Header Ads

Header ADS

നാല് മാസങ്ങൾക്ക് ശേഷം രാജ്യത്ത് ഇന്ധന വില കൂട്ടി

നാല് മാസങ്ങൾക്ക് ശേഷം രാജ്യത്ത് ഇന്ധന വില കൂട്ടി | Four months later, fuel prices rose in the country
രാജ്യത്ത് ഇന്ധന വില കൂട്ടി. 138 ദിവസത്തിന് ശേഷമാണ് ഇന്ധന വില എണ്ണ കമ്പനികൾ വർധിപ്പിക്കുന്നത്. ഡീസലിന് 85 പൈസയും പെട്രോളിന് 88 പൈസയുമാണ് വർധിപ്പിച്ചു. 2021 നവംബറിലാണ് അവസാനമായി ഇന്ധനവില വർധിപ്പിച്ചത്. അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രഘ്യപിക്കപ്പെടുന്നതിന് മുന്നോടിയായി നിശ്ചലാവസ്ഥയിലായ ഇന്ധനവില, തിരഞ്ഞെടുപ്പ് ഫലം വന്ന് 10 ദിവസങ്ങൾക്ക് ശേഷമാണ് വില നിലവാരത്തിൽ ചലനമുണ്ടാവുന്നത്. വരും ദിവസങ്ങളിൽ ഇന്ധന വില ഇനിയും ഉയരാനാണ് സാധ്യത. 

പുതുക്കിയ വില മാർച്ച് 22നു രാവിലെ ആറു മുതൽ മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷന്‍ ഡീലർമാരെ അറിയിച്ചു. ക്രൂഡ് ഓയിൽ വില ബാരലിന് 130 ഡോളർ കടന്നിട്ടും ഇതുവരെ ഇന്ത്യയിൽ ഇന്ധനവില വർധിച്ചിരുന്നില്ല. റഷ്യ–യുക്രെയ്ൻ സംഘർഷവും ആഗോള എണ്ണ വിപണിയെ ബാധിച്ചിട്ടുണ്ട്. വില വർദ്ധനവോടെ, കൊച്ചിയിൽ പെട്രോൾ വില 104.31 ആയിരുന്നത് 87 പൈസ വർധിച്ച് 105.18ലെത്തി. ഡീസലിന് 91.55 രൂപയായിരുന്നത് 85 പൈസ വർധിച്ച് 92.40 രൂപയായി.


Fuel prices have risen in the country. After 138 days, oil companies are raising fuel prices. Diesel prices have been hiked by 85 paise and petrol by 88 paise. The last increase in fuel prices was in November 2021. Fuel prices, which are at a standstill ahead of the announcement of elections in five states, are likely to fluctuate 10 d ays after the election results. Fuel prices are likely to rise further in the coming days.

Indian Oil Corporation (IOC) has informed dealers that the revised price will come into effect from 6 am on March 22. Despite the crude oil price crossing $ 130 per barrel, fuel prices have not risen in India so far. The Russia-Ukraine conflict has also affected global oil markets. In Kochi, petrol price rose by 87 paise to Rs 105.18 per liter from Rs 104.31 per liter. Diesel price has been hiked by 85 paise to Rs 92.40 per liter from Rs 91.55 per liter.



No comments

Powered by Blogger.