ട്വിറ്റര്‍ ഇലോണ്‍ മസ്‌കിന് സ്വന്തം
ട്വിറ്ററിനെ ഇലോണ്‍ മസ്‌ക് പൂര്‍ണമായി ഏറ്റെടുത്തു. ശതകോടീശ്വരനായ വ്യവസായി ഇലോണ്‍ മസ്‌ക് 4400 കോടി ഡോളറിനാണ് ട്വിറ്ററിനെ ഏറ്റെടുത്തത്. മസ്‌കിൻ്റെ ഓഫറിന് അനുകൂലമായി തീരുമാനമെടുക്കാരന്‍ ഓഹരി ഉടമകളില്‍നിന്ന് ട്വിറ്റർ ഡയറക്ടർ ബോർഡിന് സമ്മര്‍ദമുണ്ടായിരുന്നു. തുടര്‍ന്ന് അടിയന്തര പ്രാധാന്യത്തോടെ ബോര്‍ഡ് യോഗം ചേർന്ന് ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയുമായിരുന്നു.
🚀💫♥️ Yesss!!! ♥️💫🚀 pic.twitter.com/0T9HzUHuh6
— Elon Musk (@elonmusk) April 25, 2022
ഫോര്‍ബ്സ് പട്ടികയില്‍, ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് ഇലോണ്‍ മസ്‌ക്. അടുത്തിടെയാണ് മാസ്‌ക് ട്വിറ്ററില്‍ ഏറ്റവും ഉയർന്ന ഓഹരി പങ്കാളിയായത്. നിലവില്‍ കമ്പനിയില്‍ 9.2 ശതമാനം ഓഹരി നിക്ഷേപമുള്ള മസ്‌ക് ബോര്‍ഡ് അംഗത്വം വേണ്ടെന്ന് വെച്ച്, കമ്പനി ഏറ്റെടുക്കാനുള്ള താല്‍പര്യം അമേരിക്കന്‍ ഓഹരി വിപണി റെഗുലേറ്ററിനെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.
അഭിപ്രായ സ്വാതന്ത്ര്യമുള്ള യഥാര്‍ത്ഥ പ്ലാറ്റഫോം ആയി മാറണമെങ്കില്‍ ട്വിറ്റര്‍ സ്വകാര്യ ഉടമസ്ഥതയിലുള്ളതാവണം എന്നാണ് മസ്‌കിൻ്റെ നിലപാട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ട്വിറ്റര്‍ ഓഹരിയുടമകളുമായി മസ്‌ക് ചര്‍ച്ച നടത്തി വരികയായിരുന്നു.
"സ്വതന്ത്രമായ അഭിപ്രായപ്രകടനമാണ് ജനാധിപത്യത്തിൻ്റെ അടിത്തറ, കൂടാതെ ട്വിറ്റർ ഡിജിറ്റൽ ടൗൺ സ്ക്വയറാണ്, അവിടെ മനുഷ്യരാശിയുടെ ഭാവിയിൽ സുപ്രധാനമായ കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുന്നു. പുതിയ ഫീച്ചറുകൾ ഉപയോഗിച്ച് ഉൽപ്പന്നം മെച്ചപ്പെടുത്തി, അൽഗോരിതങ്ങൾ ഓപ്പൺ സോഴ്‌സ് ആക്കി വിശ്വാസം വർദ്ധിപ്പിക്കുക, സ്പാം ബോട്ടുകളെ പരാജയപ്പെടുത്തുക, എല്ലാ മനുഷ്യരെയും ആധികാരികമാക്കുക എന്നിവയിലൂടെ ട്വിറ്ററിനെ എന്നത്തേക്കാളും മികച്ചതാക്കാനും ഞാൻ ആഗ്രഹിക്കുന്നു. ട്വിറ്ററിന് വളരെയധികം സാധ്യതകളുണ്ട് - അത് അൺലോക്ക് ചെയ്യുന്നതിന് കമ്പനിയുമായും ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയുമായും പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു." എന്ന് ഇലോൺ മസ്‌ക് ട്വിറ്ററിൽ കുറിച്ചു.
ട്വിറ്ററിനെ വിഴുങ്ങാൻ മോഹവിലയിട്ട് ഇലോണ്‍ മസ്‌ക്. ഇടപാട് നടന്നില്ലെങ്കിൽ 'പ്ലാന്‍ ബി'Elon Musk has taken over Twitter completely. Billionaire businessman Elon Musk has acquired Twitter for $ 44 billion. The decision-maker in favor of Musk's offer came under pressure from shareholders on the Twitter board. The acquisition process was then completed with an urgent board meeting. According to Forbes, Elon Musk is the richest man in the world. Mask recently became the largest shareholder in Twitter. Musk, who currently owns a 9.2 percent stake in the company, has officially informed the US Stock Exchange Regulator of its interest in acquiring the board, citing its lack of board membership.
Musk's position is that Twitter must be privately owned in order to become a real platform for freedom of expression. Musk has been in talks with Twitter shareholders for the past few days.
"Free speech is the bedrock of a functioning democracy, and Twitter is the digital town square where matters vital to the future of humanity are debated," said Mr. Musk. "I also want to make Twitter better than ever by enhancing the product with new features, making the algorithms open source to increase trust, defeating the spam bots, and authenticating all humans. Twitter has tremendous potential - I look forward to working with the company and the community of users to unlock it." Musk wrote in Twitter
No comments