Header Ads

Header ADS

ഇന്ധനവില കൂട്ടിയ സർക്കാരിനെ പുറത്താക്കി ജനത. കസാഖ്‌സ്താന്‍ കത്തുന്നു, 26 മരണം

ഇന്ധന വില വർധനയെ തുടർന്ന് ജനരോഷത്തിൽ കസഖ്സ്ഥാൻ സർക്കാർ  നിലംപതിച്ചെങ്കിലും പ്രക്ഷോഭപാതയിൽ നിന്നു ജനം പിന്മാറുന്നില്ല. പ്രക്ഷോഭകാരികൾക്കെതിരെ വെടിവെക്കാൻ പ്രസിഡൻ്റ് ഉത്തരവിട്ടു. ഏറ്റുമുട്ടലിൽ 26 പ്രക്ഷോഭകാരികൾ കൊല്ലപ്പെട്ടതായി സർക്കാർ സ്ഥിരീകരിച്ചു. ഇന്ധനവിലനിയന്ത്രണം എടുത്തുകളഞ്ഞതിനെ തുടർന്ന് ഇന്ധനവില ഇരട്ടിയായതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. വാഹനങ്ങളിൽ ഉപയോഗിക്കുന്ന ദ്രവീകൃത പെട്രോളിയം ഗ്യാസിനാണ് (എൽപിജി) നിയന്ത്രണം നീക്കിയതുമൂലം കുത്തനെ വില ഉയർന്നത്. ജനകീയ വികാരം മനസ്സിലാക്കിയ പ്രസിഡന്റ് കസിം ജൊമാർട്ട് ടൊകയേവ് വീണ്ടും വില നിയന്ത്രണം ഏർപ്പെടുത്താൻ ഉത്തരവിട്ടു.

ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി നടന്ന കലാപത്തില്‍ എട്ട് പോലീസുകാരും നാഷണല്‍ ഗാര്‍ഡ് സേനാംഗങ്ങളും കൊല്ലപ്പെട്ടതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക് റിപ്പോര്‍ട്ട് ചെയ്തു. വിവിധ സംഭവങ്ങളില്‍ 95 പോലീസുദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. 200-ഓളം പേരെ പോലീസ് പിടികൂടിയിട്ടുമുണ്ട്. കസാഖ്‌ തലസ്ഥാനമായ നൂര്‍ സുല്‍ത്താനില്‍ രണ്ടാഴ്ചത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. കസാഖ്‌സ്താനിലെ ഏറ്റവും വലിയ നഗരമായ അല്‍മാട്ടിയിലെ വിമാനത്താവളത്തിൻ്റെ  നിയന്ത്രണം പ്രതിഷേധക്കാര്‍ ഏറ്റെടുത്തതായി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ വിമാന സര്‍വീസുകള്‍ റദ്ദാക്കി.

വിദേശ പരിശീലനം ലഭിച്ച 'ഭീകര' സംഘങ്ങള്‍ സര്‍ക്കാര്‍ കെട്ടിടങ്ങളും ആയുധങ്ങളും പിടിച്ചെടുക്കുകയാണെന്നും അല്‍മാട്ടി വിമാനത്താവളത്തില്‍ നിന്നും ഒരു വിദേശ വിമാനമുള്‍പ്പടെ അഞ്ച് വിമാനങ്ങള്‍ പിടിച്ചെടുത്തതായും പ്രസിഡൻ്റ്  ടോകയേവ് ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. ഇവരെ പ്രതിരോധിക്കാന്‍ സൈനിക യൂണിറ്റുകളെ അയക്കുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ് കസാഖ്‌സ്താന്‍ അധികാരികള്‍. ഇതുകൂടാതെ കസാഖ്‌സ്താനില്‍ സമാധാനം പു:നസ്ഥാപിക്കാന്‍ റഷ്യയുടെ നേതൃത്വത്തിലുള്ള മുന്‍ സോവിയറ്റ് രാജ്യങ്ങളുടെ സുരക്ഷാ സഖ്യം കസാക്കിസ്ഥാനിലേക്ക് സമാധാന സേനയെ അയക്കുമെന്ന് അര്‍മേനിയന്‍ പ്രധാനമന്ത്രി വ്യാഴാഴ്ച പറഞ്ഞു.

Despite the Kazakh government's overthrow in the wake of rising fuel prices, people are not backing down from the agitation. The president ordered the firing on protesters. The government has confirmed that 26 protesters were killed in the clashes. People are outraged that fuel prices have doubled since the deregulation of fuel prices. The price of liquefied petroleum gas (LPG) used in vehicles has risen sharply due to deregulation. Realizing the sentiment of the people, President Qasim Johart Tokayev again ordered the imposition of price controls.

Eight policemen and members of the National Guard were killed in what became known as the Cold War on Tuesday and Wednesday, Russian news agency Sputnik reported. 95 policemen were injured in various incidents. Police have arrested about 200 people. A state of emergency has been declared in the Kazakh capital, Noor Sultan, for two weeks. Protesters have taken control of an airport in Almaty, Kazakhstan's largest city, Reuters news agency reported. With this, the air services of the country were canceled.

No comments

Powered by Blogger.