തോക്കുമായി താലിബാൻ സംഘം പിന്നില്‍, ആരും 'ഭയപ്പെടേണ്ടതില്ലെന്ന്' വാര്‍ത്താവതാരകന്‍
ടെലിവിഷൻ സ്റ്റുഡിയോയിയില്‍ ആയുധമേന്തി നില്‍ക്കുന്ന താലിബാന്‍ തീവ്രവാദികളുടെ മുന്നിലിരുന്ന് വാര്‍ത്ത വായിക്കുന്ന വാര്‍ത്താവതാരകന്‍. അഫ്ഗാൻ ടിവിയുടെ പീസ് സ്റുഡിയോയിൽനിന്നുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ആരും ഭയക്കേണ്ടതില്ലെന്ന് ഭയചകിതമായ മുഖത്തോടെ വാര്‍ത്താവതാരകന്‍ പറയുന്നതും വീഡിയോയില്‍ കാണാം. ബിബിസിയുടെ ഇറാൻ റിപ്പോർട്ടർ കിയാൻ ഷറിഫിയും ഇറാനിയന്‍ മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ മാസിഹ് അലിനെജാദുമാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.
തോക്കേന്തിയ താലിബാന്‍ സംഘം പിന്നില്‍നില്‍ക്കുകയും അഫ്ഗാനിലെ ജനങ്ങള്‍ ഇസ്ലാമിക് എമിറേറ്റിനെ ഭയപ്പെടേണ്ടതില്ലെന്ന് വാര്‍ത്താവായനക്കാരനെ കൊണ്ട് പറയിപ്പിക്കുകയുമാണെന്ന് മാസിഹ് ട്വീറ്റില്‍ പറയുന്നു. ദശലക്ഷക്കണക്കിനാളുകളുടെ മനസ്സില്‍ താലിബാന്‍ ഭയത്തിൻ്റെ മറ്റൊരു പേരാണെന്നും ഇത് അതിൻ്റെ മറ്റൊരു തെളിവാണെന്നും മാസിഹ് ട്വീറ്റില്‍ പറയുന്നു.
ഓഗസ്റ്റ് 15-നാണ് താലിബാന്‍ അഫ്ഗാനിസ്താൻ്റെ അധികാരം പിടിച്ചെടുക്കുന്നത്. അതിനു പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ വേട്ടയാടപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. രാജ്യത്ത് സ്വതന്ത്രമാധ്യമപ്രവര്‍ത്തനം അനുവദിക്കുമെന്ന താലിബാൻ്റെ പ്രഖ്യാപനത്തിനു ശേഷമായിരുന്നു ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നത്. കഴിഞ്ഞ ദിവസം ടോളോ ന്യൂസിൻ്റെ അഫ്ഗാന്‍ റിപ്പോര്‍ട്ടര്‍ക്കും ക്യാമറാമാനും കാബൂളില്‍വെച്ച് മര്‍ദനേമറ്റിരുന്നു. റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ആയിരുന്നു മര്‍ദനം.
കാബൂളിലും ജലാദാബാദിലും താലിബാന്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തെത്തിയിരുന്നു. കാബൂള്‍ പിടിച്ചടക്കിയതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരുടെയും അവരുടെ ബന്ധുക്കളുടെയും വീടുകളില്‍ താലിബാന്‍ പരിശോധന നടത്തിയിരുന്നു. ജര്‍മന്‍ മാധ്യമ സ്ഥാപനമായ ഡി ഡബ്ല്യൂവിൻ്റെ റിപ്പോര്‍ട്ടറുടെ കുടുംബാംഗങ്ങളില്‍ ഒരാളെ താലിബാന്‍ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.
With armed Taliban fighters standing behind him, the presenter of Afghan TV's Peace Studio political debate programme says the Islamic Emirate (Taliban's preferred name) wants the public to "cooperate with it and should not be afraid".pic.twitter.com/rclw3P9E7M
— Kian Sharifi (@KianSharifi) August 29, 2021
The news reader who sat in front of Taliban militants armed in the television studio and read the news. A video from Afghan TV's Peace Studio is going viral on social media. The video also shows the newsman saying with a frightened face that no one should be afraid. The video was shared on Twitter by the BBC's Iranian reporter Kian Sharifi and Iranian journalist and activist Masih Alinejad.
Masih said in a tweet that the gun-wielding Taliban group was standing behind and telling the newsreader that the people of Afghanistan should not be afraid of the Islamic Emirate. Masih said in a tweet that the Taliban is another name for fear in the minds of millions, and this is another proof of that.
The Taliban seized Afghanistan's power on August 15. It was followed by reports of media persons being hunted. This kind of news came after the Taliban's announcement that free media would be allowed in the country. Earlier in the day, Tolo News's Afghan reporter and cameraman had been in Kabul. He was reporting.
In Kabul and Jaladabad, news of Taliban beatings of journalists had emerged. Following the capture of Kabul, the Taliban searched the homes of journalists and their relatives. The Taliban had also killed one of the family members of a reporter for the German media outlet DW.
No comments