അശ്വത്ഥാമാവ് വെറും ഒരു ആന - എം ശിവശങ്കറിൻ്റെ അനുഭവകഥ
‘അശ്വത്ഥാമാവ് വെറും ഒരു ആന’
അധികാരത്തിൻ്റെ ഉന്നതിയിലിരുന്നിട്ടും പലവിധ അധികാരരൂപങ്ങളാല്‍ വേട്ടയാടപ്പെട്ട ഒരു ഐ എ എസ് ഉദ്യോഗസ്ഥൻ്റെ അനുഭവകഥ, ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എം. ശിവശങ്കറിൻ്റെ അനുഭവകഥ ഡി സി ബുക്‌സിലൂടെ വായനക്കാരിലേക്ക്. ഫെബ്രുവരി 5 ന് പുസ്തകം പുറത്തിറങ്ങും.
യു എ ഇ കോണ്‍സുലേറ്റിൻ്റെ ഡിപ്ലോമാറ്റിക് ബാഗേജുവഴി നടന്ന സ്വര്‍ണ്ണക്കള്ളക്കടത്തു കേസില്‍ ഉള്‍പ്പെടുത്തി. പിന്നെയും കുറേ കേസുകളില്‍ കുടുക്കി ജയിലിലടയ്ക്കപ്പെട്ട എം ശിവശങ്കര്‍ ആ നാള്‍വഴികളില്‍ സംഭവിച്ചത് എന്തെല്ലാമാണെന്ന് പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു. സത്യാനന്തരകാലത്ത് നീതിതേടുന്ന ഓരോ മനുഷ്യനും ഇങ്ങനെയൊക്കെയാവും അനുഭവിക്കേണ്ടിവരിക എന്ന നടുക്കുന്ന സത്യമാണ് ഇതിലൂടെ വെളിപ്പെടുന്നത്.
പുസ്തകം ഓർഡർ ചെയ്യാൻ ക്ലിക്ക് ചെയ്യൂ>
No comments