Header Ads

Header ADS

'ഞാന്‍ വാക്‌സിന്‍ വിരുദ്ധനല്ല, എൻ്റെ ശരീരം എൻ്റെ സ്വാതന്ത്ര്യമാണ്' - ജോക്കോവിച്ച്

"ഞാന്‍ വാക്‌സിന്‍ വിരുദ്ധനല്ല,ഏത് കിരീടത്തേക്കാളും വലുതാണ് എൻ്റെ ശരീരം, അത് എൻ്റെ സ്വാതന്ത്ര്യമാണ്" - ജോക്കോവിച്ച് | "I am not anti-vaccine, my body is bigger than any crown, it's my freedom" - Djokovic

''ഞാന്‍ ഒരിക്കലും വാകിസിനേഷന് എതിരായിരുന്നില്ല. എന്നാല്‍ നിങ്ങളുടെ ശരീരത്തില്‍ എന്ത് കുത്തിവെയ്ക്കണമെന്നത് നിങ്ങള്‍ക്ക് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യത്തെ ഞാന്‍ എപ്പോഴും പിന്തുണച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് ഞാന്‍ വാക്‌സിന്‍ എടുത്തിട്ടുള്ളതാണ്'', ജോക്കോവിച്ച് വ്യക്തമാക്കി. ബി ബി സിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ജോക്കോയുടെ ഈ പ്രതികരണം. വാക്‌സിന്‍ നിയന്ത്രണങ്ങള്‍ കാരണം തുടർന്ന് കളിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഭാവിയില്‍ പ്രധാന ടൂര്‍ണമെൻ്റ്കള്‍ നഷ്ടപ്പെടുമോ എന്ന ചോദ്യത്തിന് ''ടൂർണമെന്റുകൾ നഷ്ടപ്പെടും എന്നതാണ് ഇക്കാര്യത്തിന് നല്‍കേണ്ടിവരുന്ന വിലയെങ്കില്‍, ആ വില നല്‍കാന്‍ ഞാന്‍ തയ്യാറാണ്'' എന്നായിരുന്നു ജോക്കോവിചിൻ്റെ മറുപടി. ''എൻ്റെ ശരീരത്തിൻ്റെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം എനിക്ക് ഏത് കിരീട നേട്ടത്തേക്കാളും മറ്റെന്തിനേക്കാളും വലുതാണ്'', ജോക്കോ കൂട്ടിച്ചേര്‍ത്തു.

കോവിഡിനെതിരായ വാക്സിന്‍ സ്വീകരിക്കാതെയും മെഡിക്കല്‍ ഇളവ് നേടാതെയും ഓസ്ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാനെത്തിയ സെര്‍ബിയന്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിനെ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ വിസ റദ്ദാക്കി നാടുകടത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഈ സംഭവം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം വിഷയത്തില്‍ മൗനം വെടിഞ്ഞിരിക്കുകയാണ് ജോക്കോവിച്ച്.

പുരുഷ ടെന്നീസിലെ എക്കാലത്തെയും മികച്ച താരമെന്ന പദവി തനിക്ക് തന്റെ ശരീരത്തില്‍ എന്ത് ഉള്‍പ്പെടുത്തണമെന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തേക്കാള്‍ പ്രധാനമല്ലെന്ന് ജോക്കോവിച്ച് പറഞ്ഞു.

'' I have never been against vaccination. But I have always supported the freedom for you to decide what to inject into your body. I was vaccinated as a child, "said Djokovic. Joko's response came in an exclusive interview with the BBC. Asked if he would miss out on major tournaments in the future if he could not continue playing due to vaccine restrictions, Djokovic said, "If tournaments are worth losing, I'm willing to pay the price." "The right to make decisions about my body is greater for me than any other crown achievement," Joko added.

The news that Serbian tennis player Novak Djokovic, who had come to the Australian Open without receiving the vaccine or medical exemption against Covid, was deported by the Australian government was big news. Now, a month after the incident, Djokovic has remained silent on the issue. Djokovic said his status as the greatest player of all time in men's tennis was no more important than his freedom to choose what to include in his body.

No comments

Powered by Blogger.