Header Ads

Header ADS

ഇൻ്റർനെറ്റ് നിരോധനത്തിൽ ലോകത്ത് ഇന്ത്യ ഒന്നാമത്, രാജ്യത്തിന് നഷ്ടം 21,000 കോടിയോളം രൂപ

ലോകത്ത് അതിവേഗ ഇൻ്റർനെറ്റ് ഉപയോഗം തുടങ്ങിയതിന് ശേഷം ഇൻ്റർനെറ്റ് നിരോധനങ്ങളുടെ എണ്ണത്തിൻ്റെ കാര്യത്തില് മറ്റെല്ലാ രാജ്യങ്ങളെയും കടത്തി വെട്ടി ഇന്ത്യ ഒന്നാമതെത്തി. 2012 ജനുവരി മുതൽ 2021 മാർച്ച് വരെയുള്ള കാലയളവിൽ രാജ്യത്തെ പല ഭാഗങ്ങളിലായി 518 ഇൻ്റർനെറ്റ് നിരോധനസംഭവങ്ങൾ റിപ്പോർട്ട് ചെയ്തതു. ഈ ഇൻ്റർനെറ്റ് നിരോധനം കാരണം രാജ്യത്തു 2020ൽ  2.8 ബില്യൻ ഡോളർ (ഏകദേശം 21,000 കോടി രൂപ) നഷ്ടമുണ്ടായെന്നാണു കണക്ക്. കോൺഗ്രസ് എംപി ശശി തരൂർ അധ്യക്ഷനായ ഐടി പാർലമെൻ്ററി സ്ഥിരം സമിതി കഴിഞ്ഞ ദിവസം പാർലമെൻ്റിൽ സമർപ്പിച്ച റിപ്പോർട്ടിലെ വിശദാംശങ്ങളാണിത്. ബിഹാറിൽ 2018 ഓഗസ്റ്റ് മുതൽ 2020 ഓഗസ്റ്റ് വരെയുള്ള സമയത്ത് 6 ഇന്റർനെറ്റ് നിരോധനമുണ്ടായി. ജമ്മു കശ്മീരിൽ 93 സംഭവങ്ങൾ കഴിഞ്ഞ 4 വർഷത്തിനിടെ റിപ്പോർട്ട് ചെയ്തു എന്നാണ് റിപ്പോർട്ടിലെ വിവരങ്ങൾ. തലസ്ഥാന നഗരമായ ഡൽഹിയിൽ സംസ്ഥാന സർക്കാർ ഇൻ്റർനെറ്റ് നിരോധത്തിനു നിർദേശം നൽകിയിരുന്നില്ലെങ്കിലും 2019 ഡിസംബറിൽ 2 തവണയാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇൻ്റർനെറ്റ് നിരോധിച്ചുകൊണ്ട് നിർദേശം നൽകിയത്. കാര്യമിതൊക്കെയാണെങ്കിലും ഇൻ്റർനെറ്റ് നിരോധനം സംബന്ധിച്ച കൃത്യമായ കണക്കുകൾ ഒരു കേന്ദ്ര ഏജൻസിയുടെ കൈവശവുമില്ല. ടെലികോം, ആഭ്യന്തര മന്ത്രാലയങ്ങൾക്കൊന്നും ഇക്കാര്യത്തിൽ കൃത്യമായ വിവരങ്ങളില്ലെന്നും സംസ്ഥാനങ്ങളും ജില്ലാ ഭരണകൂടവുമെല്ലാം ഇക്കാര്യത്തിൽ അവസരോചിതമായ തീരുമാനങ്ങളെടുക്കുകയുമാണെന്നാണു കേന്ദ്രസർക്കാരിൻ്റെ ഇക്കാര്യത്തിലെ വിശദീകരണം. 

ഇൻ്റർനെറ്റ് നിരോധനം മൂലം ടെലികോം കമ്പനികൾക്ക് ഒരു സർക്കിളിൽ മണിക്കൂറിൽ 2.45 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുവെന്നാണു സെല്ലുല്ലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കണക്ക്. ഇൻ്റർനെറ്റ് അനുബന്ധ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കുണ്ടായ നഷ്ടം വേറെ. ഇൻ്റർനെറ്റ് നിരോധനം വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ ലംഘനമാണെന്നാണു സുപ്രീം കോടതി വിധി. അടിയന്തര ഘട്ടങ്ങളിൽ ജനങ്ങളുടെ സുരക്ഷയെ കരുതിയാണു ഇൻ്റർനെറ്റ് നിരോധിക്കുന്നതെന്നാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ വിശദീകരണം. എന്നാൽ ഇൻ്റർനെറ്റിനു മുൻപും അതിനു ശേഷവുമുള്ള കലാപങ്ങളെ താരതമ്യം ചെയ്യാനും ഇൻ്റർനെറ്റ് ഏതൊക്കെ തരത്തിൽ കലാപങ്ങൾക്കു കാരണമായെന്നു പഠനം നടത്താനും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശ്രമിച്ചിട്ടില്ലെന്നാണു റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. രാജ്യത്തെ പല ഭാഗത്തും തുടർച്ചയായി ഇന്റർനെറ്റ്, ടെലികോം സേവനങ്ങൾ വിലക്കുന്നതു ജനജീവിതത്തെയും വ്യക്തി സ്വാതന്ത്ര്യത്തെയും ബാധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നതും ഈ പശ്ചാത്തലത്തിലാണ്. 

