മൂന്നു വര്‍ഷം കൊണ്ട് ഇന്ധന നികുതിയായി കേന്ദ്രം പിരിച്ചെടുത്തത് എട്ട് ലക്ഷം കോടി രൂപ
മൂന്നു വര്‍ഷത്തിനിടെ പെട്രോള്‍, ഡീസല്‍ അടക്കമുള്ള ഇന്ധന നികുതി ഇനത്തില്‍ കേന്ദ്ര സര്‍ക്കാർ പിരിച്ചെടുത്തത് എട്ട് ലക്ഷം കോടി രൂപ. ഇതില്‍ 3.71 ലക്ഷം കോടി രൂപയും പിരിച്ചത് കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണെന്ന് (2020-21) ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രാജ്യസഭയില്‍ അറിയിച്ചു. അടിക്കടി വർധിപ്പിക്കുന്ന എക്‌സൈസ് തീരുവ വഴിയാണ് കേന്ദ്രം ഈ തുക സമാഹരിച്ചത്. പെട്രോളിൻ്റെ എക്‌സൈസ് തീരുവ 2018 ഒക്ടോബറില്‍ ലിറ്ററിന് 19.48 രൂപ ആയിരുന്നത് ഒറ്റയടിക്ക് 27.90 രൂപയായി വര്‍ധിപ്പിച്ചു. ഡീസലിൻ്റെ തീരുവ 15.33 രൂപയില്‍ നിന്ന് 21.80 രൂപയായും കൂട്ടി. ഈ വര്‍ഷം ഫെബ്രുവരി രണ്ട് വരെ എക്‌സൈസ് ഡ്യൂട്ടിയില്‍ പലതവണ വര്‍ധന വരുത്തിയിരുന്നു.
ഈ ഫെബ്രുവരിയായപ്പോള്‍ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് തീരുവ ഉയർന്നു. പെട്രോളിന് ലിറ്ററിന് 32.98 രൂപയും ഡീസലിന് 31.83 രൂപയുമായി തീരുവ. എന്നാല്‍ പെട്രോള്‍ ഡീസല്‍ വില 100 കടന്നതോടെ, ജനങ്ങളുടെ പ്രധിഷേധം ശക്തമാകുകയും തുടർന്ന്, കഴിഞ്ഞ ദീപാവലി തലേന്ന് സര്‍ക്കാര്‍ പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും നികുതി കുറച്ചു. ഇതോടെ പെട്രോളിൻ്റെ തീരുവ ലിറ്ററിന് 27.90 രൂപയും ഡീസലിൻ്റെത് 21.80 രൂപയുമായി തീരുവ കുറഞ്ഞു. കേന്ദ്ര എക്‌സൈസ് തീരുവയും സെസ്സും അടക്കം കേന്ദ്രം പിരിച്ച തുക ഇങ്ങനെ. 2018-19 ല്‍ 2,10,282 കോടി, 2019-20 ല്‍ 2,19,750 കോടി, 2020-21 ല്‍ 3,71,908 കോടി
പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്താനാകില്ലെന്ന് കേന്ദ്രസർക്കാർ
In the last three years, the central government has collected Rs 8 lakh crore in fuel taxes, including petrol and diesel. Of this, Rs 3.71 lakh crore was born in the last financial year (2020-21), Finance Minister Nirmala Sitharaman told the Rajya Sabha. The Center has collected this amount through the frequently increasing excise duty. The excise duty on petrol has been increased from Rs 19.48 per liter in October 2018 to Rs 27.90 per liter. The duty on diesel has been increased from Rs 15.33 to Rs 21.80. Excise duty had been increased several times till February 2 this year.
By this February, the tariff had risen to an all-time high. Petrol will be priced at Rs 32.98 per liter and diesel at Rs 31.83 per liter. But as petrol and diesel prices crossed Rs 100 per liter, public protests intensified and last Diwali, the government reduced the tax on petrol by Rs 5 and diesel by Rs 10. With this, the duty on petrol has been reduced to Rs 27.90 per liter and diesel to Rs 21.80 per liter. The amount collected by the Center including the Central Excise Duty and Cess is as follows. 2,10,282 crore in 2018-19, 2,19,750 crore in 2019-20 and 3,71,908 crore in 2020-21.
No comments