ജോക്കോവിച്ചിൻ്റെ മോഹം പൂവണിഞ്ഞില്ല! മെദ്‌വദേവ് യുഎസ് ഓപ്പൺ ചാംപ്യൻ
ജോക്കോവിച്ചിൻ്റെ ആ മോഹം പൂവണിഞ്ഞില്ല! 21–ാം ഗ്രാൻസ്‌ലാം കിരീടനേട്ടത്തോടൊപ്പം കലണ്ടർ സ്‌ലാമും കൈവരിക്കുക എന്ന അപൂർവനേട്ടം പടിവാതിക്കലിൽ കൈവിട്ടു. ആർതർ ആഷെ സ്റ്റേഡിയത്തിൽ യുഎസ് ഓപ്പൺ ടെന്നിസ് ഫൈനലിൽ ഒന്നാം സീഡ് നൊവാക് ജോക്കോവിച്ചിനെ വീഴ്ത്തി 2–ാം സീഡ് ഡാനിൽ മെദ്‌വദേവ് ചാംപ്യനായി. നേരിട്ടുള്ള സെറ്റുകൾക്കാണ് റഷ്യൻ താരം മെദ്‌വദേവ് ജോക്കോവിച്ചിനെ തോൽപ്പിച്ചത്. സ്കോർ: 6–4, 6–4, 6–4.
മെദ്‌വദേവിന്റെ ആദ്യ ഗ്രാൻസ്‌ലാം കിരീടമാണിത്. 21 വർഷത്തിനുശേഷമാണ് ഒരു റഷ്യൻ താരം യുഎസ് ഓപ്പൺ ടെന്നിസ് ചാംപ്യനാകുന്നതെന്ന പ്രത്യേകതയുമുണ്ട്. ഫൈനലിൽ ജയിച്ചിരുന്നെങ്കിൽ 21–ാം ഗ്രാൻസ്‌ലാം കിരീടവുമായി ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്‌ലാം നേടിയ പുരുഷ താരമെന്ന റെക്കോർഡ് ജോക്കോവിച്ച് നേടുമായിരുന്നു. കരിയറിൽ നിലവിൽ 20 ഗ്രാൻസ്‌ലാം സിംഗിൾസ് കിരീടങ്ങളുമായി റോജർ ഫെഡറർ, റാഫേൽ നദാൽ എന്നിവർക്കൊപ്പമാണ് സെർബിയൻ താരം ജോക്കോവിച്ച്.
ഒരു വർഷത്തെ എല്ലാ ഗ്രാൻസ്‌ലാം കിരീടങ്ങളും നേടുക എന്ന കലണ്ടർ സ്‌ലാം നേട്ടവും ഫൈനൽ തോൽവിയോടെ ജോക്കോയ്ക്കു നഷ്ടമായി. . കലണ്ടർ സ്‌ലാം കൈവരിച്ചാൽ ഡോൺ ബഡ്ജിനും (1938) റോഡ് ലേവർക്കും (1969) ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ പുരുഷ താരമാകുമായിരുന്നു ജോക്കോ. 2015ൽ യുഎസ് ഓപ്പൺ ഫൈനലിലെ തോൽവിയോടെ സെറീന വില്യംസിനും കലണ്ടർ സ്‌ലാം നഷ്ടമായിരുന്നു.
It was @DaniilMedwed's moment to shine at the #USOpen
— US Open Tennis (@usopen) September 12, 2021
Highlights from the men's singles final 👇 pic.twitter.com/hfP58Ilnio
Djokovic's desire did not
blossom! The rare feat of achieving the calendar slam along with the 21st grant slam title was abandoned on the threshold. 2nd seed Daniil Medvedev became
champion after beating first seed Novak Djokovic in the us open tennis final at
arthur ashe stadium. Russian star Medvedev beat Djokovic in straight sets.
Score: 6–4, 6–4, 6–4.
This is Medvedev’s first grant slam title. It is also noteworthy
that after 21 years, a Russian star becomes a us open tennis champion. If he
had won the final, Djokovic would have won the record for the most grand slam
men's player with the 21st grant slam title. Serbian star Djokovic is currently
with Roger Federer and Rafael Nadal with 20 grans lam singles titles in his
career.
With the final defeat, Joko lost the calendar slam achievement
of winning all one-year grant slam titles. . If he achieved the calendar slam, Joko
would have been the first male star to achieve this feat since don budj (1938)
and rod lake (1969). Serena Williams also lost the calendar slam with a loss in
the us open final in 2015.
No comments