Header Ads

Header ADS

അമിത് ഷാ ഖാലിസ്ഥാൻ വിഘടനവാദികൾക്ക് എതിരെ ഗൂഢാലോചന നടത്തി - കാനഡ

ആഭ്യന്തര മന്ത്രി അമിത് ഷായും കാനഡയുടെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസണും

കാനഡയിലെ സിഖ് വിഘടനവാദികളെ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയിൽ ഇന്ത്യയുടെ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ബന്ധമുണ്ടെന്ന് കാനഡ ചൊവ്വാഴ്ച ആരോപിച്ചു. ഇന്ത്യക്കും കാനഡയ്ക്കും ഇടയിൽ വർദ്ധിച്ചുവരുന്ന നയതന്ത്ര ബന്ധം വഷളാവുന്നതിന്  ഏറ്റവും പുതിയ ആരോപണമാണിത്.  ആരോപണങ്ങൾ ഒക്കെയും തെളിവുകളുടെ അഭാവത്തിൽ തള്ളികളഞ്ഞ ഇന്ത്യ, ഈ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല. 

കാനഡയിലെ സിഖ് വിഘടനവാദികൾക്കെതിരായ "അക്രമങ്ങളുടെയും ഭീഷണികളുടെയും" കേന്ദ്ര ബിന്ദു അമിത് ഷാ ആണെന്ന് കനേഡിയൻ ഉദ്യോഗസ്ഥർ ആരോപിച്ചതായി വാഷിംഗ്ടൺ പോസ്റ്റ് പത്രം ആദ്യം റിപ്പോർട്ട് ചെയ്തു.  വാഷിംഗ്ടൺ പോസ്റ്റിൻ്റെ ഈ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചുകൊണ്ട് കാനഡയുടെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസൺ പാർലമെൻ്ററി കമ്മിറ്റിക്ക് മുമ്പാകെ പ്രസ്തുത കാര്യം കൂടുതൽ തെളിവുകൾ ഒന്നും നൽകാതെ സ്ഥിരീകരിച്ചു. മോറിസൺ യു.എസ് ആസ്ഥാനമായുള്ള പത്രത്തോട് പറഞ്ഞു, “പത്രപ്രവർത്തകൻ എന്നെ വിളിച്ച് അത് [ഷാ] ആ വ്യക്തിയാണോ എന്ന് ചോദിച്ചു. അത് ആ വ്യക്തിയാണെന്ന് ഞാൻ സ്ഥിരീകരിച്ചു, എന്ന് ഡേവിഡ് മോറിസൺ പറഞ്ഞു” 

ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷനും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും പുതിയ ആരോപണങ്ങളോട് ഇതുവരെ പ്രതികരിച്ചില്ല. എന്നിരുന്നാലും, കാനഡയുടെ സമാന അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥർ മുമ്പ് പറഞ്ഞിരുന്നു. , ഒരു ഇന്ത്യൻ ഗവൺമെൻ്റ് ഉദ്യോഗസ്ഥൻ, അജ്ഞാതാവസ്ഥയിൽ സംസാരിക്കുമ്പോൾ, അമിത് ഷായ്‌ക്കെതിരായ ആരോപണങ്ങളെക്കുറിച്ച് കനേഡിയൻ ഉദ്യോഗസ്ഥർ ഒക്ടോബറിൽ തങ്ങളെ അറിയിച്ചിരുന്നുവെങ്കിലും തെളിവുകളുടെ അഭാവത്താൽ ആ ആരോപണങ്ങൾ തള്ളി കളഞ്ഞിരുന്നു  എന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു കേന്ദ്ര സർക്കാർ ഉന്നത ഉദ്യോഗസ്ഥാൻ ന്യൂഡൽഹിയിൽ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തികയുണ്ടായി.

1984 ജൂണിൽൽ ജർണയിൽ സിങ് ഭിന്ദ്രൻവാലയുടെ നേതൃത്വത്തിലുള്ള ഖാലിസ്ഥാൻ വിഘടനവാദികൾ ആയുധങ്ങളുമായി തമ്പടിച്ച പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ നടത്തിയ "ഓപ്പറേഷൻ ബ്ലൂസ്റ്റാർ" പട്ടാള നടപടിക്ക് സേനയെ നിയോഗിക്കാൻ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉത്തരവിട്ടിരുന്നു. ഇതിന് പ്രതികാരമായി, സിഖ് മതവിശ്വാസികളായ അവരുടെ സ്വന്തം അംഗരക്ഷകർ ഇന്ദിരാഗാന്ധിയെ അതേവർഷം ഒക്ടോബറിൽ കൊലപ്പെടുത്തിയതിനെ തുടർന്ന്, രാജ്യത്ത് സിഖ് വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ടു. ഇതിലൂടെ ആയിരക്കണക്കിന് പേരാണ് മരണത്തിന് ഇരയായത്.

2023 ജൂണിൽ ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാർ  കാനഡയിൽ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കാനഡ ഇന്ത്യൻ നയതന്ത്രജ്ഞരെ ഒക്ടോബർ പകുതിയോടെ  പുറത്താക്കിയിരുന്നു. ഇതേ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സംഘർഷം രൂക്ഷമായി. തുടർ നടപടി എന്ന നിലയിൽ കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയാണ് ഇന്ത്യ പ്രതികരിച്ചത്. ഇന്ത്യയിൽ ഖാലിസ്ഥാൻ എന്ന സ്വതന്ത്ര രാഷ്ട്രത്തിന് വേണ്ടി വാദിക്കുന്ന ഖാലിസ്ഥാൻ വിഘടനവാദികൾക്ക് നേരെ ഉണ്ടാവുന്ന  ഭീഷണിയുടെയും അക്രമത്തിൻ്റെയും ഉദാഹരണമാണ് നിജ്ജാറിൻ്റെ കൊലപാതകമെന്ന് കാനഡ ഉറപ്പിച്ചു പറയുന്നു. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായ ഖാലിസ്ഥാൻ വിഘടനവാദികളെ ഇന്ത്യ മുൻപ് തന്നെ "ഭീകരവാദികൾ" ആയി പ്രഖ്യാപിച്ചിരുന്നു.

അമേരിക്കയുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധത്തിലും ഈ  സംഘർഷങ്ങൾ വിള്ളൽ വീഴ്ത്തിയിട്ടുണ്ട്. ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂനെ ന്യൂയോർക്കിൽ വെച്ച് കൊലപ്പെടുത്താൻ മുൻ ഇന്ത്യൻ ഇൻ്റലിജൻസ് ഓഫീസർ വികാഷ് യാദവ് ഗൂഢാലോചന നടത്തിയെന്ന് വാഷിംഗ്ടൺ നേരത്തെ ആരോപിച്ചിരുന്നു. ഇത്തരത്തിൽ അമേരിക്കൻ പൗരന്മാർക്കെതിരെ ലക്ഷ്യമിട്ടുള്ള ഇത്തരത്തിലുള്ള ഏതൊരു  നടപടിക്കെതിരെയും എഫ്ബിഐ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ പങ്കില്ലെന്ന് പരസ്യമായി  ഇന്ത്യ വ്യക്തമാക്കിയിരുന്നു.

No comments

Powered by Blogger.