Header Ads

Header ADS

പുട്ടിനും റഷ്യന്‍ സൈന്യത്തിനുമെതിരെ കൊലവിളി പ്രസംഗം നടത്താന്‍ ഫെയ്സ്ബുക്ക് അനുവാദം നല്‍കി

പുട്ടിനും റഷ്യന്‍ സൈന്യത്തിനുമെതിരെ കൊലവിളി പ്രസംഗം നടത്താന്‍  ഫെയ്സ്ബുക്ക് അനുവാദം നല്‍കി | Facebook has allowed a deadly speech against Putin and the Russian military

റഷ്യയ്ക്കും പ്രസിഡൻ്റ് പുട്ടിനും എതിരെ  ദ്വേഷ പ്രസംഗത്തിനും അക്രമണാഹ്വാനത്തിനും താത്കാലിക അനുവാദം നല്‍കി ഫെയ്സ്ബുക്ക്. റഷ്യ യുക്രൈനില്‍  സൈനിക നീക്കം നടത്തുന്ന സാഹചര്യത്തിലാണിത്. തിരഞ്ഞെടുത്ത രാജ്യങ്ങളിലെ ഫേസ്ബുക്ക് ഉപഭോക്താക്കള്‍ക്കാണ് റഷ്യന്‍ സൈന്യത്തിനും റഷ്യന്‍ പ്രസിഡൻ്റ്  വ്‌ലാദിമിര്‍ പുട്ടിനുമെതിരെ ആക്രമണ ആഹ്വാനത്തിനും വിദ്വേഷ പ്രസംഗങ്ങള്‍ നടത്താനുമുള്ള അനുമതി നല്‍കിയിരിക്കുന്നത് എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 

റഷ്യന്‍ സൈന്യത്തിനും പുട്ടിനും എതിരെ വധഭീഷണി വരെ ഉയര്‍ത്താനുള്ള അനുവാദമാണ് താല്‍കാലികമായെങ്കിലും ഫെയ്സ്ബുക്ക് ഉപഭോക്താക്കൾക്ക് നല്‍കിയിരിക്കുന്നത്. ഇത് നിലവിലുള്ള ഫെയ്സ്ബുക്കിൻ്റെ നയത്തിന് വിരുദ്ധമാണിത്. എന്നാൽ റഷ്യൻ ജനതയ്ക്കെതിരെയുള്ള വിദ്വേഷ പ്രസംഗങ്ങളും ആക്രമണ ആഹ്വാനവും അനുവദിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി.ഫെയ്‌സ്ബുക്കിൻ്റെ നയത്തിലുണ്ടായ ഈ മാറ്റം സംബന്ധിച്ച ചില ഈമെയില്‍ സന്ദേശങ്ങള്‍ റോയിട്ടേഴ്‌സ് പുറത്തുവിട്ട പശ്ചാത്തലത്തിലാണ് ഫേസ്ബുക്ക് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതുവഴി റഷ്യ, യുക്രൈന്‍, പോളണ്ട് ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്ക് റഷ്യന്‍ പ്രസിഡന്റ് പുതിനെതിരെയും ബെലാറുസ് പ്രസിഡന്റ് ലുകഷെന്‍കോയ്‌ക്കെതിരെയും വധഭീഷണി വരെ ഉയര്‍ത്താനാവും.

യുക്രൈനില്‍ അധിനിവേശം നടക്കുന്ന സാഹചര്യത്തില്‍ ആക്രമണം നടത്തുന്ന സൈന്യത്തിനെതിരെ അക്രമാസക്തമായ വൈകാരിക പ്രകടനങ്ങള്‍ നടത്തുന്നതിന് യുദ്ധത്തില്‍ ബാധിക്കപ്പെട്ടവര്‍ക്ക് താല്‍കാലിക ഇളവ് നല്‍കുകയാണെന്ന് മെറ്റ വക്താവ് പറഞ്ഞു.

Facebook has temporarily allowed hate speech and calls for violence against Russia and President Putin. This is in the context of Russia's military operation in Ukraine. The BBC reports that Facebook users in selected countries have been given permission to make hate speeches and hate speeches against the Russian military and Russian President Vladimir Putin.

Permission to raise death threats against Russian troops and Putin has been granted to Facebook users, albeit temporarily. This is contrary to the current policy of Facebook. However, the company said it would not allow hate speech or calls for an attack on the Russian people. In this way, consumers in countries including Russia, Ukraine and Poland can make death threats against Russian President Putin and Belarusian President Lukashenko.

A Meta spokesman said that war victims were being given a temporary reprieve for making violent emotional expressions against the attacking forces in the event of an occupation in Ukraine.

No comments

Powered by Blogger.