യുഎസ് ഓപ്പൺ 18 കാരി എമ്മ റഡുക്കാനുവിന്. 150 ആം റാങ്ക് കാരിയുടെ സ്വപ്നനേട്ടം, ചരിത്രം!
ബ്രിട്ടിഷ് താരം എമ്മ റഡുകാനു യുഎസ് ഓപ്പൺ വനിത സിംഗിൾസ് ചാംപ്യൻ. 22 വർഷത്തിന് ശേഷം അരങ്ങേറിയ കൗമാര ഫൈനലിൽ 19 കാരി കാനഡയുടെ ലെയ്‌ല ഫെർണാണ്ടസിനെ തോൽപ്പിച്ചാണ് (6–4, 6–3) എമ്മയുടെ ചരിത്രനേട്ടം. ലോക റാങ്കിങ്ങിൽ 150–ാം സ്ഥാനക്കാരിയായാണ് എമ്മ മത്സരത്തിനിറങ്ങിയത്. 73–ാം സ്ഥാനത്തായിരുന്നു ലെയ്‌ല. മൂന്നാം ചാംപ്യൻഷിപ് പോയിന്റിൽ എമ്മ സ്വപ്നനേട്ടത്തിൽ എത്തിപ്പിടിച്ചു. ടൂർണമെന്റിൽ ഒരു സെറ്റ് പോലും അടിയറ വയ്ക്കാതെയാണ് എമ്മയുടെ കിരീട ധാരണം. റഷ്യയുടെ മരിയ ഷറപ്പോവയ്‌ക്കു ശേഷം ഗ്രാൻസ്‌ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും (18 വയസ്സ്) എമ്മ സ്വന്തമാക്കി. 2004ൽ വിംബിൾഡൻ വനിതാ സിംഗിൾസ് കിരീടം നേടുമ്പോൾ ഷറപ്പോവയ്ക്കു 17 വയസ്സായിരുന്നു.
കിരീടനേട്ടത്തോടെ ലോക റാങ്കിങ്ങിൽ എമ്മ 23–ാം സ്ഥാനത്തേക്ക് ഉയരും. ലെയ്‌ല 27–ാം സ്ഥാനത്തേക്കും. ഓപ്പൺ കാലഘട്ടത്തിൽ സീഡ് ചെയ്യപ്പെടാത്ത താരങ്ങൾ ഏറ്റുമുട്ടിയ ആദ്യ ഗ്രാൻസ്‌ലാം ഫൈനൽ ആയിരുന്നു ഇത്. ലോക റാങ്കിങ്ങിൽ ആദ്യ 5 സ്ഥാനങ്ങളിലുള്ള 3 താരങ്ങളെ അട്ടിമറിച്ചു കലാശക്കളിക്കെത്തിയ ലെയ്‌ലയ്ക്കു പക്ഷേ ഫൈനലിൽ മികവു തുടരാനായില്ല. ജയത്തോടെ, ഓപ്പൺ എയറിൽ ക്വാളിഫയർ കളിച്ചെത്തി ഗ്രാൻസ്‌ലാം കിരീടം നേടുന്ന ആദ്യ വനിതയെന്ന റെക്കോർഡും എമ്മ സ്വന്തമാക്കി. 44 വർഷത്തിനു ശേഷമാണ് ഒരു ബ്രിട്ടിഷ് താരം വനിതാ സിംഗിൾസിൽ ഗ്രാൻസ്‌ലാം കിരീടം നേടുന്നത്. 1977ൽ വിംബിൾഡൻ കിരീടം നേടിയ വിർജീനിയ വെയ്ഡാണ് ഇതിനു മുൻപു ബ്രിട്ടനായി ഗ്രാൻസ്‌ലാം കിരീടം ഉയർത്തിയത്.🇬🇧 @EmmaRaducanu did a thing.
— US Open Tennis (@usopen) September 11, 2021
Highlights from the women's singles final 👇 pic.twitter.com/oLKnAlyPSU
അർതുർ അഷെ സ്റ്റേഡിയത്തിലെ ചരിത്ര ഫൈനലിനു സാക്ഷ്യം വഹിക്കാൻ ബ്രിട്ടിഷ് ഇതിഹാസ താരങ്ങളായ വിർജീനിയ വെയ്ഡും ടിം ഹെൻമാനും അടക്കമുള്ളവർ എത്തിയിരുന്നു. 17 കാരി സെറീന വില്യംസും 18 കാരി മാർട്ടിന ഹിംഗിസും ഏറ്റമുട്ടിയ 1999 യുഎസ് ഓപ്പൺ ഫൈനലിനു ശേഷം ആദ്യമായാണു ഗ്രാൻസ്‌ലാം സിംഗിൾസ് ഫൈനലിൽ കൗമാരതാരങ്ങൾ ഏറ്റമുട്ടിയത്.
British star Emma Raducanu is the us open women's singles
champion. Emma's historic achievement came when the 19-year-old beat Canada’s Leyla
Fernandez (6–4, 6–3) in a teenage final that debuted after 22 years. Emma
entered the race as 150th in the world rankings. Le la was ranked 73rd, and Emma
reached the dream feat at the third championship point. Emma's coronation came
without a set to be surrendered in the tournament. Emma also holds the record
for the youngest player (18 years old) to win the grantslam title since Russia’s
Maria Sharapova. Sharapova was 17 when she won the Wimbledon women's singles
title in 2004. Emma will rise to 23rd position in the world rankings with a
title win. Lela is ranked 27th. This was the first grantslam final in which
unseeded stars met in the open era. Lela, who toppled 3 top 5 stars in the
world rankings, could not continue to excel in the final.
With the win, Emma also holds the record of being the first woman to win the grans lam title by playing qualifier in open year. It was after 44 years that a British star won the gran slam title in the women's singles. Virginia wade, who won the Wimbledon title in 1977, had previously lifted the grandslam title for Britain. British legends Virginia wade and Tim Henman were on hand to witness the historic final at the Arthur Ashe stadium. It was the first time since the 1999 us open final that 17-year-old Serena Williams and 18-year-old Martina Hingis had met in the grantslam singles final.
No comments