Header Ads

Header ADS

യു പി - കര്‍ഹാലില്‍ അങ്കം മുറുകുന്നു; അഖിലേഷിനെതിരെ കേന്ദ്രമന്ത്രിയെ ഇറക്കി ബിജെപി

സമാജ് വാദി പാര്‍ട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെതിരെ കേന്ദ്രമന്ത്രിയെ രംഗത്തിറക്കി ബിജെപി. മെയിന്‍പുരി ജില്ലയിലെ കര്‍ഹാല്‍ മണ്ഡലത്തില്‍ അഖിലേഷിനെതിരെ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ എസ് പി സിങ് ബാഘേൽ മത്സരിക്കും. ആഗ്രയിൽ നിന്നുള്ള ലോക് സഭാ അംഗമായ ബാഘേൽ കലക്ടറേറ്റിലെത്തി നാമനിർദേശ പത്രിക സമർപ്പിച്ചു.

കർഹാലിൽ ബിജെപി തനിക്കെതിരെ ആരെ മത്സരിപ്പിച്ചാലും തോൽക്കുമെന്ന് നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം അഖിലേഷ് യാദവ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിയമ-നീതി മന്ത്രാലയ സഹമന്ത്രി എസ് പി സിങ് ബാഘേൽ കലക്ടറേറ്റിലെത്തി നാമനിർദേശ പത്രിക സമർപ്പിച്ചത്. സമാജ് വാദി പാര്‍ട്ടിയുടെ സിറ്റിങ് സീറ്റായ കര്‍ഹാലില്‍ സൊബ്രാന്‍ സിങ് യാദവാണ് നിലവിലെ എംഎല്‍എ. 1993 മുതല്‍ ഏഴ് തവണ എസ് പി സ്ഥാനാര്‍ഥികള്‍ വിജയിച്ച ഈ സീറ്റില്‍ 2002-ല്‍ ബിജെപി പിടിച്ചെടുത്തിട്ടുണ്ട്  എന്നതും തള്ളിക്കളയാനാവാത്ത കാര്യമാണ്.

The BJP has fielded a Union Minister against Samajwadi Party president and former chief minister Akhilesh Yadav. Union Minister and BJP leader SP Singh Baghel will contest against Akhilesh in Karhal constituency in Mainpuri district. Baghel, a Lok Sabha member from Agra, went to the Collectorate and submitted his nomination papers.

After submitting his nomination papers, Akhilesh Yadav had said that the BJP would lose whoever contested against him in Karhal. Following this, Minister of State for Law and Justice SP Singh Baghel went to the Collectorate and submitted his nomination papers. The current MLA is Sobran Singh Yadav from Karhal, the sitting seat of the Samajwadi Party. It is undeniable that the BJP won the seat in 2002, which was won by SP candidates seven times since 1993.

No comments

Powered by Blogger.