Header Ads

Header ADS

സ്വാതന്ത്ര്യത്തിൻ്റെ അമൃത് മഹോത്സവത്തിൽ നെഹ്‌റു പുറത്ത് സവർക്കർ അകത്ത്


ഇന്ത്യൻ ചരിത്ര ഗവേഷണ കൗണ്‍സിലിൻ്റെ വെബ്‌സൈറ്റിൻ്റെ ഹോം പേജിലെ ഫോട്ടോയില്‍ നിന്ന് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്രു പുറത്ത്. ആസാദീ കേ അമൃത് മഹോത്സവ് (സ്വാതന്ത്ര്യത്തിൻ്റെ അമൃത് മഹോത്സവം) എന്ന പേരില്‍ സ്വാതന്ത്ര്യത്തിൻ്റെ 75ആം വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വെബ്‌സൈറ്റ് ഹോം പേജ് പോസ്റ്ററാണ് വിവാദത്തിന് ഇടയാക്കിയത്. ഹോം പേജില്‍ പങ്കുവച്ച എട്ട് നേതാക്കളില്‍ നിന്ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പുറത്തായപ്പോള്‍ സംഘവരിവാര്‍ നേതാവ് വി ഡി സവര്‍ക്കര്‍ ഉള്‍പ്പെടുകയും ചെയ്തു. മഹാത്മാഗാന്ധി, ബിആർ അംബേദ്കർ, സർദാർ പട്ടേൽ, നേതാജി സുഭാഷ് ബോസ്, രാജേന്ദ്ര പ്രസാദ്, മദൻ മോഹൻ മാളവ്യ, ഭഗത് സിംഗ്, വിനായക് ദാമോദർ സവർക്കർ എന്നിവർക്കുള്ള പോസ്റ്ററിൽ നെഹ്‌റുവിനെ ഒഴിവാക്കിയത് മനപർവമാണെന്ന് പ്രമുഖ കോൺഗ്രസ്സ് നേതാക്കൾ ആരോപിക്കുന്നു. 

ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ  മുൻനിര ശബ്ദമായ ജവഹർലാൽ നെഹ്റുവിനെ ഒഴിവാക്കിക്കൊണ്ട് ആസാദി ആഘോഷിക്കുന്നത് കേവലം നിസ്സാരമല്ല, ചരിത്രാപരമായ അറിവില്ലാത്തത് കൊണ്ടാണ്. ICHRന് സ്വയം അപമാനിക്കപെടാൻ ഒരു അവസരം കൂടി. ഇത് ഒരു ശീലമായി മാറുകയാണ്!  എന്നാണ് ഈ വിഷയത്തിൽ ശശി തരൂർ ട്വീറ്റ് ചെയ്തത്. 

 ഇത്ര ലജ്ജയില്ലാത്തവരാണോ ഇന്ത്യ ഭരിക്കുന്നത് എന്നാണ് വി ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്.

First Prime Minister Jawaharlal Nehru emerged from a photo on the home page of the Website of the Indian Historical Research Council. The controversy was triggered by a website home page poster on organizing the 75th anniversary celebrations of independence called Azadi Ke Amrit Mahotsav (Amrit Mahotsav of Freedom). When India's first Prime Minister Jawaharlal Nehru was dropped from eight leaders shared on the home page, Sangh war leader V D Savarkar was included.

No comments

Powered by Blogger.