Header Ads

Header ADS

സിൽവർ ലൈൻ - സർവേ തുടരാം, ഡി പി ആർ വിവരവും വേണ്ടെന്ന് ഹൈക്കോടതി

സിൽവർ ലൈൻ - സർവേ തുടരാം, ഡി പി ആർ വിവരവും വേണ്ടെന്ന് ഹൈക്കോടതി | Silver Line - The High Court has ruled that the survey can continue and no need of DPR information

സിൽവർ ലൈനിൽ സർക്കാരിന് ആശ്വാസം. സിൽവർ ലൈൻ സാമൂഹ്യാഘാതസർവേ തടഞ്ഞ ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ്  ഹൈക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് സർക്കാർ നൽകിയ അപ്പീൽ പരിഗണിച്ച് സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കിയത്. സിൽവർ ലൈൻ പദ്ധതിയുടെ വിശദ പദ്ധതി രൂപരേഖ (ഡീറ്റേയ്‍ൽഡ് പ്രോജക്ട് റിപ്പോർട്ട് -DPR ) തയ്യാറാക്കിയത് എങ്ങനെയെന്ന വിശദ വിവരങ്ങൾ നൽകണമെന്ന സിംഗിൾ ബഞ്ച് നിർദേശവും ഡിവിഷൻ ബഞ്ച് ഒഴിവാക്കി. ഇതോടെ, സിൽവർ ലൈൻ പദ്ധതിയുടെ സർവേ തുടരാനുള്ള സർക്കാരിന് മുന്നിലെ നിയമതടസ്സം നീങ്ങിയിരിക്കുകയാണ്. സർവേ തടഞ്ഞ ഉത്തരവ് റദ്ദാക്കിയ ഡിവിഷൻ ബഞ്ച് വിധിക്കെതിരെ നിയമപരമായി എന്ത് ചെയ്യാനാകുമെന്ന് ആലോചിക്കുമെന്നും, സമരം തുടരുമെന്നും കെ റയിൽ വിരുദ്ധസമരസമിതി. സിംഗിൾ ബഞ്ച് ഉത്തരവ് സർക്കാർ വാദങ്ങൾ കണക്കിലെടുക്കാതെ ഏകപക്ഷീയമാണെന്നും, സര്‍വേ നിര്‍ത്തിവെക്കുന്നത് പദ്ധതിച്ചെലവ് കുത്തനെ ഉയരാൻ കാരണമാകുമെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു. 

എന്നാല്‍ പദ്ധതിയുടെ സാമ്പത്തികകാര്യങ്ങളിൽ ആശങ്കയുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍  മുന്നോട് വെക്കുന്ന കണക്കുകള്‍ വിശ്വസനീയമല്ലെന്നുമുള്ള നിലപാടാണ് കേന്ദ്രസർക്കാർ ഹൈക്കോടതിയില്‍ സ്വീകരിച്ചത്. വിവിധ ഘടകങ്ങള്‍ പരിശോധിച്ച് മാത്രമേ അന്തിമാനുമതി നല്‍കാനാകൂ എന്നും കേന്ദ്രം കോടതിയെ അറിയിച്ചിട്ടുണ്ട്. സാമൂഹികാഘാത സർവേ നടത്തുന്നതിന് സർക്കാരിന് മുന്നിൽ നിയമപരമായ തടസ്സമൊന്നുമില്ലെന്ന് സർക്കാർ അപ്പീലിൽ വാദം കേൾക്കവേ ഡിവിഷൻ ബഞ്ച് നിരീക്ഷിച്ചിരുന്നു. പരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിന് സർവേ ആന്‍റ് ബൗണ്ടറി ആക്ട് പ്രകാരം സർവേ നടത്താമെന്ന് ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. എന്നാൽ ഡിപിആറിന് അനുമതി കിട്ടാത്ത പശ്ചാത്തലത്തിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ നിർത്തിവയ്ക്കുന്നതാണ് നല്ലതെന്നാണ് റെയിൽവേ സത്യവാങ്മൂലത്തിൽ ഹൈക്കോടതിയെ അറിയിച്ചത്. 

പദ്ധതിക്ക് തത്വത്തിലുള്ള അനുമതി നൽകുക എന്നാൽ ഡി പി ആർ ഉള്‍പ്പെടെയുള്ള  പ്രാഥമിക നടപടികള്‍ക്കായി മാത്രമാണ്, ഇപ്പോഴും ഡി പി ആര്‍ റെയില്‍വേ ബോര്‍ഡിന്‍റെ പരിഗണനയിലാണ്. ഡി പി ആറിന് ഇതുവരെ അനുമതി നൽകാത്തതിനാൽ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവെക്കുന്നതാണ് നല്ലതെന്നും റെയിൽവേയുടെ സത്യവാങ്മൂലത്തിൽ പറയുന്നു. സാങ്കേതിക സാധ്യത സംബന്ധിച്ച് ഡി പി ആറില്‍ പറയുന്നില്ല. അലൈന്‍മെന്‍റ് പ്ലാന്‍ ഉൾപ്പടെ വിശദമായ സാങ്കേതിക സാധ്യതാപഠനറിപ്പോര്‍ട്ട് നല്‍കാന്‍ കെ-റെയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടിക്കറ്റ് വരുമാനം കൊണ്ട് മാത്രം പദ്ധതി സാമ്പത്തികമായി വിജയിക്കില്ലെന്നും റെയില്‍വേ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. 

സിൽവർലൈൻ - സർവേ തടയണമെന്ന് ഹർജി സുപ്രീം കോടതി തള്ളി

Relief to the Government on the Silver Line. The High Court Division Bench quashed the order of the High Court Single Bench and restraining the Silver Line Social Impact Survey. A division bench headed by the Chief Justice quashed the single bench order on appeal by the government. The Division Bench also dismissed the Single Bench's recommendation to provide details of how the Detailed Project Outline (DPR) of the Silver Line Project was prepared. With this, the legal hurdle before the government to continue the survey of the Silver Line project has been removed. The anti-rail strike committee said it would consider what could be done legally against the division bench's decision to quash the order blocking the survey and the strike would continue. The government had argued that the single bench order was unilateral regardless of government arguments and that suspending the survey would lead to a sharp rise in project costs.

However, the Central Government has taken a stand in the High Court that it is concerned about the financial status of the project and that the figures put forward by the State Government are not credible. The Center has also informed the court that final approval can be given only after examining various factors. The Division Bench, while hearing the Government's appeal, observed that there was no legal impediment before the Government to conduct a social impact survey. The Division Bench opined that the survey could be conducted under the Survey and Boundaries Act to conduct an environmental impact study. However, in the affidavit, the Railways told the High Court that it would be better to suspend the land acquisition process as the DPR was not approved.

Grant in principle approval for the project but only for preliminary steps including DPR, still under consideration by DPR Railway Board. According to the affidavit, it is better to suspend the land acquisition process as the DPR has not been sanctioned yet. The DPR does not mention technical possibilities. K-Rail has been asked to provide a detailed technical feasibility study report including the alignment plan. The affidavit submitted to the Railway Court said that the project would not be financially successful with ticket revenue alone.

No comments

Powered by Blogger.