Header Ads

Header ADS

രാത്രിയില്‍ ആവശ്യപ്പെടുന്നിടത്ത് ബസ് നിർത്തണമെന്ന കെഎസ്ആർടിസി ഉത്തരവിൽ തിരുത്ത്

Correction in the order of KSRTC to stop the bus at the place requested by the passengers at night

സ്ത്രീകളും മുതിർന്ന പൗരൻമാരും ഭിന്നശേഷിയുള്ളവരും രാത്രി 8 മണി മുതൽ രാവിലെ 6 മണി വരെയുള്ള സമയങ്ങളിൽ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ എല്ലാ സൂപ്പർ ക്ലാസ് ബസ് സർവ്വിസുകളും നിർത്തുമെന്നുള്ള കെഎസ്ആർടിസി ഉത്തരവിൽ തിരുത്ത്. 200 ൽ താഴെ വരുന്ന ദീർഘ ദൂര സർവീസുകളിലെ യാത്രക്കാരുടെ ബുദ്ധിമുട്ടും പരാതിയും പരി​ഗണിച്ചാണ് തീരുമാനം. സൂപ്പർ ഫാസ്റ്റ് മുതൽ താഴേക്കുള്ള  ബാക്കി എല്ലാ വിഭാഗം സർവീസുകളിൽ ഈ തീരുമാനം നടപ്പിലാക്കുവാൻ കെ എസ്  ആർ ടി സി തീരുമാനിച്ചതായി എം ഡി പത്രക്കുറിപ്പിലൂടെ അറിയിച്ചു. സൂപ്പർ ക്ലാസ് ദീർഘദൂര മൾട്ടി ആക്സിൽ വോൾവോ, സ്‌കാനിയ, എ സി, സൂപ്പർ ഡീലക്സ്, സൂപ്പർ എക്സ്പ്രസ് ബസുകളിൽ ഈ നിർദ്ദേശം നടപ്പാക്കുന്നതിൽ പ്രായോ​ഗി​കമായി ബുദ്ധിമുട്ടുണ്ടെന്ന് കണ്ടെത്തിയാണ് ഉത്തരവ് തിരുത്തിയത്. 

മണിക്കുറുകളോളം യാത്ര ചെയ്യുന്ന ദീർഘദൂര യാത്രക്കാർക്ക് ഇടയ്ക്കിടെ സ്റ്റോപ്പില്ലാത്തിടത്തും ചെറിയ സ്റ്റോപ്പുകളിലും നിർത്തുന്നതും ആളുകളെ  ഇറക്കുന്നതും കടുത്ത അസൗകര്യമാണ് ഉണ്ടാക്കുന്നത് എന്ന പരാതിയും ഉയർന്ന് വന്നതിനെ തുടർന്നാണ് തീരുമാനം. 14 മണിക്കൂറിൽ അധികം യാത്ര ചെയ്യുന്ന ദീർഘദൂര യാത്രക്കാർക്ക് ഇടയ്ക്കിടയ്ക്ക് സ്റ്റോപ്പിൽ അല്ലാതെ നിർത്തുന്നത് ബുദ്ധിമുട്ട് ആകുന്നുവെന്നത് പരി​ഗണിച്ചാണ് നടപടി. 

സംസ്ഥാനത്ത് ഓടുന്ന സൂപ്പർ ക്ലാസ് ബസ്സുകൾ ആകെ കെ എസ്  ആർ ടി സി ബസ്സുകളുടെ 5 ശതമാനത്തിൽ താഴെ മാത്രമാണ്. ആയതിനാൽ ഈ തീരുമാനം ജനങ്ങളെ കാര്യമായി ബാധിക്കില്ല. ബാക്കി 95% ബസുകളും സ്ത്രീകളുടെയും മുതിർന്ന പൗരൻമാടെയും ഭിന്നശേഷിക്കാടെയും ആവശ്യനൗസരണം രാത്രി 8 മണിക്കും രാവിലെ 6 മണിക്കും ഇടയിൽ അവർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ നിർത്തി കൊടുക്കുമെന്ന് കെ എസ്  ആർ ടി സി എംഡി പത്രക്കുറിപ്പിലൂടെ അറിയിച്ചു. സൂപ്പർ ഫാസ്റ്റിന് മുകളിലോട്ടുള്ള ബസുകൾക്ക് രാത്രി നിർത്തണമെന്ന ഉത്തരവ് ബാധകമല്ലെന്ന് വ്യക്തത വരുത്തി കെഎസ്ആർടിസി ഉത്തരവ് ഇറക്കി. 

Correction in KSRTC order that all super class bus services will be stopped at places requested by women, senior citizens and persons with disabilities from 8 pm to 6 am. The decision was taken after considering the inconvenience and complaints of passengers on long distance services below 200. The MD said in a press release that KSRTC has decided to implement this decision in all other categories of services from super fast to below. The order was amended after finding that it was practically difficult to implement the proposal on Super Class long-distance multi-axle Volvo, Scania, AC, Super Deluxe and Super Express buses.

The decision comes amid complaints that long-distance commuters, who travel for hours at a time, have no choice but to stop at short stops and drop people off, causing severe inconvenience. The move comes as long-distance travelers who travel more than 14 hours find it difficult to stop except occasionally at the stop.

No comments

Powered by Blogger.