ഇൻ്റർനെറ്റ് വേഗത - ഇന്ത്യ ദരിദ്ര രാജ്യങ്ങളേക്കാൾ താഴെ, പാക്കിസ്ഥാന് മുന്നേറ്റം
ഇന്ത്യയിലെ ഇൻ്റർനെറ്റ് വേഗതയിൽ കാര്യമായ ഇടിവ് രേഖപ്പെടുത്തി എന്നാണ് ആഗോള ഇൻ്റർനെറ്റ് സ്പീഡ് ടെസ്റ്റ് ഏജൻസിയായ ഊക്‌ലയുടെ റിപ്പോർട്ടിൽ പറയുന്നത്. രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും മികച്ച മൊബൈൽ ഇൻ്റർനെറ്റ് വേഗമാണ് നവംബറിൽ ലഭിച്ചത്. എന്നാൽ ഡിസംബറിൽ ഇന്ത്യ അഞ്ച് സ്ഥാനം താഴോട്ട് പോയിരിക്കുകയാണ്. എന്നാൽ അയൽ രാജ്യമായ പാക്കിസ്ഥാനിലെ ഇൻ്റർനെറ്റ് വേഗത്തിൽ മുന്നേറ്റവും പ്രകടമാണ്.
ഊക്‌ലയുടെ 2021 ഡിസംബറിലെ മൊബൈൽ ഇന്റർനെറ്റ് സ്പീഡ് പട്ടികയിൽ യുഎഇ ആണ് ഒന്നാമത്. മുൻ റാങ്കിങ്ങിലും യുഎഇയായിരുന്നു ഒന്നാം സ്ഥാനത്ത്. യുഎഇയിലെ ശരാശരി ഡൗൺലോഡ് വേഗം 302.43 എംബിപിഎസും ശരാശരി അപ്‌ലോഡ് വേഗം 37.33 എംബിപിഎസും ആണ്. ആഗോള ശരാശരി ഡൗൺലോഡിങ് വേഗം 71.26 എംബിപിഎസും അപ്‌ലോഡിങ് വേഗം 14.08 എംബിപിഎസും ആയി രേഖപ്പെടുത്തിയിട്ടുണ്ട്. പട്ടികയിൽ രണ്ടാം സ്ഥാനത്ത് ദക്ഷിണ കൊറിയയാണ്. ദക്ഷിണ കൊറിയയിലെ ഇന്റർനെറ്റ് വേഗം 227.00 എംബിപിഎസ് ആണ്. ഖത്തർ (213.09 എംബിപിഎസ്), കുവൈത്ത് (188.74 എംബിപിഎസ്), നോർവെ (180.38 എംബിപിഎസ്), സൗദി അറേബ്യ (179.92 എംബിപിഎസ്), എന്നീ രാജ്യങ്ങളാണ് ഇന്റർനെറ്റ് വേഗത്തിൽ തൊട്ടടുത്ത സ്ഥാനങ്ങളിൽ.
ഡിസംബറിലെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇന്റര്‍നെറ്റ് വേഗത്തില്‍ മൂന്ന് സ്ഥാനം താഴോട്ടിറങ്ങി ഇന്ത്യ 115 –ാം സ്ഥാനത്താണ്. മൊബൈൽ ഡൗൺലോഡ് വേഗത്തിൽ ഇന്ത്യയുടെ മൊത്തത്തിലുള്ള പ്രകടനം മികച്ചതാണ്. മാർച്ചിലെ 12.15 എംബിപിഎസിൽ നിന്ന് ഡിസംബറിൽ 19.84 എംബിപിഎസ് ആയി വർധന രേഖപ്പെടുത്തി. ആഗോള പട്ടികയിൽ എട്ട് സ്ഥാനങ്ങൾ ഉയർത്തി ഉഗാണ്ടയാണ് ഇന്ത്യയുടെ തൊട്ട് പിന്നിൽ ഉള്ളത്. 2021 എന്നാൽ, മറ്റു ചില രാജ്യങ്ങളും മികച്ച പ്രകടനം കാഴ്ചവച്ചതിനാലാണ് ആഗോള റാങ്കിങ്ങിൽ നൂറിൽ താഴേക്ക് പോയത്. ഫിക്സഡ് ബ്രോഡ്ബാൻഡ് വേഗത്തിൽ ഇന്ത്യ 73–ാം സ്ഥാനത്താണ്. കഴിഞ്ഞ മാസം 70–ാം സ്ഥാനത്തായിരുന്നു. വികസനത്തിൻ്റെ കാര്യത്തിൽ ഇന്ത്യയേക്കാൾ ഏറെ പിന്നിലുള്ള പാക്കിസ്ഥാൻ മൊബൈൽ ഇൻ്റർനെറ്റ് വേഗത്തിൻ്റെ പട്ടികയിൽ 110–ാം സ്ഥാനത്താണ്. പാക്കിസ്ഥാനിലെ ശരാശരി ഇൻ്റർനെറ്റ് വേഗം ഡൗൺലോഡ് 23.10 എംബിപിഎസും അപ്‌ലോഡ് 12.46 എംബിപിഎസുമാണ്. പട്ടികയിൽ 99–ാം സ്ഥാനത്തുള്ള നൈജീരിയയിലെ ശരാശരി ഇൻ്റർനെറ്റ് വേഗം ഡൗൺലോഡ് 28.21 എംബിപിഎസും അപ്‌ലോഡ് 10.61 എംബിപിഎസുമാണ്.
ഏറ്റവും കൂടുതൽ പേര്‍ ഇൻ്റർനെറ്റ് ഉപയോഗിക്കുന്ന ചൈന പട്ടികയിൽ 5–ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം ഇതേസമയം ചൈന 4–ാം സ്ഥാനത്തായിരുന്നു. ഏറ്റവും കുറവ് ഇന്റർനെറ്റ് വേഗം തുർക്കമെനിസ്ഥാനിലാണ്. സെക്കൻഡിൽ 4.45 എംബിപിഎസ് ആണ് 138–ാം സ്ഥാനത്തുള്ള തുർക്ക്മെനിസ്ഥാനിലെ ശരാശരി ഇന്റർനെറ്റ് വേഗം.
No comments