‘ഇൻ്റർനെറ്റ് വിലക്ക് എത്രത്തോളം പ്രത്യാഘാതങ്ങളുണ്ടാക്കുന്നുവെന്നും സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നും കണ്ടെത്താൻ  കേന്ദ്ര ടെലികോം മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ വിശദമായ പഠനം ആവശ്യമാണ്. സാമ്പത്തിക നഷ്ടം മാത്രമല്ല, പൊതുജനങ്ങളുടെ സുരക്ഷയെയും ഇതു  ബാധിക്കുന്നുണ്ട്’ റിപ്പോർട്ടിൽ പറയുന്നു. ഇൻ്റർനെറ്റ് ജനങ്ങളുടെ ജീവിതത്തിൻ്റെ ഭാഗമായി മാറിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ  തുടർച്ചയായ വിലക്കുകൾ അനുവദിക്കരുത്. ഇൻ്റർനെറ്റ്, ടെലികോം വിലക്കുകൾക്കു കൃത്യമായ മാനദണ്ഡങ്ങൾ ഇപ്പോൾ നിലവിലില്ല. ഇക്കാര്യത്തിൽ ഒരു പൊതുമായ മാർഗരേഖ ആവശ്യമാണ്. ഇതു നടപ്പാക്കാൻ സംസ്ഥാനങ്ങൾക്കു നിർദേശം നൽകുകയും വേണമെന്നാണു റിപ്പോർട്ടിലെ പ്രധാന നിർദേശങ്ങളിലൊന്ന്. 

ഇൻ്റർനെറ്റ്, ടെലികോം നിരോധനവുമായി ബന്ധപ്പെട്ട ഒരു പൊതുമാർഗരേഖ 2017ലാണു കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്യുന്നത്. എന്നാൽ സിആർപിസി 144 ചട്ടത്തിനു കീഴിലാണ് ഇതും ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നിരുന്നാലും, കൃത്യമായ കാരണങ്ങളില്ലാതെ പലപ്പോഴും ഇൻ്റർനെറ്റ് നിരോധനം സംഭവിക്കുന്നുവെന്നാണു ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധരുടെ വിലയിരുത്തൽ. ഐടി കമ്മിറ്റിയും ഇക്കാര്യം വിലയിരുത്തുന്നുണ്ട്. അടിയന്തര സാഹചര്യം(പബ്ലിക് എമർജൻസി), പൊതുജനങ്ങളുടെ സുരക്ഷ(പബ്ലിക് സേഫ്റ്റി) എന്നീ രണ്ടു കാര്യങ്ങളാണ് ഇൻ്റർനെറ്റ് നിരോധനത്തിൻ്റെ കാരണമായി പലയിടത്തും പറയുമ്പോഴും, ഇതു  വ്യത്യസ്ത രീതിയിലാണു നിർവഹിച്ചക്കപ്പെടുന്നത്. ഇൻ്റർനെറ്റ് നിരോധനത്തിനു കൃത്യമായ വിശദീകരണം ആവശ്യമാണെന്നും വിശദമായ മാർഗരേഖ ആവശ്യമാണെന്നും സമിതി നിർദേശിക്കുന്നതും ഈ പശ്ചാത്തലത്തിലാണ്. 

രാജ്യത്ത് എത്ര ഇൻ്റർനെറ്റ് നിരോധനം നടന്നുവെന്നതിന്റെ വിശദാംശങ്ങളില്ലെന്ന കേന്ദ്ര സർക്കാരിൻ്റെ മറുപടി തൃപ്തികരമല്ലെന്നും  റിപ്പോർട്ടിൽ വിമർശിക്കുന്നു. ഇൻ്റർനെറ്റ് നിരോധനവും മറ്റും നിരീക്ഷിക്കാൻ കേന്ദ്രതലത്തിൽ കൃത്യമായ സംവിധാനം ആവശ്യമാണെന്നും ഇത് എത്രയും വേഗം നടപ്പാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

India has surpassed all other countries in terms of the number of internet bans since the world's fastest Internet usage began. Between January 2012 and March 2021, 518 Internet outages were reported in various parts of the country. It is estimated that the country will lose $ 2.8 billion (approximately Rs 21,000 crore) by 2020 due to this internet ban. These are the details of the report submitted to Parliament yesterday by the IT Parliamentary Standing Committee chaired by Congress MP Shashi Tharoor. There were 6 internet bans in Bihar between August 2018 and August 2020. According to the report, 93 incidents have been reported in Jammu and Kashmir in the last four years. The state government had not issued a directive to ban the internet in the capital Delhi, but in December 2019, the Union Home Ministry issued two directives banning the internet. Despite this, no central agency has accurate figures on Internet bans. The central government has said that the telecom and home ministries do not have accurate information and that the states and district administrations are taking appropriate decisions in this regard.

The Cellular Operators Association of India estimates that telecom companies are losing Rs 2.45 crore per hour in a circle due to the internet ban. The losses for companies operating in the Internet-related sector are different. The Supreme Court has ruled that banning the Internet is a violation of individuals' freedom of expression. According to the Union Home Ministry, the Internet is being banned in emergencies for the safety of the people. However, the report said that the Union Home Ministry had not made any attempt to compare the riots before and after the internet and to study the nature of the riots that caused the internet. It is in this context that the report says that the continuous banning of internet and telecom services in many parts of the country has affected the lives and liberties of the people.

‘A detailed study led by the Union Ministry of Telecom is needed to find out the impact of the internet ban and its economic losses. This not only causes financial loss but also affects the safety of the public, the report said. The internet has become a part of people's lives. Continuous bans should not be allowed in this situation. There are currently no specific criteria for internet and telecom bans. A general guideline is needed in this regard. One of the key recommendations in the report is that states should be instructed to implement this.

No comments

Powered by Blogger.