൻസ് അസോസിയേഷൻ ‘രജനി രസികർ നർപണി മൻട്രം’ എന്നാണ് അറിയപ്പെടുക. സേവന മേഖലകളിൽ രസികർ മൻട്രം പ്രവർത്തനം തുടരും.
രണ്ട് പതിറ്റാണ്ടു നീണ്ട ആലോചനകൾക്ക് ശേഷം 2017 ഡിസംബറിലാണു രജനീകാന്ത് രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചത്. പിന്നാലെ, ഫാൻസ് അസോസിയേഷൻ മക്കൾ മൻട്രമാക്കി മാറ്റി. ജില്ലാ കമ്മിറ്റികളും ബൂത്ത് കമ്മിറ്റികളും രൂപീകരിച്ചു. എന്നാൽ, കഴിഞ്ഞ വർഷം ഡിസംബറിൽ ആരോഗ്യപ്രശ്നങ്ങളും കോവിഡ് സാഹചര്യവും ചൂണ്ടിക്കാട്ടി രാഷ്ട്രീയത്തിലേക്കില്ലെന്ന് അദ്ദേഹം ആരാധകരെ അറിയിച്ചു. എങ്കിലും മക്കൾ മൻട്രം പ്രവർത്തനം തുടർന്നതിനാൽ തീരുമാനം മാറുമെന്നാണ് ആരാധകർ കരുതിയിരുന്നത്. എന്നാൽ, അമേരിക്കയിലെ ആരോഗ്യപരിശോധന പൂർത്തിയാക്കി തിരികെയെത്തിയതിനു പിന്നാലെ രജനി മൻട്രം ജില്ലാ സെക്രട്ടറിമാരെ ചെന്നൈയിലേക്കു വിളിപ്പിച്ചു രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനം അറിയിക്കുകയായിരുന്നു.
In the interest of political entry, a fan organization called Rajani Makkal Mantram changed into the form of political party, have dissolved superstar Rajinikanth. This brought an end to the campaign that he would change his decision not to go into politics. Nutritional organizations were also disbanded. Now the Fans Association will be known as 'Rajani Rasikar Narpani Mantram'. Rasikar Mantram will continue to operate in service sectors.
No comments