Header Ads

Header ADS

ചൈനയെ നിരീക്ഷിക്കാൻ 500 കോടി മുടക്കി ഇസ്രയേൽ ഡ്രോണുകൾ വിന്യസിച്ച് ഇന്ത്യ

ചൈനയുടെ  ലഡാക്കിലെ സൈനീക നീക്കങ്ങള്‍ നിരീക്ഷിക്കാൻ ഇന്ത്യ പുതിയ ഇസ്രയേലി നിർമിതമായ അത്യാധുനിക ഡ്രോണുകൾ വിന്യസിച്ചു. ലഡാക്കിലെ നിയന്ത്രണ രേഖയിൽ ചൈനയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ഹെറോൺ ഡ്രോണുകളാണ് ഉപയോഗിക്കുന്നത്. ആൻ്റി ജാമിങ് ശേഷിയുള്ള അത്യാധുനിക ഡ്രോണുകളാണിവ. നൂതന ഹെറോൺ ഡ്രോണുകൾ രാജ്യത്ത് എത്തിയെന്നും കിഴക്കൻ ലഡാക്ക് സെക്ടറിൽ നിരീക്ഷണ പ്രവർത്തനങ്ങൾക്കായി വിന്യസിച്ചുകൊണ്ടിരിക്കുകയാണ് എന്നും സർക്കാർ ഉന്നത വൃത്തങ്ങൾ എഎൻഐയോട് പറഞ്ഞു. ഈ ഡ്രോണുകൾ ഇപ്പോൾ തന്നെ പ്രവർത്തനക്ഷമമാണെന്നും നിലവിലുള്ള ഇൻവെന്ററിയിലെ ഹെറോണുകളേക്കാൾ ഏറെ പുരോഗമിച്ചിട്ടുണ്ടെന്നും അവയുടെ ആന്റി-ജാമിങ് ശേഷി മുൻ പതിപ്പുകളേക്കാൾ മികച്ചതാണെന്നുമാണ് റിപ്പോർട്ട്.

ചൈനയുമായുള്ള അതിർത്തി സംഘർഷങ്ങൾക്കിടയിൽ പ്രതിരോധ സേനയ്ക്ക് 500 കോടി രൂപയുടെ ഉപകരണങ്ങളും സംവിധാനങ്ങളും വാങ്ങാൻ കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നു. സേനയുടെ അടിയന്തര സാമ്പത്തിക അധികാരത്തിന് കീഴിലാണ് ഈ ഡ്രോണുകൾ വാങ്ങിയിരിക്കുന്നത്. 2019ൽ പാക്കിസ്ഥാനിലെ ഭീകര ക്യാംപുകൾക്കെതിരെ ബാലാകോട്ട് വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെയാണ് ഇത്തരമൊരു സൗകര്യം അവസാനമായി പ്രതിരോധ സേനയ്ക്ക് നൽകിയത്.

നാല് ഡ്രോണുകളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. കോവിഡ് മൂലം ഡ്രോൺ എത്തുന്നതിന് കാലതാമസം നേരിട്ടിരുന്നു. ഇതേ സൗകര്യം ഉപയോഗിച്ച് ഇന്ത്യൻ നാവികസേന അമേരിക്കൻ കമ്പനിയായ ജനറൽ ആറ്റോമിക്സിൽ നിന്ന് പാട്ടത്തിനെടുത്ത രണ്ട് പ്രെഡേറ്റർ ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്.

70 കിലോമീറ്ററോളം പ്രഹരശേഷിയുള്ള ഹാമർ എയർ ടു ഗ്രൗണ്ട് സ്റ്റാൻഡ്‌ഓഫ് മിസൈലുകളോടൊപ്പം വൻതോതിൽ ടാങ്ക് വേധ ഗൈഡഡ് മിസൈലുകളും ലോങ് റേഞ്ച് പ്രിസിഷൻ ഗൈഡഡ് ആർട്ടിലറി ഷെല്ലുകളും സ്വന്തമാക്കാൻ ഇന്ത്യൻ വ്യോമസേന ഇതേ അധികാരങ്ങൾ ഉപയോഗിച്ചിരുന്നു.

India has deployed state-of-the-art Israeli-made drones to monitor Chinese military operations in Ladakh. Heron drones are being used to monitor China's movements in the Line of Control in Ladakh. These are state-of-the-art drones with anti-jamming capabilities. Government sources told ANI that advanced Heron drones have arrived in the country and are being deployed for surveillance operations in the eastern Ladakh sector. These drones are already operational.

The central government had allowed the defense forces to procure equipment and equipment worth Rs 500 crore during the border clashes. These drones were purchased under the immediate financial authority of the Army. The last such facility was provided to the Defense Forces in 2019, shortly after the Balakot airstrikes against terrorist camps in Pakistan.

No comments

Powered by Blogger.