ജാതി സെൻസസ് - തുറുപ്പ് ചീട്ടിറക്കി നിതീഷ്, വട്ടംചുറ്റി ബിഹാർ രാഷ്ട്രീയം
ജാതി സെൻസസ് വിഷയത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ നേതൃത്വത്തിൽ ബിഹാറിൽനിന്നുള്ള സർവകക്ഷി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കണ്ടതിനു പിന്നാലെ ജാതി സെൻസസ് വിഷയം ചൂടുപിടിക്കുന്നത് ബിജെപിക്കും കേന്ദ്ര സർക്കാരിനും തലവേദനയാകുന്നു.
കേവലം ജാതി അടിസ്ഥാനത്തിൽ ജനസംഖ്യാ കണക്കെടുപ്പ് നടത്തുക എന്നതിനുമപ്പുറം ദേശീയ രാഷ്ട്രീയത്തിൽ അതുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളാണ് ബിജെപിക്കു സമ്മർദ്ദമാകുന്നത്. നിതീഷിൻ്റെ നീക്കത്തിൽ പരസ്യ വിമർശനവുമായി ബിഹാറിലെ ബിജെപി നേതാവ് ഡോ. സി പി ഠാക്കൂറും യുപിയിലെ ബിജെപി എംഎൽഎ സുരേന്ദ്ര സിങ്ങും കഴിഞ്ഞ ദിവസം രംഗത്തെത്തിയത് വരുംനാളുകളിൽ ജാതി സെൻസസ് കൂടുതൽ സജീവ ചർച്ചയാകുമെന്നതിന്റെ സൂചനയാണ്.
ജെഡിയു, ആർജെഡി, കോൺഗ്രസ്, ജീതൻ റാം മാഞ്ചിയുടെ എച്ച്എഎം, സിപിഐ എംഎൽ, എഐഎംഐഎം, വിഐപി, സിപിഐ, സിപിഎം അടക്കം ബിഹാറിലെ പ്രമുഖ രാഷ്ട്രീയ കക്ഷികളുടെയെല്ലാം പ്രതിനിധികൾ പ്രധാനമന്ത്രിയെ കണ്ട സർവ്വകക്ഷി സംഘത്തിലുണ്ടായിരുന്നു. ബിജെപിയെ പ്രതിനിധീകരിച്ച് ജനക് റാമും ഇവർക്കൊപ്പം ചേർന്നതും ചർച്ചയാവുന്നു.
ജാതി സെൻസസ് വേണമെന്ന പ്രമേയം സംസ്ഥാന ബിജെപി ഉൾപ്പെടെയുള്ള പാർട്ടികളുടെ പിന്തുണയോടെ ബിഹാർ നിയമസഭ നേരത്തേ പാസാക്കിയിരുന്നു. രാഷ്ട്രീയ എതിർപ്പുകൾ പോലും മാറ്റിവച്ചാണ് ജാതി സെൻസസിൻ്റെ കാര്യത്തിൽ നിതീഷും പ്രതിപക്ഷ നേതാവ് തേജസ്വി യാദവും ഒന്നിച്ചത്. അതേസമയം, ഈ വർഷം നടക്കുന്ന സെൻസസിൽ ജാതി അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പ് ഉണ്ടാവില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തേ പാർലമെൻ്റിനെ അറിയിച്ചത്.
