Header Ads

Header ADS

1947 ൽ ഇന്ത്യയ്ക്ക് ലഭിച്ചത് ‘ഭിക്ഷ’, യഥാർഥ സ്വാതന്ത്ര്യം 2014 ൽ - കങ്കണ. തിരിച്ചടിച്ച് വരുൺ ഗാന്ധി

1947 ൽ ഇന്ത്യയ്ക്ക് ലഭിച്ചത് സ്വാതന്ത്ര്യമല്ല, ബ്രിട്ടീഷുകാരുടെ ‘ഭിക്ഷ’ യാണെന്നും യഥാർഥ സ്വാതന്ത്ര്യം 2014 ൽ നരേന്ദ്ര മോദി അധികാരത്തിൽ വന്നതിന് ശേഷമാണ് ലഭിച്ചതെന്നുമുള്ള നടി കങ്കണ റനൗട്ടിൻ്റെ വിവാദ  പരാമർശത്തെ നിശിതമായി വിമർശിച്ച് ബിജെപി നേതാവ് വരുൺ ഗാന്ധി. ഡൽഹിയിൽ ടൈംസ് നൗ ചാനൽ സംഘടിപ്പിച്ച പരിപാടിയിലാണു പത്മ പുരസ്കാര ജേതാവു കൂടിയായ കങ്കണയുടെ വിവാദ പരാമർശം. ഇതിൻ്റെ  വിഡിയോ പങ്കുവച്ചുകൊണ്ടാണ് വരുൺഗാന്ധി ട്വിറ്ററിൽ രൂക്ഷവിമർശനം ഉയർത്തിയത്. 

‘ചിലപ്പോൾ മഹാത്മാഗാന്ധിയുടെ ത്യാഗത്തെ അപമാനിക്കുന്നു, ചിലപ്പോൾ അദ്ദേഹത്തിന്റെ ഘാതകനെ വാഴ്‌ത്തുന്നു, ഇപ്പോൾ മംഗൾ പാണ്ഡെ, റാണി ലക്ഷ്മിഭായ്, ഭഗത് സിങ്, ചന്ദ്രശേഖർ ആസാദ്, നേതാജി സുഭാഷ് ചന്ദ്രബോസ് തുടങ്ങി ലക്ഷക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളെ തിരസ്കരിക്കുന്നു. ഇതിനെ ഭ്രാന്ത് എന്നാണോ ദേശദ്രോഹം എന്നാണോ വിളിക്കേണ്ടത്’– വരുൺ ട്വീറ്റിൽ ചോദിച്ചു. 

കങ്കണയുടെ പരാമർശത്തെ നിശിതമായി വിമർശിച്ച കോൺഗ്രസ് ഇത്തരക്കാർക്കാണോ രാജ്യത്തിൻ്റെ പരമോന്നത ബഹുമതി നൽകുന്നതെന്നു ചോദിച്ചു. വിഷയത്തിൽ ബിജെപി പ്രതികരിച്ചിട്ടില്ല. ബിജെപിയുടെ കപടദേശസ്നേഹമാണ് പാർട്ടി നേതാക്കളുടെ മൗനം കാണിക്കുന്നതെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനട്ടെ പറഞ്ഞു. നേരത്തേയും ചില പരാമർശങ്ങളിലൂടെ കങ്കണ വിവാദത്തിലായിരുന്നു. വിവാദ പ്രസ്താവനകളെ തുടർന്ന്  ട്വിറ്റർ അവരുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നു. 

BJP leader Varun Gandhi has slammed actress Kangana Ranaut's controversial remark that "India gained independence in 1947 was an alms by the British, and that real independence came after Narendra Modi came to power in 2014. Kangana Ranaut, who is also a Padma Award winner, made the controversial remark during a program hosted by a TV channel in Delhi. Varun Gandhi took to Twitter to share a video of the incident. ‘Sometimes insulting the sacrifices of Mahatma Gandhi, sometimes praising his assassin, now rejecting the sacrifices of millions of freedom fighters like Mangal Pandey, Rani Lakshmibai, Bhagat Singh, Chandrasekhar Azad, Netaji Subhash Chandra Bose. Should this be called madness or treason? 'Varun asked in a tweet.

Criticizing Kangana's remarks, the Congress questioned whether such people were given the highest honor in the country. The BJP has not commented on the matter. Congress spokesperson Supriya Sreenate said the BJP's hypocrisy was a reflection of the party leaders' silence. Earlier, Kangana Ranaut was in controversy over some references. Twitter also blocked their account following the controversial statements.

No comments

Powered by Blogger.