Header Ads

Header ADS

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിൻ്റെ 10 ഷട്ടറുകള്‍ ഉയര്‍ത്തി തമിഴ്‌നാട്. വീടുകളില്‍ വെള്ളം കയറി, പ്രതിഷേധം


മുല്ലപ്പെരിയാറിൻ്റെ ഡാമിൻ്റെ കൂടുതല്‍ ഷട്ടറുകള്‍ അര്‍ധരാത്രി തമിഴ്‌നാട്  മുന്നറിയിപ്പില്ലാതെ ഉയര്‍ത്തി. ജലനിരപ്പ് 142 അടി എത്തിയതോടെയാണ് അണക്കെട്ടിൻ്റെ10 സ്പില്‍വേ ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയത്. ഈ സീസണില്‍ ആദ്യമായാണ് ഇത്രയധികം ഷട്ടറുകള്‍ ഒരുമിച്ച് തുറക്കുന്നത്. ഇന്നലെ അടച്ച ഷട്ടറുകളാണ് ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അർധരാത്രിയോടെ തുറന്നത്. സെക്കൻഡിൽ 8000 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത് 

ഇതേത്തുടര്‍ന്ന് പെരിയാര്‍ തീരത്തെ ജനങ്ങൾക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം മുന്നറിയിപ്പില്ലാതെ രാത്രി ഡാമിൻ്റെ ഷട്ടറുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍ വെള്ളം കയറിയിരുന്നു. ഇത് വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയത്. ഇന്നും വള്ളക്കടവിലെ വീടുകളില്‍ വെള്ളം കയറി. മുന്നറിയിപ്പ് നല്‍കാനെത്തിയ വാഹനം തടഞ്ഞിട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു. 

More shutters of the Mullaperiyar Dam were raised by Tamil Nadu at midnight without warning. When the water level reached 142 feet, the 10 spillway shutters of the dam were raised by 60 cm each. This is the first time so many shutters have been opened together this season. The shutters, which were closed yesterday, were reopened at midnight due to rising water levels. 80,000 cubic feet of water is flowing out every second

Following this, the people along the Periyar coast were warned to be vigilant. The dam's shutters were raised at night without warning the previous day, causing flooding in nearby areas. This caused a great deal of protest. The houses in Vallakkadavu were still flooded today. The locals protested by blocking the vehicle which came to give warning.

No comments

Powered by Blogger.