താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്താനിലേക്ക് കോവിഡ് വാക്‌സിന്‍ അയച്ച് ഇന്ത്യ
താലിബാന്‍ നിയന്ത്രണത്തിലായ ശേഷം ആദ്യമായി അഫ്ഗാനിസ്താനിലേക്ക് കോവിഡ് വാക്‌സിന്‍ അയച്ച് ഇന്ത്യ. ഇറാൻ്റെ മാഹാന്‍ വിമാനത്തില്‍ അഞ്ചു ലക്ഷം ഡോസ് കൊവാക്‌സിനാണ് ഇന്ത്യ ആദ്യ ഘട്ടമായി അയച്ചതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് അഫ്ഗാനിസ്താൻ്റെ തലസ്ഥാനമായ കാബൂളില്‍ ശനിയാഴ്ച്ച എത്തി. ജനുവരി രണ്ടാമത്തെ ആഴ്ച്ച അടുത്ത ഘട്ടം അഞ്ചു ലക്ഷം ഡോസ് കൊവാക്‌സിന്‍ അയക്കുമെന്നും കേന്ദ്ര സർക്കാർ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
സെപ്റ്റംബറില്‍ താലിബാന്‍ രാജ്യത്തിൻ്റെ നിയന്ത്രണം പിടിച്ചെടുത്തശേഷം ഇതാആദ്യമായാണ് ഇന്ത്യ അഫ്ഗാനിസ്താനിലക്ക് വാക്‌സിന്‍ അയക്കുന്നത്. ഇന്ത്യ ഗവൺമെൻ്റിൻ്റെ 'വാക്‌സിന്‍ മൈത്രി' പദ്ധതിയുടെ ഭാഗമായാണ് ഈ പ്രവർത്തനം. അവികസിത രാജ്യങ്ങളിലേക്കും വികസ്വര രാജ്യങ്ങളിലേക്കും ഇന്ത്യന്‍ വാക്‌സിന്‍ അയക്കുന്ന പദ്ധതിയാണിത്. നേരത്തെ ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മര്‍, ഭൂട്ടാന്‍, മൗറീഷ്യസ്, ശ്രീലങ്ക, മാലദ്വീപ്, ബ്രസീല്‍, മൊറോക്കോ, ദക്ഷിണാഫ്രിക്ക, ഡിആര്‍ കോംഗോ, നൈജീരിയ എന്നീ രാജ്യങ്ങൾക്കും ഇന്ത്യ വാക്‌സിന്‍ നൽകിയിരുന്നു.
നിലവില്‍ കൊവാക്‌സിൻ്റെ നിര്‍മാതാക്കളായ ഭാരത് ബയോടെക് ഓരോ മാസവും 70 മില്ല്യണ്‍ ഡോസ് വാക്‌സിന്‍ വികസിപ്പിക്കുന്നുണ്ട്. അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ ഇത് ഒരു ബില്ല്യണിലെത്തും. 2021 നവംബര്‍ മൂന്നിന് കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിരുന്നു.
India sends Covid vaccine to Afghanistan for the first time since Taliban took control. News18 reports that India has sent the first batch of five lakh dos Covaxin on Iran's great aircraft. It arrived in Kabul, the capital of Afghanistan, on Saturday. In the second week of January, the next step will be the delivery of five lakh doses of Covaxin, according to News18.Today, India supplied the next batch of humanitarian assistance to Afghanistan, consisting of 500,000 doses of COVID vaccine (COVAXIN).
— Arindam Bagchi (@MEAIndia) January 1, 2022
These were handed over to the Indira Gandhi Hospital in Kabul.
Press Release ➡️ https://t.co/Ti7L1BdewJ pic.twitter.com/XFpII0I8jC
No comments