ബിഹാറിൽ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും രാഷ്ട്രീയ കക്ഷികൾ ജാതി സെൻസസിനെ അനുകൂലിക്കുന്നു. ശിവസേന, സമാജ്‍വാദി പാർട്ടി (എസ്പി), ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി), റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (ആർപിഐ), അപ്ന ദൾ തുടങ്ങിയ രാഷ്ട്രീയ പാർട്ടികളും മഹാരാഷ്ട്രയിലെ മുൻമന്ത്രിയും ബിജെപി ദേശീയ സെക്രട്ടറിയുമായ പങ്കജാ മുണ്ഡെ, ബിജെപി എംപി അജയ് നിഷാദ് എന്നിവർ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളും ജാതി സെൻസസിനെ അനുകൂലിക്കുന്നവരാണ്. ഇവയിൽ ജെഡിയു, ആർപിഐ, അപ്ന ദൾ എന്നിവ ബിജെപിയുടെ സഖ്യകക്ഷികളാണ്. വരുംനാളുകളിൽ കൂടുതൽ രാഷ്ട്രീയ കക്ഷികൾ ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്താനുള്ള സാധ്യതയുണ്ട്. ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ ജാതിയ്കും ജാതി രാഷ്ട്രീയത്തിനുമുള്ള പ്രാധാനയമാണ് ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസിനായി വാദിക്കാൻ രാഷ്ട്രീയ കക്ഷികളെ പ്രേരിപ്പിക്കുന്നത്.
പിന്നാക്ക വിഭാഗങ്ങളെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനും സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളുടെ ഗുണം അവർക്കു ലഭിക്കുന്നതിനും ജാതി സെൻസസ് സഹായിക്കുമെന്നാണ് ഇതിനെ അനുകൂലിക്കുന്നവരുടെ നിലപാട്. എന്നാൽ ജാതിയുടെ അടിസ്ഥാനത്തിൽ ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നത് നിലവിലെ സംവരണ ശതമാനത്തെ ബാധിക്കുമെന്ന് കേന്ദ്ര സർക്കാരും ബിജെപിയും വിലയിരുത്തുന്നു.
സ്വതന്ത്ര ഇന്ത്യയിൽ ഇതേവരെ ജാതിയുടെ അടിസ്ഥാനത്തിൽ ഔദ്യോഗിക ജനസംഖ്യാ കണക്കെടുപ്പ് നടത്തിയിട്ടില്ല. 1931 ലാണ് രാജ്യത്ത് അവസാനമായി ജാതി സെൻസസ് നടന്നത്. രാജ്യത്തെ ജനങ്ങളിൽ 52 ശതമാനവും സാമൂഹികമായും സാമ്പത്തികമായും പിന്നാക്കാവസ്ഥയിലാണെന്നും പിന്നാക്ക വിഭാഗങ്ങൾക്ക് 27 ശതമാനം ജോലി സംവരണം നൽകണമെന്നുമുള്ള മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് വി പി സിങ് സർക്കാർ 1990 ൽ നടപ്പാക്കിയത് രാജ്യത്ത് വൻ പ്രക്ഷോഭത്തിനിടയാക്കിയിരുന്നു.
സമാനമായ സാഹചര്യമാണ് ജാതി സെൻസസ് വിഷയത്തിലും ബിജെപി ഭയക്കുന്നത്. സഖ്യകക്ഷികൾ അടക്കമുള്ളവരുടെ, ജാതി സെൻസസ് എന്ന ആവശ്യത്തോടു മുഖം തിരിക്കുന്നത് തിരഞ്ഞെടുപ്പിൽ പിന്നാക്ക സമുദായങ്ങൾ ബിജെപിക്ക് എതിരാകാൻ ഇടയാക്കിയേക്കും.
കേന്ദ്ര സർക്കാർ കണക്കുകൾ പ്രകാരം രാജ്യത്ത് 6,285 മറ്റു പിന്നാക്ക വിഭാഗങ്ങൾ (ഒബിസി) ഉണ്ട്. ജാതി സെൻസസ് നടപ്പാക്കിയാൽ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ കണക്കുകൂടി വിലയിരുത്തുമ്പോൾ ആയിരത്തോളം വിഭാഗങ്ങളെ കൂടി ഒബിസിയിൽ ഉൾപ്പെടുത്തേണ്ടി വരും. അൻപതു ശതമാനത്തോളം വരുമെന്ന് കണക്കാക്കുന്ന ഒബിസി വിഭാഗത്തിന് തത്തുല്യമായ സംവരണം വേണമെന്ന ആവശ്യം കൂടി ഉയർന്നാൽ അത് ദേശീയ രാഷ്ട്രീയത്തിൽത്തന്നെ ചലനങ്ങൾക്ക് ഇടയാക്കും.
