അധികാരം കിട്ടിയാല്‍ പഞ്ചാബിനെ ലഹരി വിമുക്തമാക്കും - അമിത് ഷാ
പഞ്ചാബിൽ ബി ജെ പി അധികാരത്തിലെത്തിയാല്‍ സംസ്ഥാനം ലഹരി വിമുക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിലെ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പിക്ക് ഒരവസരം നല്‍കാന്‍ പഞ്ചാബിലെ ജനങ്ങള്‍ തയ്യാറാവണമെന്ന് അമിത് ഷാ അഭ്യര്‍ഥിച്ചു. അധികാരം കിട്ടിയാല്‍ പഞ്ചാബിനെ ലഹരി വിമുക്തമാക്കും. കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ച് സംസ്ഥാനത്ത് വികസനം കൊണ്ടുവരാന്‍ സാധിക്കുന്ന ഒരു സര്‍ക്കാരിനെയാണ് ജനങ്ങള്‍ തിരഞ്ഞെടുക്കേണ്ടതെന്നും അമിത് ഷാ പറഞ്ഞു.
സിഖുകളുടെ വികസനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്കാലത്തും പ്രവര്‍ത്തിച്ചത്. സുവര്‍ണ ക്ഷേത്രത്തിന് വിദേശ സഹായത്തിനുള്ള അനുമതി നല്‍കിയത് മോദി സർക്കാരാണ്. ഗുരുദ്വാരകളിലെ പൊതു അടുക്കളകളായ ലംഗറുകള്‍ക്ക് നരേന്ദ്ര മോദി നികുതി ഒഴിവാക്കി നല്‍കി. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം, സിഖുകളുടെ വിശുദ്ധ ഗ്രന്ധം ഗുരു ഗ്രന്ഥ് സാഹിബ് അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തിക്കാന്‍ ഇടപെട്ടതും മോദിയാണെന്നും അമിത് ഷാ പറഞ്ഞു.
പ്രധാനമന്ത്രി സംസ്ഥാനത്ത് വന്നപ്പോള്‍ സുരക്ഷയൊരുക്കുന്നതില്‍ പരാജയപ്പെട്ട മുഖ്യമന്ത്രിയാണ് ചന്നി. അദ്ദേഹത്തിനെങ്ങനെയാണ് ഒരു സംസ്ഥാനത്തിന് സുരക്ഷയൊരുക്കാന്‍ കഴിയുകയെന്നും, മുഖ്യമന്ത്രി ചന്നി വീണ്ടും ഒരു കോണ്‍ഗ്രസ് സര്‍ക്കാര്‍ സംസ്ഥാനത്ത് രൂപീകരിക്കുന്നത് സ്വപ്‌നം കാണുകയാണെന്ന് അമിത് ഷാ പരിഹസിച്ചു.
Union Home Minister Amit Shah has said that, if the BJP comes to power in Punjab, the state will be drug-free. He was speaking at an election rally in Punjab, where assembly elections are being held. Amit Shah urged the people of Punjab to be ready to give the BJP a chance. If given power, Punjab will be drug free. Amit Shah said the people should choose a government that can bring development to the state in collaboration with the central government.मोदीजी के नेतृत्व में NDA ने 11 स्तंभ पर नया पंजाब बनाने का संकल्प लिया है-
— Amit Shah (@AmitShah) February 13, 2022
शांति-भाईचारा
माफिया मुक्त पंजाब
नशा मुक्त पंजाब
हर हाथ को रोजगार
खुशहाल किसान
निरोगी पंजाब
सबको शिक्षा का अधिकार
औद्यौगिकीकरण को बढ़ावा
इंफ्रास्ट्रक्चर को बढ़ावा
सशक्त व सम्मानित नारी
सबका साथ,सबका विकास pic.twitter.com/1GE20rMGu3
No comments