മോട്ടോ 360ക്ക് സമാനമായ ഡിസ്പ്ലേയുമായി മോട്ടോ വാച്ച് 100 എത്തി
ഏറെ നാളുകളുടെ കാത്തിരിപ്പിനൊടുവിൽ മോട്ടറോള മോട്ടോ വാച്ച് 100 ഔദ്യോഗികമായി അവതരിപ്പിച്ചു. ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടറോളയുടെ പുതിയ സ്മാർട് വാച്ച് വൃത്താകൃതിയിലുള്ള ഡിസ്പ്ലേയിലാണ് വരുന്നത്. ഹൃദയമിടിപ്പ് നിരീക്ഷിക്കൽ, രക്തത്തിലെ ഓക്സിജൻ (SpO2) നിരീക്ഷണം എന്നിവ ഉൾപ്പെടെയുള്ള നിരവധി ഫീച്ചറുകളുമായാണ് മോട്ടോ വാച്ച് 100 എത്തുന്നത്.
മോട്ടറോളയുടെ സ്വന്തം ഒഎസിൽ പ്രവർത്തിക്കുന്ന ആദ്യത്തെ സ്മാർട് വാച്ച് എന്ന പ്രത്യേകതയും മോട്ടോ വാച്ച് 100ന് സ്വന്തം. മുൻപുണ്ടായിരുന്ന മോട്ടോ 360 ഗൂഗിളിൻ്റെ വെയർ ഒഎസ്സിലാണ് പ്രവർത്തിച്ചിരുന്നത്. സ്‌മാർട് വാച്ചിൻ്റെ ബാറ്ററി ലൈഫ് വർധിപ്പിക്കുക ലക്ഷ്യമിട്ടാണ് മോട്ടോയുടെ ഓപ്പറേറ്റിങ് സിസ്റ്റം രൂപകൽപന ചെയ്‌തിരിക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നു. ഒറ്റ ചാർജിൽ 14 ദിവസം വരെ ബാറ്ററി ലൈഫാണ് കമ്പനി അവകാശപ്പെടുന്നത്.
360 x 360 പിക്സൽ റെസലൂഷനുള്ള 1.3 ഇഞ്ച് വൃത്താകൃതിയിലുള്ള എൽസിഡി ഡിസ്പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. ഡിസ്പ്ലേ ‘ഓൾവെയ്‌സ് ഓൺ’ ആയിരിക്കുന്ന ഫീച്ചറും ഉണ്ട്. ആക്സിലറോമീറ്റർ, ഗൈറോസ്കോപ്പ്, ഹൃദയമിടിപ്പ് മോണിറ്റർ, എസ്പിഒ2 (SpO2) എന്നിവ ഉൾപ്പെടുന്ന സെൻസറുകളുടെ ഒരു നിര തന്നെയുണ്ട്. ഹൃദയമിടിപ്പ്, സ്ലീപ് ട്രാക്കിങ്, വെയ്റ്റ് ട്രാക്കിങ്, രക്തത്തിലെ ഓക്സിജന്റെ അളവ് എന്നിവ ഉൾപ്പെടെയുള്ള വിശദമായ സ്ഥിതിവിവരക്കണക്കുകളും ഡേറ്റയും ഉപയോഗിച്ച് ഉപയോക്താവിന് ഫിറ്റ്നസ് ഫലങ്ങൾ നൽകാൻ ഈ സെൻസറുകൾ സഹായിക്കുന്നു.
മോട്ടോ വാച്ച് 100ന്റെ അടിസ്ഥാന വില 99.99 ഡോളറാണ് (ഏകദേശം 7,400 രൂപ). ഗ്ലേസിയർ സിൽവർ, ഫാന്റം ബ്ലാക്ക് നിറങ്ങളിലാണ് മോട്ടോ വാച്ച് 100 ലിസ്റ്റ് ചെയ്‌തിരിക്കുന്നത്. നിലവിൽ യുഎസ് വിപണിയിൽ മാത്രമാണ് പ്രീ-ഓർഡറുകൾ സ്വീകരിക്കുന്നത്. ഡിസംബർ 10 മുതൽ വിതരണം തുടങ്ങും. ഇന്ത്യയുൾപ്പെടെയുള്ള വിപണികളിൽ മോട്ടോ വാച്ച് 100-ന്റെ ലഭ്യതയെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
26 സ്‌പോർട് മോഡുകൾ മോട്ടോ വാച്ച് 100-ൽ മോട്ടറോള പ്രീലോഡ് ചെയ്തിട്ടുണ്ട്. അനുയോജ്യമായ ഫോണുമായി ബന്ധിപ്പിക്കുമ്പോൾ ഉപയോക്താക്കൾക്ക് അവരുടെ ഫിറ്റ്‌നസ് ട്രാക്കിങ് മോട്ടോ വാച്ച് 100 വഴി നിരീക്ഷിക്കാനും കഴിയും. ബ്ലൂടൂത്ത് v5.0, ജിപിഎസ് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷണുകൾ.
After a long wait, Motorola has officially unveiled the Moto Watch 100. Lenovo owned Motorola's new smartwatch comes with a circular display. The Moto Watch 100 comes with a number of features, including heart rate monitoring and blood oxygen (SpO2) monitoring. The Moto Watch 100 is the first smartwatch to run on Motorola's own OS. The previous Moto 360 ran on Google's Ware OS. The company claims that Moto's operating system is designed to extend the battery life of the smartwatch. The company claims a battery life of up to 14 days on a single charge. It has a 1.3-inch circular LCD display with a resolution of 360 x 360 pixels. There is also a feature where the display is 'Allways On'. There is also a range of sensors, including an accelerometer, gyroscope, heart rate monitor, and SPO2 (SpO2). These sensors provide the user with fitness results using detailed statistics and data, including heart rate, sleep tracking, weight tracking, and blood oxygen levels.The base price of the Moto Watch 100 is $ 99.99 (approximately Rs. 7,400). The Moto Watch 100 is listed in Glacier Silver and Phantom Black. Pre-orders are currently only accepted in the US market. Distribution will start from December 10. Details about the availability of the Moto Watch 100 in the markets including India have not been released. Motorola has preloaded the Moto Watch 100 with 26 sport modes. Users can also track their fitness tracking via the Moto Watch 100 when connected to a compatible phone. The main connectivity options are Bluetooth v5.0 and GPS.
No comments