Header Ads

Header ADS

മണിപ്പൂര്‍ - സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ മോദിയുടെ കോലം കത്തിച്ച് ബി ജെ പി പ്രവര്‍ത്തകര്‍

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബി ജെ പി സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ അസംതൃപ്തരായ മണിപ്പൂരില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി ബീരന്‍ സിങ് എന്നിവരുടെ കോലം കത്തിച്ചും പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്തുമായിരുന്നു പ്രതിഷേധം. പലയിടങ്ങളിലും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രവര്‍ത്തകര്‍ തടിച്ച് കൂടി. നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിലെ അതൃപ്തിയാണ് പ്രക്ഷോഭങ്ങള്‍ക്ക് കാരണം. സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് പല പ്രമുഘരും പാര്‍ട്ടി വിട്ടു. പ്രഖ്യാപിച്ച 60 പേരുടെ പട്ടികയില്‍ പത്തോളം പേർ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നവരാണ്. പാര്‍ട്ടിക്കൊപ്പം നിന്നവരെ പരിഗണിക്കാതെ കോണ്‍ഗ്രസില്‍ നിന്ന് വന്നവർക്ക് സീറ്റ് നൽകിയതാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. എത്ര നേതാക്കളാണ് പാര്‍ട്ടി വിട്ടു എന്ന കാര്യത്തിൽ നിലവിൽ വ്യക്തത വന്നിട്ടില്ല.

അതേസമയം പാര്‍ട്ടി പ്രഖ്യാപിച്ച 60 പേരുടെ പട്ടികയില്‍ ഒരേയൊരു മുസ്ലീം സ്ഥാനാര്‍ഥിയും മൂന്ന് വനിതാ സ്ഥാനാർത്ഥികളും മാതാരമാണ് ഉള്ളത്.  കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുന്‍ മണിപ്പൂർ പിസിസി അധ്യക്ഷന്‍ ഗോവിന്ദ ദാസ് കോന്ദോയാമിനും സീറ്റ് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി ബീരന്‍ സിങ് ഹെയ്ങാങ് മണ്ഡലത്തില്‍ നിന്നും ബിസ്വജത് സിങ് തോങ്യു മണ്ഡലത്തില്‍ നിന്നും ജനവിധി തേടും. 2017ല്‍ 21 സീറ്റുകളില്‍ മാത്രമാണ് വിജയിച്ചതെങ്കിലും ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ 16 കോണ്‍ഗ്രസ് എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നത്‌. മണിപ്പൂരില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്ന കണക്ക്കൂട്ടലില്‍ സുരക്ഷ ശക്തമാക്കിയിരുന്നു.

Activists protest in Manipur after the announcement of the list of BJP candidates for the Assembly elections. The protesters set fire to the coffins of Prime Minister Narendra Modi and Chief Minister Beeran Singh and vandalized party offices. Activists raised placards in several places. The protests were sparked by dissatisfaction with the announcement of Assembly election candidates. Many dignitaries left the party in protest of not getting seats. Of the 60 announced, about 10 have left the Congress and joined the BJP. The activists were outraged that seats were given to those who came from the Congress without considering those who were with the party. It is unknown at this time what he will do after leaving the post.

However, the party has announced a list of 60 candidates, including one Muslim candidate and three women candidates. Former Manipur PCC president Govindas Konthoujam, who left the Congress and joined the BJP, has also been given a seat. Chief Minister Beeran Singh will seek re-election from Hong Kong constituency and Biswajat Singh from Tongyu constituency. In 2017, it won only 21 seats but formed a BJP government. In five years, 16 Congress MLAs have joined the BJP. Security has been beefed up in Manipur following the announcement of the candidate, amid fears of law and order problems.

No comments

Powered by Blogger.