മുൻ ഗ്വാണ്ടനാമോ തടവുകാരൻ മുല്ല സക്കീർ താലിബാൻ്റെ ഇടക്കാല പ്രതിരോധ മന്ത്രി
മുല്ല അബ്ദുൽ ഖയ്യൂം സക്കീറിനെ താലിബാൻ നിയന്ത്രിത അഫ്ഗാനിസ്ഥാൻ്റെ ഇടക്കാല പ്രതിരോധ മന്ത്രിയായി നിയമിച്ചു. താലിബാൻ സ്ഥാപകൻ മുല്ല ഒമറിൻ്റെ വിശ്വസ്തനാനാണ് മുല്ല സക്കീർ. 2001ലെ സെപ്റ്റംബർ 11 ആക്രമണത്തെ തുടർന്ന് യുഎസ് സേന മുല്ല സക്കീറിനെ പിടികൂടി ഗ്വാണ്ടനാമോ ജയിലിൽ അടച്ചു. 2007 ലാണു മോചിപ്പിച്ചത്.
പുതിയ സർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രധാന സ്ഥാനങ്ങളിൽ നിയമനങ്ങൾ നടത്തിയിട്ടുണ്ട്. സെൻട്രൽ ബാങ്ക് (ഡിഎബി) ആക്ടിങ് മേധാവിയായി ഹാജി മുഹമ്മദിനെ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. ധനമന്ത്രി, ആഭ്യന്തര മന്ത്രി എന്നീ സ്ഥാനങ്ങളിലും നിയമനങ്ങളായി.
Mullah Abdul Qayyum Zakir has been appointed interim defense minister of Taliban-controlled Afghanistan. Mullah Zakir is a confidant of Taliban founder Mullah Omarin. Us forces captured Mullah Zakir following the September 11 attacks in 2001 and put him in Guantanamo prison. Released in 2007.
Appointments have been made in key positions though the new government is yet to be announced. Haji Mohammad was appointed acting chief of the Central Bank (DAB) earlier in the day. He was also appointed finance minister and home minister.
No comments