ഗോവ - ശിവസേന വാക്കുപാലിച്ചു. പനാജിയിലെ സ്ഥാനാർഥിയെ പിൻവലിച്ചു, ഉത്പൽ പരീക്കറിന് പിന്തുണ
ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവസേന പനാജിയിലെ സ്വന്തം സ്ഥാനാർഥിയെ പിൻവലിച്ച് ഉത്പൽ പരീക്കറിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഉത്പൽ പരീക്കറിന് ബിജെപി സീറ്റ് നൽകിയില്ലെങ്കിൽ തങ്ങളുടെ സ്ഥാനാർഥിയെ പിൻവലിച്ച് അദ്ദേഹത്തിന് പിന്തുണ നൽകുമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു. ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പനാജിയിൽ സ്വതന്ത്രനായി മത്സരിക്കുകയാണ് ഉത്പൽ പരീക്കർ.
ഞങ്ങൾ വാക്കു പാലിക്കുന്നു. ശിവസേന പനാജിയിലെ സ്ഥാനാർഥി ശൈലേന്ദ്ര വെലിങ്കരയുടെ സ്ഥാനാർഥിത്വം പിൻവലിക്കുന്നു.മാത്രമല്ല, ഞങ്ങളുടെ പ്രവർത്തകർ ഉത്പൽ പരീക്കറിനെ പൂർണ്ണമായും പിന്തുണക്കും. പനാജിയിലെ തിരഞ്ഞെടുപ്പ് ഗോവയുടെ ശുദ്ധീകരണം കൂടിയാണെന്ന് തങ്ങൾ വിശ്വസിക്കുന്നുഎന്ന് സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു. മഹാരാഷ്ട്ര ടൂറിസം മന്ത്രിയും മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറെയെ മെൻഷൻ ചെയ്തു കൊണ്ടായിരുന്നു ട്വീറ്റ്.
We're keeping our word. @ShivSena is withdrawing it's candidate Shailendra Velingkar frm #Panaji. Not just that,our workers wil fully support #UtpalParrikar.We believe that the battle for Panaji is just abt election, but also abt purification of Goa Politics.@AUThackeray pic.twitter.com/EZZDQognU0
— Sanjay Raut (@rautsanjay61) January 31, 2022
ബിജെപി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മനോഹർ പരീക്കറുടെ മകൻ ഉത്പൽ പരീക്കർ ബിജെപിയിൽ നിന്ന് രാജിവെക്കുകയായിരുന്നു. തുടർന്ന് മനോഹർ പരീക്കറുടെ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. മൂന്ന് തവണ ഗോവ മുഖ്യമന്ത്രിയായിരുന്ന മനോഹർ പരീക്കർ 2019ലാണ് മരിക്കുന്നത്. 25 വർഷം മനോഹർ പരീക്കറായിരുന്നു പനാജിയെ പ്രതിനിധീകരിച്ചിരുന്നത്. ബി ജെ പി സിറ്റിങ് എം.എല്‍.എ ആയ അറ്റനാസിയോ മൊന്‍സരാറ്റയെയാണ് ഉത്പലിന്റെ എതിരാളി.
In Panaji, the Shiv Sena withdrew its candidate and declared full support for Utpal Parrikar. Shiv Sena MP Sanjay Rawat had said that if the BJP did not give a seat to Utpal Parrikar, they would withdraw their candidate and support him. Utpal Parrikar is contesting from Panaji as an independent after being denied a BJP seat.
We keep our word. Shiv Sena is withdrawing the candidature of Shailendra Welingara from Panaji. Also, our activists will fully support Utpal Parrikar. Sanjay Rawat tweeted that he believes the election in Panaji is also a cleansing of Goa. The tweet mentioned Aditya Thackeray, the son of Maharashtra Tourism Minister and Chief Minister Uddhav Thackeray.
Manohar Parrikar's son Utpal Parrikar has resigned from the BJP after being denied a BJP seat. He then decided to contest as an independent in Manohar Parrikar's constituency. Former Goa Chief Minister Manohar Parrikar will die in 2019. Panaji was represented by Manohar Parrikar for 25 years. Utpal's opponent is BJP sitting MLA Atanasio Montserrat.
No comments