Header Ads

Header ADS

കിറ്റെക്സിൻ്റെത് സെല്‍ഫ് ഗോള്‍, സാബു ജേക്കബ് നാടിനെ ഒന്നാകെ അപമാനിക്കരുതായിരുന്നു - പി രാജീവ്

കിറ്റെക്സിൻ്റെത് സെല്‍ഫ് ഗോളാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. വ്യവസായം എവിടെ തുടങ്ങിയാലും കുഴപ്പമില്ല. പക്ഷേ നാടിനെയൊന്നാകെ അപമാനിക്കരുതായിരുന്നു. കിറ്റെക്സിൻ്റെ ഈ നിലപാടിനൊപ്പമല്ല മറ്റ് വ്യവസായികളെന്നും രാജീവ് പറഞ്ഞു. കിറ്റെക്സില്‍ നടത്തിയ പരിശോധനകളുടെ റിപ്പോർട്ടുകൾ പുറത്തുവിടുമെന്നും വ്യവസായ മന്ത്രി വ്യക്തമാക്കി.

നിയമപരമായ പരിശോധനയില്‍നിന്ന് സര്‍ക്കാരിന് പിന്നോട്ടുപോകാനാവില്ല. തൊഴില്‍ വകുപ്പിൻ്റെ നോട്ടിസ് പിന്‍വലിക്കേണ്ടിവന്ന സാഹചര്യത്തെകുറിച്ച് ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്നപരിഹാരത്തിനാണു സര്‍ക്കാര്‍ ശ്രമിച്ചത്. മറ്റു താല്‍പര്യങ്ങൾ ഒന്നുമില്ല. പി വി ശ്രീനിജന്‍ എംഎല്‍എയോ പാര്‍ട്ടി നേതാക്കളോ തന്നോട് സംസാരിച്ചിട്ടില്ല. കേരളം  ആകെ മോശമാണെന്ന് പ്രചരിപ്പിക്കുന്ന അംബാസഡര്‍മാരാകരുത് കേന്ദ്രമന്ത്രിമാരെന്നും കേരളം നിക്ഷേപസൗഹൃദമല്ലെന്ന കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിൻ്റെ അഭിപ്രായം ചൂണ്ടിക്കാട്ടി പി.രാജീവ് പറഞ്ഞു.

Industries Minister P Rajiv said Kitex move was a self-goal. It's okay wherever the industry starts. But the whole state should not have been insulted. Rajiv said that Kitex's stand was not accompanied by other industrialists. The Industries Minister also said that reports of inspections conducted at Kittex would be released.

The government cannot back down from legal scrutiny. Officials have been asked for clarification on the situation in which the labor department's notice had to be withdrawn. The government tried to solve the problem. There are no other interests. P V Sreenijan MLA or party leaders have not spoken to me, P Rajiv also said that the Central Ministers should not be ambassadors who propagate Kerala as bad and Kerala is not investment friendly

No comments

Powered by Blogger.