Header Ads

Header ADS

കോവിഡ് മരണം - കേരളം അപേക്ഷിച്ചവരില്‍ 80 ശതമാനത്തിലധികം പേര്‍ക്കും നഷ്ടപരിഹാരം നല്‍കി

കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ച 49,300 പേരില്‍ 23,652 പേരുടെ ബന്ധുക്കള്‍ക്ക് അരലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കിയെന്ന് സംസ്ഥാന സര്‍ക്കാര്‍. ജനുവരി അഞ്ച് വരെ ലഭിച്ച എല്ലാ അപേക്ഷകളും തീര്‍പ്പാക്കിയെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അഫിഡവിറ്റ് ഫയല്‍ ചെയ്തു. സംസ്ഥാന സര്‍ക്കാരിൻ്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ജനുവരി പത്തു വരെ സംസ്ഥാനത്ത് 49,300 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 27,274 പേരുടെ ബന്ധുക്കള്‍ നഷ്ടപരിഹാരത്തിനായി അപേക്ഷ നല്‍കി. 178 അപേക്ഷകള്‍ സര്‍ക്കാര്‍ നിരസിച്ചു. 891 അപേക്ഷകള്‍ മടക്കിയതായും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. നഷ്ടപരിഹാര വിതരണം സംബന്ധിച്ച് വിവിധങ്ങളായ മാധ്യമങ്ങളിലൂടെ വ്യാപകമായ പ്രചാരണം നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. 

സാമൂഹിക മാധ്യമങ്ങളിലൂടെയും ഔദ്യോഗിക ഗ്രൂപ്പുകളിലൂടെയും നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ ജില്ലാ കളക്ടര്‍മാരോ
ട് നിര്‍ദേശിച്ചിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറാണ് സംസ്ഥാന സര്‍ക്കാരിൻ്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് കോടതിയില്‍ ഫയല്‍ ചെയ്തത്. എന്നാൽ, ഗുജറാത്തില്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം മരണം10094 മാത്രമായിരിക്കെ, നഷ്ടപരിഹാരത്തിന് ലഭിച്ച അപേക്ഷ കളുടെ എണ്ണം 89633 ആണ്. ഔദ്യോഗിക  ഏകദേശം  

വിവിധ സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകളുടെ ഔദ്യോഗിക കണക്കുകളിലെ കോവിഡ് മരണത്തിനെക്കാള്‍ ഒന്‍പത് ഇരട്ടി വരെ നഷ്ടപരിഹാരത്തിന് അപേക്ഷ ലഭിച്ചു. ഗുജറാത്തില്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം കോവിഡ് മരണം 10,094 ആണ്. എന്നാല്‍  നഷ്ടപരിഹാരത്തിന് 89,633 അപേക്ഷ ലഭിച്ചു. സംസ്ഥാനം ഇതിനോടകം 68,370 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കിയതായി അമിക്കസ് ക്യുറി ഗൗരവ് അഗര്‍വാളിന് ഗുജറാത്ത് സര്‍ക്കാര്‍ കൈമാറിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 3,993 പേരാണ് തെലുങ്കാനയിൽ കോവിഡ് ബാധിച്ച് മരിച്ചത്. എന്നാല്‍ അവിടെ നഷ്ടപരിഹാരത്തിന് 29,000 അപേക്ഷകൾ ലഭിച്ചു. ലഭിച്ച അപേക്ഷകളിൽ 15,270 പേര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറിയതായും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. മഹാരാഷ്ട്രയില്‍ 21,3890 അപേക്ഷകളാണ് സംസ്ഥാന സര്‍ക്കാരിന് നഷ്ടപരിഹാരത്തിനായി ലഭിച്ചത്. എന്നാല്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 14,1737 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 

No comments

Powered by Blogger.