പുട്ടിൻ്റെത് ബുദ്ധിപരമായ നീക്കം. ഞാനായിരുന്നു അധികാരത്തിലെങ്കില്‍ ഇതു സംഭവിക്കില്ലായിരുന്നെന്നു - ട്രംപ്
ഞാൻ അധികാരത്തിലുണ്ടായിരുന്നുവെങ്കില്‍ റഷ്യന്‍ പ്രസിഡൻ്റ് വ്‌ളാദിമിര്‍ പുട്ടിന്‍ യുക്രൈനെതിരെ ഇങ്ങനെഒരു നീക്കം നടത്തുമായിരുന്നില്ലെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പുട്ടിൻ്റെത് ബുദ്ധിപരമായ നീക്കമാണെന്ന് ട്രംപ് റേഡിയോ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.
'യുക്രൈനിലെ രണ്ട് വിമത പ്രദേശങ്ങളെ സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിച്ചതിലൂടെ വളരെ ബുദ്ധിപരമായ നീക്കമാണ് പുട്ടിന്‍ നടത്തിയിരിക്കുന്നത്. എന്നാൽ ഇത് എണ്ണ വില കുതിച്ചുയരുന്നതിന് കാരണമാകും. കൂടുതല്‍ കൂടുതല്‍ സമ്പന്നനാകുക എന്ന പുട്ടിൻ്റെ ആഗ്രഹം തന്നെയാണ് ഇതിലൂടെ നിറവേറപ്പെടുക' എന്ന് ട്രംപ് പറഞ്ഞു. യുക്രയിനിൻ്റെ കിഴക്കന്‍ വിമത മേഖലകളായ ഡൊണെറ്റ്സ്‌ക്, ലുഹാന്‍സ്‌ക് എന്നിവയെ സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിച്ച പുട്ടിൻ്റെ നടപടിയെ കുറിച്ചായിരുന്നു ട്രംപിൻ്റെ പ്രതികരണം. റഷ്യയുടെ ഈ കുതന്ത്രത്തോട് ജോ ബൈഡന്‍ സര്‍ക്കാര്‍ ദുര്‍ബലമായാണ് പ്രതികരിച്ചതെന്നും ട്രംപ് കുറ്റപ്പെടുത്തി.
വ്‌ളാഡിമിര്‍ പുട്ടിനെ തനിക്ക് നന്നായി അറിയാം. താനായിരുന്നു അമേരിക്കയില്‍ അധികാരത്തിലെങ്കില്‍ ഒരു കാരണവശാലും ഇങ്ങനെ ചെയ്യാന്‍ പുതിന്‍ മുതിരുകയില്ലായിരുന്നെന്നും ട്രംപ് പറഞ്ഞു. റഷ്യ-യുക്രൈന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് വിഷയത്തിലെ അമേരിക്കന്‍ ഇടപെടലുകളെ വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയത്. യുക്രൈനില്‍ റഷ്യന്‍ അധിനിവേശമുണ്ടായാല്‍ കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്നായിരുന്നു അമേരിക്കയുടെ നിലപാട്. യുക്രൈനിലേക്ക് തങ്ങള്‍ സൈനികരെ അയക്കില്ലെന്നും അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നു.
Former US President Donald Trump has said that, if I had been in power, Russian President Vladimir Putin would not have made such a move against Ukraine. Trump said in a radio interview that Putin's move was intellectual.
'Putin has made a very intelligent move by recognizing the two rebel-held areas of Ukraine as independent states. But this will cause oil prices to soar. It's Putin's dream of becoming richer, "said Trump. Trump's response was to Putin's move to recognize Donetsk and Luhansk, Ukraine's eastern rebel territories, as independent states. Trump also accused the Joe Biden government of reacting weakly to Russia's plot.
He knows Vladimir Putin well. Trump said Putin would not have dared to do so for any reason if he had been in power in the United States. Trump has come under fire for criticizing the US intervention in the Russia-Ukraine conflict. The United States has said it will impose tough economic sanctions on Russia if it invades Ukraine. US President Joe Biden has said he will not send troops to Ukraine.
No comments