Header Ads

Header ADS

യൂട്യൂബിൻ്റെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതിന് സൻസദ് ടിവി അക്കൗണ്ട് താൽക്കാലികമായി മരവിപ്പിച്ചു

"യൂട്യൂബിന്റെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതിന്" സൻസദ് ടിവി താൽക്കാലികമായി മരവിപ്പിച്ചു | Sansad TV has been temporarly suspended for "violating YouTube's community guidelines

'സുരക്ഷാ ഭീഷണികൾ പരിഹരിക്കാൻ' പാർലമെന്ററി നടപടികൾ ലൈവ് സ്ട്രീം ചെയ്യുന്ന സൻസദ് ടിവി അക്കൗണ്ട് യുട്യൂബിൽനിന്ന് പിൻവലിക്കുന്നതായി സൻസദ് ടി വി ട്വിറ്റർ വഴി അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ സുരക്ഷാ പ്രശ്‌നമാണ് ചാനൽ പിൻവലിക്കാൻ കാരണമായതെന്ന് സൻസദ് ടിവി പറഞ്ഞു. യുറ്റുബിൻ്റെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതിൻ്റെ പേരിൽ യൂട്യൂബ് സൻസദ് ടിവി അക്കൗണ്ട് തുടക്കത്തിൽ അവസാനിപ്പിച്ചു. രാജ്യസഭ, ലോക്‌സഭാ നടപടികൾ തത്സമയം സംപ്രേക്ഷണം ചെയ്യുന്ന ലോക് സഭ ടി വി, രാജ്യ സഭ ടി വി എന്നിവയുടെ പേര് അടുത്തിടെയാണ് കേന്ദ്ര സർക്കാർ സൻസദ് ടിവി എന്നാക്കി മാറ്റിയത്. ദൂരദർശൻ്റെ നിയന്ത്രണത്തിലുള്ള ഈ ചാനലുകളുടെ ഔദ്യോഗിക യൂട്യൂബ് അക്കൗണ്ട് ആണ് ഇപ്പോൾ താത്കാലികമായി യൂട്യൂബ്  മരവിപ്പിച്ചിരിക്കുന്നത്.

 

"ചില വിധ്വംസക പ്രവർത്തകരുടെ" അനധികൃത പ്രവർത്തനങ്ങൾ കാരണം തങ്ങളുടെ യൂട്യൂബ്  അക്കൗണ്ട് അപഹരിക്കപ്പെട്ടതായും, അക്കൗണ്ടിന്റെ പേര് "Ethereum" എന്നാക്കി മാറ്റിയതായും സൻസദ് ടിവി ഒരു പ്രസ്താവനയിലൂടെ അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവമെന്ന് ഔദ്യോഗിക വരുത്താനാണ് പറയുന്നു. സൻസദ് ടിവിയുടെ സോഷ്യൽ മീഡിയ ടീം പുലർച്ചെ 3:45 ഓടെ ഇത് പുനഃസ്ഥാപിച്ചതായി ടെലിവിഷൻ ചാനൽ അറിയിച്ചു. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഇആർടി-ഇൻ) ആണ് ഇക്കാര്യം അറിയിച്ചത്. "യൂട്യൂബിൻ്റെ സുരക്ഷാ ഭീഷണികൾ ശാശ്വതമായി പരിഹരിക്കാനുള്ള നടപടികൾ തുടങ്ങിയിരിക്കുന്നു, ചാനൽ എത്രയും വേഗം പുനഃസ്ഥാപിക്കും." ചാനൽ പ്രസ്താവനയിൽ പറഞ്ഞു. യുട്യൂബിലെ സൻസദ് ടിവി അക്കൗണ്ട് വെരിഫൈ ചെയ്തതാണ്.

ജനുവരി 31 വരെ സൻസദ് ടിവിക്ക് 6.32 ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരുണ്ട്. അക്കൗണ്ടിൽ രാജ്യസഭയുടെയും ലോക്‌സഭാ നടപടികളുടെയും തത്സമയ സ്‌ട്രീമുകളും വിവിധ സെഷനുകൾക്കായുള്ള പ്ലേ ലിസ്റ്റുകൾ ഉണ്ട്. ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കർ എന്നിവരുടെ വീഡിയോകളും വാർത്തകളും സമകാലിക സംഭവങ്ങളും നൽകുന്നതിനുള്ള ഒരു വിഭാഗവും അക്കൗണ്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

The YouTube channel of Sansad TV was compromised by some scamsters on Feb 15, 2022. Youtube is addressing the security threat and the issue will be resolved asap.

No comments

Powered by Blogger.