2021ലെ ആപ്പിൾ മാക് ബുക്ക് പ്രൊ മാർക്കറ്റിൽ എത്തി | The 2021 Apple MacBook Pro hits the market
കാത്തിരിപ്പിനൊടുവിൽ ഏറ്റവും പുതിയ ആപ്പിൾ മാക് ബുക്ക് പ്രൊ മാർക്കറ്റിൽ എത്തി. ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും പ്രവർത്തന ക്ഷമത കൂടിയ മാക് ബുക്ക് പ്രൊ ലാപ്ടോപ്പുകളാണ് 2021ലെ മോഡലുകൾ എന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്. രണ്ട് മോഡലുകളിലാണ് പുതിയ മാക് ബുക്ക് പ്രൊ എത്തിയിരിക്കുന്നത്. 14", 16" എന്നീ ഡിസ്പ്ലേ വലുപ്പത്തിലാണ് മാക് ബുക്ക് പ്രൊ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ആപ്പിളിൻ്റെ സ്വന്തം ചിപ്പ് സെറ്റായ M1 Pro, M1 Max എന്നിവയാണ് പുതിയ മാക് ബുക്കിൻ്റെ ബുദ്ധി കേന്ദ്രം. രണ്ട് പ്രോസസറും 10 കോർ ചിപ്സെറ്റാണ്, 10ഇൽ തുടങ്ങി 32 Gb വരെ വികസിപ്പിക്കാവുന്ന GPUവും കൂടെ നൽകിയിരിക്കുന്നു. M1 Pro യെക്കാൾ രണ്ട് മടങ്ങ് വേഗത കൂടിയ ചിപ്സെറ്റാണ് M1 Max. തുടർച്ചയായി 17 മണിക്കൂർ വീഡിയോ പ്ലെ ചെയ്യാനും 11 മണിക്കൂർ ഇൻ്റെർനെറ്റ് ഉപയോഗത്തിനുമുള്ള ബാറ്ററി ബാക്കപ്പ് 14" മാക് ബുക്ക് പ്രൊ നൽകുന്നു. 17" മാക് ബുക്ക് പ്രൊ 21 മണിക്കൂർ വീഡിയോ പ്ലെ ചെയ്യാനും ഇൻ്റെർനെറ്റ് ഉപയോഗത്തിന് 14 മണിക്കൂർ ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. മാക് ബുക്ക് പ്രോയുടെ ആരംഭവില ₹194900 മുതൽ ₹329900വരെയാണ്.
At the end of the wait, the latest Apple MacBook Pro hits the market. Apple claims that the 2021 models will be the most functional MacBook Pro laptops ever launched. The new MacBook Pro comes in two models. The MacBook Pro comes in 14 "and 16" display sizes. Apple's own chipsets, the M1 Pro and M1 Max, are the brainchild of the new MacBook. Both processors are 10 core chipsets, with GPUs ranging from 10 up to 32 Gb expandable. The M1 Max is a chipset that is twice as fast as the M1 Pro. The 14 "MacBook Pro offers a battery backup of 17 hours of continuous video playback and 11 hours of internet usage. The MacBook Pro starts at 9 194900 to ₹ 329900.
No comments