Header Ads

Header ADS

കേരള വിരുദ്ധ പരാമര്‍ശത്തെ "അത് എൻ്റെ ഉത്തരവാദിത്വമാണ്" എന്ന് ന്യായീകരിച്ച് യോഗി ആദിത്യനാഥ്

Yogi Adityanath justified the anti-Kerala remark by saying "it is my responsibility" | കേരള വിരുദ്ധ പരാമര്‍ശത്തെ "അത് എന്റെ ഉത്തരവാദിത്വമാണ്" എന്ന്  ന്യായീകരിച്ച് യോഗി ആദിത്യനാഥ്

ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട  തിരഞ്ഞെടുപ്പ് നടന്ന ഫെബ്രുവരി 10ന് പുലർച്ചെ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് യോഗി ആദിത്യനാഥ്. തിരഞ്ഞെടുപ്പിന് മുമ്പ് തൻ്റെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടത് തന്റെ കടമയാണെന്നാണ് യോഗിയുടെ ന്യായീകരണം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വീണ്ടും അധികാരം കിട്ടിയില്ലെങ്കിൽ യു പി, കേരളവും ബംഗാളും കശ്മീരും ആയി മാറാന്‍ അധിക സമയം എടുക്കില്ലെന്നും അതിനാൽ വോട്ടർമാർ തെറ്റുപറ്റാതെ സൂക്ഷിക്കണമെന്നുമായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞിരുന്നത്. ഈ വിവാദ പ്രസ്താവനയ്‌ക്കെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

സൂക്ഷിക്കുക, തെറ്റുപറ്റിയാല്‍ യു പി കേരളമായി മാറും. പോളിങ് ദിനത്തില്‍ വിവാദ പ്രസ്താവനയുമായി യോഗി

ഇതിനു പിന്നാലെയാണ് തൻ്റെ പ്രസ്താവനയെ ന്യായീകരിച്ച് യോഗി രംഗത്തെത്തിയിരിക്കുന്നത്. 'ഇവര്‍ ബംഗാളില്‍ നിന്ന് വന്ന് ഇവിടെ അരാജകത്വം സൃഷ്ടിക്കുകയാണ്. ഇതില്‍ ജാഗ്രത പുലര്‍ത്തണമെന്നും നിങ്ങള്‍ക്ക് ലഭിക്കുന്ന സുരക്ഷയും ബഹുമാനവും മറ്റുചിലർ തടസ്സപ്പെടുത്താന്‍ വന്നിരിക്കുകയാണെന്നും അതനുവദിക്കരുതെന്നും ജനങ്ങളെ അറിയിക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടത് എന്റെ  ഉത്തരവാദിത്വമായിരുന്നു', വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ യോഗി പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ ന്യൂനപക്ഷ ജനവിഭാഗങ്ങൾ സുരക്ഷിതരല്ലെന്ന  ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് യോഗിയുടെ മറുപടി ഇങ്ങനെയായിരുന്നു

'കഴിഞ്ഞ അഞ്ചുവര്‍ഷം ഏതെങ്കിലും മത വിഭാഗങ്ങളുടെ ആഘോഷങ്ങള്‍ നടത്തുന്നതില്‍ തടസ്സമുണ്ടായോ?, ഹിന്ദുക്കളും മുസ്ലിങ്ങളും അവരവരുടെ ആഘോഷങ്ങള്‍ സമാധാനത്തോടെ നടത്തി. ഹിന്ദുക്കള്‍ ഇവിടെ സുരക്ഷിതരാണ്. അവര്‍ക്കൊപ്പം മുസ്ലിങ്ങളും സുരക്ഷിതരാണ്. ഞങ്ങള്‍ എല്ലാവര്‍ക്കും സുരക്ഷ നല്‍കുന്നു. എല്ലാവര്‍ക്കും സമൃദ്ധിയും എല്ലാവര്‍ക്കും ബഹുമാനവും നല്‍കുന്നു. പക്ഷേ, എല്ലാവരേയും തൃപ്തിപ്പെടുത്താനാവില്ല', യോഗി പറഞ്ഞു.



Yogi Adityanath justifies controversial remarks made against states including Kerala on the morning of February 10, just before the first phase of elections in Uttar Pradesh. Yogi's justification is that it is his duty to warn the people of his state before the election. Yogi Adityanath had said that if the BJP does not regain power in the Assembly elections, it will not take long for UP to become Kerala, Bengal and Kashmir and therefore voters should beware of mistakes. Kerala Chief Minister Pinarayi Vijayanadakkam had come out against this controversial statement.

After this, Yogi came on the scene to justify his statement. 'They are coming from Bengal and creating anarchy here. It is important to be careful about this and to let people know that the security and respect you receive is being undermined by others. So it was my responsibility to warn the people, "said Yogi in an interview with ANI.

The Yogi was responding to questions about allegations that minorities in Uttar Pradesh are not safe. 'Has there been any hindrance to the celebrations of any religious sect for the last five years ?, Hindus and Muslims celebrated their festivals peacefully. Hindus are safe here. Muslims are safe with them. We provide security for everyone. Gives prosperity to all and respect to all. But not everyone can be satisfied ', said Yogi. 

No comments

Powered by Blogger.