Header Ads

Header ADS

പഞ്ചാബ് - നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാനുറച്ച് ചര്‍ണ്‍ജിത് സിങ് ചന്നി

ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബ് മുഖ്യമന്ത്രി ചര്‍ണജിത് സിങ് ചന്നി രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടും. ഞായറാഴ്ച പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടിക അനുസരിച്ച് ചരണ്‍ജിത് ചന്നി രൂപ്‌നഗര്‍ ജില്ലയിലെ ചംകൗര്‍ മണ്ഡലത്തിലും ബര്‍ണാല ജില്ലയിലെ ബഹാദുര്‍ മണ്ഡലത്തില്‍ നിന്നും മത്സരിക്കും. 2007 മുതല്‍ ചന്നി മത്സരിക്കുന്ന മണ്ഡലമായ ചംകൗറും ബഹാദുര്‍ സംവരണ മണ്ഡലങ്ങളാണ്.

എന്നാൽ, 2017ല്‍ ബഹാദുര്‍ മണ്ഡലം കോണ്‍ഗ്രസ്സിന് കൈ പൊള്ളിയ മണ്ഡലമാണ്.അന്ന് കോൺഗ്രസ്സിൻ്റെ സ്ഥാനാര്‍ഥി ജൊഗീന്ദര്‍ സിങ് മത്സരിച്ച് മൂന്നാം സ്ഥാനത്ത് പോയിരുന്നു. ഇവിടെ ചരണ്‍ജിത് സിങ് ചന്നി തിങ്കളാഴ്ച  നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. പഞ്ചാബിലെ ആകെയുള്ള 117 മണ്ഡലങ്ങളിലക്കുമുള്ള നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടത്തിലായാണ് നടക്കുന്നത്. അമരീന്ദര്‍ സിങ് രാജിവെച്ചതിനെ തുടര്‍ന്നായിരുന്നു ചന്നി സെപ്റ്റംബറില്‍ പഞ്ചാബ് മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയത്. പഞ്ചാബിലെ ആദ്യ ദളിത് മുഖ്യമന്ത്രിയായ ചന്നി അമരീന്ദര്‍ മന്ത്രിസഭയിലെ അംഗവും 2015-2016 കാലയളവില്‍ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചിരുന്നു.

No comments

Powered by Blogger.