യുക്രെയ്ൻ - ജർമൻ ചാൻസലർ ഇന്ന് മോസ്കോയിൽ. റഷ്യക്ക് മുന്നറിയിപ്പുമായി G7 രാജ്യങ്ങൾ
റഷ്യയും യുക്രയിനും തമ്മിലുള്ള സംഘർഷാവസ്ഥയ്ക്ക് അയവ് വരാത്ത സാഹചര്യത്തിൽ നയതന്ത്ര നീക്കം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് ഇന്നു മോസ്കോയിലെത്തി. ഇന്നലത്തെ യുക്രെയിൻ സന്ദർശനത്തിന് ശേഷമാണ് ഒലാഫ് റഷ്യയിൽ എത്തിയത്. ഇതിനിടെ, യുക്രെയിനെതിരെ റഷ്യ ഏതു തരത്തിലുള്ള അക്രമം നടത്തിയാലും, ഉടനെ റഷ്യയ്ക്കെതിരെ വൻതോതിലുള്ള സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്നും, യുക്രെയ്നിന് വേണ്ട സഹായം ഉടൻ എത്തിക്കുമെന്നും ജി7 രാജ്യങ്ങൾ റഷ്യക്ക് മുന്നറിയിപ്പ് നൽകി. ജപ്പാൻ, ജർമനി, അമേരിക്ക, ബ്രിട്ടൻ,ഫ്രാൻസ്, കാനഡ, ഇറ്റലി എന്നീ വികസിതരാജ്യങ്ങളുടെ കൂട്ടായ്മയാണു ജി7.
ഇന്നലെ യുക്രെയ്ൻ തലസ്ഥാനമായ കീവിലെത്തി ചർച്ച നടത്തിയ ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് ഇന്നു മോസ്കോയിലെത്തി പ്രസിഡന്റ് വ്ലാഡിമിർ പുടിനെ കാണും. യുക്രെയ്നിൻ്റെ അതിർത്തികളിൽ ഒരുലക്ഷത്തിലേറെ സൈനികരെ നിയോഗിച്ചിട്ടുള്ള റഷ്യയുടെ നിലപാടിൽ ഇതുവരെ മാറ്റം വന്നിട്ടില്ലെന്ന് മാത്രമല്ല ബെലാറൂസ് അതിർത്തിയിലെ സംയുക്ത സൈനികാഭ്യാസവും കരിങ്കടലിലെ നാവികാഭ്യാസവും റഷ്യ തുടരുകായും ചെയ്യുന്നു. നിലവിൽ സംഘർഷ സാഹചര്യം കാരണം റഷ്യയിലെയും യൂറോപ്യൻ രാജ്യങ്ങളിലെയും ഓഹരി കമ്പോളങ്ങളിൽ വീണ്ടും വൻ ഇടിവുണ്ടായി. എന്ന വില 9 വർഷത്തെ ഉയർന്ന വിലയിൽ എത്തി. നാറ്റോയിൽ ചേരുന്ന കാര്യം പുനഃപരിശോധിക്കാമെന്നു യുകെയിലെ യുക്രെയ്ൻ അംബാസഡർ പ്രിസ്റ്റായികോ പറഞ്ഞതായി നേരത്തെ അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും നാറ്റോ വിഷയത്തിലൊഴികെ മറ്റേതു കാര്യത്തിലും പുനഃപരിശോധന ആകാമെന്നാണു പറഞ്ഞതെന്ന് അദ്ദേഹം പിന്നീട് തിരുത്തി.
യുക്രെയ്ൻ നാറ്റോ സഖ്യത്തിൽ ചേരില്ലെന്ന് പരസ്യമായി സമ്മതിച്ചാൽ തന്നെ റഷ്യയുടെ ആശങ്ക പരിഹരിക്കപെടുമെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. നാറ്റോ സഖ്യം യുക്രെയ്നിന് ആയുധ സഹായവും സൈനിക പരിശീലനവും നൽകുന്നത് തങ്ങളുടെ സുരക്ഷയ്ക്കു ഭീഷണിയാണെന്നാണ് റഷ്യൻ വാദം. നാറ്റോ രാജ്യങ്ങൾ യുക്രെയ്നിന് നിലവിൽ നൽകുന്ന സൈനികസഹായവും നിർത്തിവയ്ക്കണമെന്നതാണ് റഷ്യയുടെ ആവശ്യം. സംഘർഷാവസ്ഥ കണക്കിലെടുത്ത്, യുക്രെയ്നിലെ എംബസി ജീവനക്കാരടക്കം തങ്ങളുടെ പൗരന്മാരെ പലരാജ്യങ്ങളും ഇതിനോടകം തിരികെ വിളിച്ചുകഴിഞ്ഞു.
സംഘർഷാവസ്ഥയ്ക്ക് അയവ് വരുത്താൻ പല രാജ്യങ്ങളും അന്താരാഷ്ട്ര തലത്തിൽ ശക്തമായ നയതന്ത്ര ഇടപെടലുകൾ നടത്തിവരികയാണ്.
German Chancellor Olaf Scholes arrives in Moscow today Olaf arrived in Russia after a visit to Ukraine yesterday. Meanwhile, the G7 nations have warned Russia that it will immediately impose massive economic sanctions on Russia and provide immediate assistance to Ukraine, regardless of Russia's violence against it. The G7 is a consortium of developed countries, including Japan, Germany, the United States, the United Kingdom, France, Canada, and Italy.
German Chancellor Olaf Scholes, who arrived in the Ukrainian capital Kiev yesterday for talks, will arrive in Moscow today to meet with President Vladimir Putin. Russia's position on deploying more than 100,000 troops on Ukraine's borders has not changed, and Russia continues to conduct joint military exercises on the Belarusian border and naval exercises in the Black Sea. Stock markets in Russia and European countries have plummeted again due to the current crisis. Reached a 9-year high. Earlier, international media reported that Pristaico, Ukraine's ambassador to the UK, had said he would reconsider joining NATO, but later corrected that he had said that anything other than NATO could be reconsidered.
Russia's spokesman Dmitry Peskov has said that Russia's concerns over Ukraine's public acceptance of its non-alignment with the NATO alliance will be resolved. Russia says NATO's arms supply and military training to Ukraine pose a threat to its security. Russia has also demanded that NATO suspend current military aid to Ukraine. Many countries have already recalled their citizens, including embassy staff in Ukraine, in the wake of the conflict. Many countries have been making strong diplomatic efforts internationally to ease tensions.
No comments