ജാതി സെൻസസിനോടു മുന്നാക്ക സമുദായങ്ങൾക്കുള്ള എതിർപ്പും ബിജെപിക്ക് അവഗണിക്കാനാവില്ല. ഏതാനും മാസങ്ങൾക്കപ്പുറം ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ ജാതി സെൻസസ് വിഷയം സജീവ ചർച്ചയാകുന്നത് ഹിന്ദു വോട്ടിൽ മുന്നാക്ക – പിന്നാക്ക ധ്രുവീകരണത്തിനും ഇടയാക്കും.
ജാതി സെൻസസ് വിഷയത്തിൽ ബിഹാറിലെ ബിജെപി നേതാക്കൾക്കിടയിലും അഭിപ്രായ ഭിന്നത രൂക്ഷമാകുകയാണ്. സംസ്ഥാന ബിജെപി അധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ ജാതി സെൻസസിനെ എതിർക്കുമ്പോൾ മുതിർന്ന നേതാവ് സുശീൽ കുമാർ മോദി അനുകൂലിക്കുന്ന പ്രസ്താവനയാണ് ഇറക്കിയത്. 1990ലെ മണ്ഡൽ കമ്മീഷൻ പ്രശ്നത്തെ തുടർന്നാണ് യുപി അടക്കമുളള സംസ്ഥാനങ്ങളിൽ ജാതി അടിസ്ഥാനത്തിൽ പ്രാദേശിക കക്ഷികൾ രൂപം കൊണ്ടത്. ഇതിൽ പലതും അധികാരശ്രേണികളിലും ഇടംപിടിച്ചു. സമാനമായ സാഹചര്യമാണ് ജാതി സെൻസസ് ഉയർത്തിയുള്ള നീക്കങ്ങളിലും പ്രതിഫലിക്കുന്നത് എന്നാണ് വിലയിരുത്തൽ.
ബിഹാറിൽ മുഖ്യമന്ത്രിയായിരിക്കുമ്പോഴും മുന്നണിയിലെ അംഗസംഖ്യയിൽ പിന്നിലായ നിതീഷ് ദേശീയ രാഷ്ട്രീയ ലക്ഷ്യങ്ങൾ കൂടി ലാക്കാക്കി നടത്തുന്ന നീക്കമാണ് ജാതി സെൻസെസിലേതെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. മമതയുടെയും ശരത് പവാറിൻ്റെയും നേതൃത്വത്തിൽ പൊതുതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ദേശീയരാഷ്ട്രീയത്തിൽ ഉണ്ടാകുന്ന നീക്കുപോക്കുകളിൽ നിതീഷിനും കണ്ണുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.
ജാതി സെൻസസ് നടപ്പാക്കിയാൽ പിന്നാലെ ഒബിസിസംവരണം പുനർനിർണയിക്കേണ്ടിവരും. ഇത് മുന്നോക്ക വിഭാഗങ്ങളുടെ എതിർപ്പിന് വഴിവെക്കുകയും, ഒബിസി വോട്ടുനേടുന്നത് വഴി ദേശീയ തലത്തിൽ മികച്ച മുന്നേറ്റം കാഴ്ചവച്ച ബിജെപിക്ക് ഇത് വലിയ വെല്ലുവിളിയാകും. ബിഹാറിൽ ആർജെഡിക്കും ജെഡിയുവിനും യുപിയിൽ സമാജ്‌വാദി പാർട്ടിക്കുമാകും അത്തരമൊരു ജാതി ധ്രുവീകരണം കൂടുതൽ ഗുണപ്രദമാകുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
The issue of caste census is a headache for the BJP and the central government after an all-party delegation from Bihar, led by Chief Minister Nitish Kumar, met Prime Minister Narendra Modi in person on the caste census issue.
