പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്താനാകില്ലെന്ന് കേന്ദ്രസർക്കാർ
ഡീസൽ, പെട്രോൾ ഉൾപ്പടെയുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാനാകില്ലെന്ന് ഹൈക്കോടതിയിൽ വീണ്ടും ആവർത്തിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രധാന വരുമാന ഉറവിടമാണ് പെട്രോളിയം നികുതി. ആയതിനാൽ ഇവ ജി എസ് ടി പരിധിയിൽ കൊണ്ടുവന്നാൽ പ്രധാന വരുമാനം ഇല്ലാതാകുമെന്നും കേന്ദ്രം കേരളഹൈക്കോടതിയെ അറിയിച്ചു. പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണമെന്ന ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നും കേന്ദ്രം ഹൈക്കോടതിയിൽ അറിയിച്ചു.
ഹൈക്കോടതി നിർദേശത്തെ തുടർന്നു സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്. പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരേണ്ടതില്ലെന്നാണ് ജി എസ് ടി കൗൺസിൽ ഏകകണ്ഠമായി സ്വീകരിച്ചിട്ടുള്ള നിലപാടെന്ന് കേന്ദ്രം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. സർക്കാരുകൾക്ക് വൻ വരുമാന നഷ്ടം ഉണ്ടാകുന്ന വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ വിശദമായ പരിശോധന വേണം. കേരളാ ഹൈക്കോടതിയിൽ ഹർജി വന്ന അവസരത്തിൽ ഈ വിഷയം പരിഗണിച്ചുകൂടേയെന്ന് കോടതി കേന്ദ്രസർക്കാരിനോട് ആരാഞ്ഞിരുന്നു. തുടർന്ന് ഈ വിഷയം ജി എസ് ടി കൌൺസിൽ പരിഗണിക്കുകയും ഭൂരിപക്ഷ എതിർപ്പിനെ തുടർന്ന് തള്ളുകയും ചെയ്തിരുന്നു.
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്നത് ബുദ്ധിമുട്ടുണ്ടാക്കും. കോവിഡ് പുനരുജ്ജീവന പദ്ധതികള്‍ക്ക് വലിയ തോതില്‍ പണം കണ്ടത്തേണ്ടതുണ്ടെന്നും ജിഎസ്ടി കൗൺസിൽ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഇതിന് മുൻപ് കേസ് പരിഗണിക്കുമ്പോൾ ഇതേ നിലപാടുകൾ ജിഎസ്ടി കൗൺസിൽ ഹൈക്കോടതിയെ അറിയിച്ചിരുന്നെങ്കിലും, കൗൺസിൽ യോഗ തീരുമാനങ്ങൾ വ്യക്തമാക്കി വിശദമായ സത്യവാങ്മൂലം നൽകാനായിരുന്നു കോടതി നിർദേശം. ഇതേ തുടർന്നാണ് ജി എസ് ടി കൗൺസിൽ ഇന്ന് സത്യവാങ്മൂലം സമർപ്പിച്ചത്.
This was stated in the affidavit filed following the High Court order. According to an affidavit filed by the Center in the Center, the GST Council has unanimously agreed that petroleum products should not be subject to GST. As this is a matter of huge revenue loss to the governments, a detailed examination is required in this regard. When the petition was filed in the Kerala High Court, the court had asked the Central Government not to consider the matter. The issue was then considered by the GST Council and rejected by a majority.
In the wake of the Covid crisis, it will be difficult to bring petroleum products under GST. The GST Council also said in an affidavit that a large amount of money was needed for the Covid revival projects. Earlier, the GST Council had informed the High Court of the same position while considering the case, but the court directed it to give a detailed affidavit clarifying the decisions of the Council meeting. Following this, the GST Council submitted its affidavit today.
No comments