ഒന്നും രണ്ടുമല്ല, മൂന്ന് യെസ്ഡികൾ. ജനുവരി 13 ന് ആ ചരിത്രം വീണ്ടും പിറക്കും
യെസ്‍ഡി ആരാധകർക്കൊരു സന്തോഷ വാർത്ത, യെസ്‍ഡി ബ്രാൻഡ് ഈ മാസം 13ന് വീണ്ടുമെത്തുമെന്ന് അറിയിപ്പ്. സമൂഹമാധ്യമത്തിലൂടെ കമ്പനി തന്നെയാണ് ഈ വിവരത്തിന്റെ സൂചന നൽകിയിരിക്കുന്നത്. ഒന്നല്ല പകരം മൂന്നു പുതിയ ബൈക്ക് യെസ്‍ഡി ഇന്ത്യൻ വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം അവസാനം മോട്ടോർ സൈക്കിൾ ബ്രാൻഡായ യെസ്ഡിയും ജാവ മോട്ടോർ സൈക്കിൾസും വഴി പിരിഞ്ഞിരുന്നു. ഇതേ തുടർന്ന് ഇന്ത്യയിൽ യെസ്ഡിയും സ്വന്തം നിലയിൽ മോട്ടോർ സൈക്കിൾ വിപണനത്തിനു നടപടി തുടങ്ങുമെന്ന് റിപ്പോർട്ട് വന്നിരുന്നു.
Time for you to step into his shoes, Don’t let him down.
— yezdiforever (@yezdiforever) January 8, 2022
See you soon 😎
.#5DaysToGo #YezdiIsBack #YezdiForever #YezdiMotorycles #ComingSoon #Yezdi #RetroCool pic.twitter.com/dKmCmCKtGX
കഴിഞ്ഞ വർഷം തുടക്കത്തിൽ ക്ലാസിക് ലെജൻഡ്സ്, യെസ്ഡി റോഡ് കിങ് എന്ന വ്യാപാരനാമത്തിൻ്റെ റജിസ്ട്രേഷനും നേടി. എന്നാൽ പുതിയ ബൈക്കുകളുടെ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. നേരത്തെ ക്ലാസിക് ലെജൻഡ്സ് സഹസ്ഥാപകനായ അനുപം തരേജയും ട്വിറ്ററിൽ യെസ്ഡിയുടെ വരവ് സംബന്ധിച്ച സൂചന നൽകിയിരുന്നു. സഹോദരനെ തിരിച്ചെത്തിക്കാൻ സമയമായില്ലേ എന്നും ഈ വിഷയത്തിൽ ജാവയുടെ അഭിപ്രായം എന്താണെന്നുമായിരുന്നു തരേജയുടെ ട്വീറ്റ്. യെസ്ഡിയെക്കുറിച്ചുള്ള സൂചനയായി ഹാഷ്ടാഗ് വൈ എന്നും ചേർത്തിരുന്നു.
വഴി പിരിയുകയാണെന്നു ജാവ മോട്ടോർ സൈക്കിൾസ് പ്രഖ്യാപിച്ച പിന്നാലെ സമൂഹമാധ്യമങ്ങളിൽ യെസ്ഡി പുതിയ അക്കൗണ്ടുകൾ തുറന്നു. അവിടെ ആദ്യ പോസ്റ്റുകളും ബ്രാൻഡിന്റെ തിരിച്ചുവരവിനെ കുറിച്ചുതന്നെയാണ്. വിപണിയിൽ തിരിച്ചെത്തുമ്പോൾ ജാവയെ പോലെ ‘ബുള്ളറ്റ്’ നിർമാതാക്കളായ റോയൽ എൻഫീൽഡുമായി തന്നെയാവും യെസ്ഡിയുടെയും പോരാട്ടം.
No comments