The BJP is under pressure for the consequences it may have on national politics, rather than just conducting censuses on caste basis. Bjp leader in Bihar Dr. Cp Thakur and UP BJP MLA Surendra Singh arrived yesterday in a sign that the caste census will be a more active debate in the coming days.
Representatives of all the leading political parties in Bihar, including JD(U), RJD, Congress, HAM of Jeetan Ram Manjhi, CPI ML, AIMIM, VIP, CPI and CPM, were part of the all-party delegation that met the Prime Minister. Janak Ram representing the BJP and joining them is also being discussed.
The Bihar assembly had earlier passed a resolution calling for a caste census with the support of parties including the state BJP. Nitish and Leader of opposition Tejashwi Yadav came together on the issue of caste census, even putting aside political objections. Meanwhile, the Union Home Ministry had earlier informed Parliament that there would be no caste-based calculation in this year's census.
Political parties are in favour of caste census not only in Bihar but also in other states. Political parties like Shiv Sena, Samajwadi Party (SP), Bahujan Samaj Party (BSP), Republican Party of India (RPI) and Apna Dal and BJP leaders including former Maharashtra minister and BJP national secretary Pankaja Munde and BJP MP Ajay Nishad are in favour of caste census. Of these, JD(S), RPI and Apna Dal are allies of THE BJP. There is a possibility that more political parties will come out with this demand in the coming days. In North Indian politics, it is the emphasis on caste and caste politics that motivates political parties to advocate for a caste-based census.
Its supporters maintain that the caste census will help mainstream the backward classes and benefit them from various welfare schemes of the government. But the central government and the BJP feel that the census on the basis of caste will affect the current reservation percentage.
In independent India, no official census has ever been conducted on the basis of caste. The last caste census was held in the country in 1931. The 1990 implementation of the Mandal Commission report by the VP Singh government, which said that 52 per cent of the country's people were socially and economically backward and 27 per cent job reservation should be given to backward classes, triggered a massive agitation in the country.
The BJP fears a similar situation on the issue of caste census. Turning their backs on the demand for a caste census of the allies could lead to backward communities being opposed in the elections.
According to central government figures, there are 6,285 other backward classes (OBC) in the country. If the caste census is implemented, about 1,000 more sections will have to be included in OBC when the central territories are also assessed. If there is also a demand for equivalent reservation for OBC category, which is estimated to be around 50 per cent, it will lead to movements in national politics itself.
The opposition of the forward communities to the caste census cannot be ignored. With the Uttar Pradesh assembly elections due a few months away, the issue of caste census will be actively debated and the Forward-Backward Polarisation in the Hindu vote will also lead to backward polarisation.
Differences are also intensifying among BJP leaders in Bihar over the caste census issue. Senior leader Sushil Kumar Issued a statement in favour of Modi while state BJP president Sanjay Jaiswal opposed the caste census. Following the Mandal Commission issue of 1990, local parties were formed on caste basis in the up-closed states. Many of these also figured in the hierarchies. It is estimated that a similar situation is reflected in the moves raised by the caste census.
Political observers feel that the caste senseis is a move by Nitish, who is still the chief minister in Bihar and lags behind in the front's membership, making national political goals. Nitish is also expected to have an eye on the moves in nationalist politics ahead of the general elections under the leadership of Mamata and Sarath Pawar. If the caste census is implemented, obc reservation will have to be re-established. This will lead to opposition from the forward sections and will be a big challenge for The Sanhedrin, who has made good strides at the national level by winning obc votes. Political observers believe that such caste polarisation will be more beneficial for rjd, JD(S) in Bihar and Samajwadi Party in UP.
No comments