യുപിഎ സര്‍ക്കാരിൻ്റെ കടം ഇന്ധന വിലര്‍ധനവിന് കാരണം - നിര്‍മലാ സീതാരാമന്‍
യു പി എ സര്‍ക്കാരിൻ്റെ ഓയില്‍ ബോണ്ട് ബാധ്യതയാണ് ഇന്ധനവിലയില്‍ കേന്ദ്ര സര്‍ക്കാർ ഇളവുകള്‍ നല്‍കാതിരിക്കാൻ കാരണമെന്ന് ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍. മന്‍മോഹന്‍ സിങ്ങിൻ്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ഓയില്‍ ബോണ്ടുകള്‍ ഇറക്കിയിരുന്നു. 'യുപിഎ സര്‍ക്കാരിന്റെ 1.4 ലക്ഷം കോടിയുടെ ഓയില്‍ ബോണ്ടുകള്‍ ഞാന്‍ ഏറ്റെടുത്തില്ലായിരുന്നെങ്കില്‍ പെട്രോളിയം വിലവര്‍ധനവില്‍ ആശ്വാസം നല്‍കുാമായിരുന്നു' പെട്രോളിനും ഡീസലിനും എന്തുകൊണ്ട് എക്‌സൈസ് തീരുവ കുറക്കുന്നില്ലെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി.
ഉയര്‍ന്ന ഇന്ധനവിലയില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ വിശദമായ ചര്‍ച്ച നടത്താതെ മറ്റൊരു പരിഹാരമില്ലെന്ന് നിര്‍മലാ സീതാരമന്‍ പറഞ്ഞു. 'യുപിഎ സര്‍ക്കാരിൻ്റെ വഞ്ചനയ്ക്ക് ഞങ്ങളുടെ സര്‍ക്കാരാണ് പണം നല്‍കുന്നത്. ഒരു ലക്ഷത്തിലധികം കോടിയുടെ ഓയില്‍ ബോണ്ടുകള്‍ യു.പി.എ സര്‍ക്കാര്‍ ഇറക്കി. ഇതിന്‍മേല്‍ കഴിഞ്ഞ ഏഴ് സാമ്പത്തിക വര്‍ഷങ്ങളില്‍ തങ്ങളുടെ സര്‍ക്കാര്‍ 9000 കോടി രൂപയിലധികം പലിശ പ്രതിവര്‍ഷം അടയ്ക്കുന്നുവെന്നു-'നിര്‍മല പറഞ്ഞു.
സര്‍ക്കാരിന്റെ വരുമാനനില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ധനവിലയുമായി ഇത് താരതമ്യപ്പെടുത്താനാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. ഉയര്‍ന്ന വരുമാനനിലയും പ്രധാന സൂചകങ്ങളിലെ ഉയര്‍ച്ചയും സ്ഥിതിഗതകള്‍ മെച്ചപ്പെടുത്തുന്നുണ്ട്. രാജ്യത്തെ ബാങ്കുകളും ലാഭം രേഖപ്പെടുത്തി. പൊതുമേഖല ബാങ്കുകള്‍ 31,000 കോടിയുടെ ലാഭവും 58,000 കോടിയുടെ മൂലധനവും സ്വരൂപിച്ചു. ഉത്സവകാലങ്ങള്‍ സാമ്പദ് വ്യവസ്ഥയുടെ വീണ്ടെടുക്കലിന് നിര്‍ണായകമാകുമെന്നും ധനകാര്യ മന്ത്രി പറഞ്ഞു.
Finance Minister Nirmala Sitharaman said the UPA government's oil bond liability was the reason why the central government did not make concessions on fuel prices. The UPA government led by Manmohan Singh had issued oil bonds. "If I had not taken over the UPA government's 1.4 lakh crore oil bonds, i could have provided relief in petroleum price hike" The Minister replied to a media query on why excise duty on petrol and diesel was not being reduced.
Nirmala Seetharaman said there was no other solution without a detailed discussion between the Centre and the states on high fuel prices. "Our government is funding the fraud of the UPA government. The UPA government has issued oil bonds worth more than Rs 1 lakh crore. On this, Nirmala said that in the last seven financial years, their government has been paying interest of more than Rs 9000 crore annually.'
She added that the government's income level has improved but cannot be compared to fuel prices. The government is preparing to face the third wave. The high income level and the rise in key indicators are improving the situation. Banks in the country also recorded profits. Public sector banks have raised a profit of Rs 31,000 crore and capital of Rs 58,000 crore. The Finance Minister said that festive season will be crucial for the recovery of the Sambad system.
No comments