Header Ads

Header ADS

കേരള ബഡ്‌ജറ്റ്‌ 2022-23 പ്രധാന വിവരങ്ങൾ

കേരള ബഡ്‌ജറ്റ്‌ 2022-23 പ്രധാന വിവരങ്ങൾ | Kerala Budget 2022-23 Main points

ബജറ്റ് സഭയുടെ അംഗീകാരത്തിനായി  ധനമന്ത്രി സമർപ്പിച്ചു.


Mar 11, 2022 11:21 AM IST

കേരളത്തെ പുരോഗതിയിലേക്ക് ഒറ്റക്കെട്ടായി നയിക്കാൻ നമുക്ക് സാധിക്കട്ടെയെന്നും ധനമന്ത്രി പ്രത്യാശിച്ചു.


Mar 11, 2022 11:20 AM IST

നിപ്പ, കോവിഡ് തുടങ്ങിയവയെല്ലാം ഉണ്ടെങ്കിലും എല്ലാവരെയും ചേർത്തുപിടിക്കുന്ന നിലപാടാണ് പിണറായി സർക്കാർ നടപ്പാക്കിയതെന്ന് ധനമന്ത്രി.


Mar 11, 2022 11:19 AM IST

ടൂറിസം  മേഖലയിലുള്ള കാരവൻ വാഹനങ്ങളുടെ നികുതി കുറച്ചു.


Mar 11, 2022 11:17 AM IST

2 ലക്ഷം രൂപ വരെയുള്ള മോട്ടർ സൈക്കിളുകളുടെ നികുതി 1% വർധിക്കും. 


Mar 11, 2022 11:16 AM IST

15 വർഷത്തിന് മുകളിൽ പഴക്കമുള്ള വാഹനങ്ങൾക്ക് ഹരിതനികുതി ഏർപ്പെടുത്തും. ഇതിലൂടെ 10 കോടി രൂപ വരുമാനം ലക്ഷ്യം.


Mar 11, 2022 11:15 AM IST

പ്രളയ സെസ്, അധികമായി അടച്ച തുകയ്ക്ക് റീ ഫണ്ട് ലഭിക്കാത്ത സ്ഥിതി ഉണ്ടായിരുന്നു. ഈ പ്രശ്നം പരിഹരിക്കും


Mar 11, 2022 11:14 AM IST

ലഹരി കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ കൂടുതൽ യൂണിറ്റുകൾ. കൂടുതൽ ലഹരിമുക്ത  കേന്ദ്രങ്ങൾ തുടങ്ങും. വിമുക്തി കേന്ദ്രങ്ങൾക്കായി 8 കോടി രൂപ.


Mar 11, 2022 11:13 AM IST

ന്യായവിലയിൽ 10 ശതമാനം ഒറ്റത്തവണ വർധന. 200 കോടി വരുമാനം പ്രതീക്ഷിക്കുന്നു


Mar 11, 2022 11:11 AM IST

ഭൂമിയുടെ ന്യായവില  പരിശോധിക്കുന്നതിൽ സമിതിയെ നിയോഗിക്കും.


Mar 11, 2022 11:11 AM IST

അടിസ്ഥാന ഭൂനികുതി നിരക്കിൽ വർധനവ്. ഇതിലൂടെ 80  കോടി രൂപയുടെ അധികവരുമാനം ലക്ഷ്യം.


Mar 11, 2022 11:10 AM IST

ചരക്കുസേവന നികുതി വകുപ്പിൽ സംപൂർണ കംപ്യൂട്ടർവത്കരണം നടപ്പാക്കും. 

ലക്കി വിൻ എന്ന പേരിൽ ഒരു ആപ് കൊണ്ടുവരും. ഇതിൽ ജിഎസ്‌ടി ബില്ലുകൾ ഉപഭോക്താക്കൾക്ക് അപ്‌ലോഡ് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാൻ സമ്മാനങ്ങൾ നൽകും.


Mar 11, 2022 11:09 AM IST

എക്സൈസ് നവീകരണപദ്ധതികൾക്കായി 10.5 കോടി രൂപ വകയിരുത്തി.


Mar 11, 2022 11:08 AM IST

ലോട്ടറി വിജയികൾക്ക് സാമ്പത്തിക ഇടപാടുകളിൽ പരിശീലനം നൽകും.

 കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ലോട്ടറികള്‍ പുനഃസ്ഥാപിക്കും.

കോവിഡിന് മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് ലോട്ടറികളുടെ ഘടനയും പ്രവര്‍ത്തനങ്ങളും എത്തിക്കും. 

ട്രഷറി ഇടപാടുകളുടെ പൂര്‍ണ്ണ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഏപ്രില്‍ 1 മുതല്‍ ആധാര്‍ അധിഷ്ഠിത ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനം ഏര്‍പ്പെടുത്തും. 

ട്രഷറി വഴി യൂട്ടിലിറ്റി പേയ്മെന്റുകള് സാധ്യമാക്കാന്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഇ-വാലറ്റ് സംവിധാനം. 

കെഎസ്എഫ്ഇ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 3 മേഖലാ ഓഫീസുകളും 50 പുതിയ ശാഖകളും 15 മൈക്രോ ശാഖകളും ആരംഭിക്കും. 

കെഎഫ്സിയുടെ വായ്പാ ആസ്തി അടുത്ത 2 വര്‍ഷത്തിനകം പതിനായിരം കോടി രൂപയായി വർധിപ്പിക്കും. 

കെഎഫ്സിയുടെ സ്റ്റാര്‍ട്ടപ്പ് കേരള പദ്ധതി വഴി അടുത്ത വര്‍ഷം 250 കോടി രൂപയുടെ വായ്പകൾ നൽകും. 

കെഎഫ്സിയുടെ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി യുടെ വായ്പാ പരിധി 2 കോടി രൂപയായി വര്‍ദ്ധിപ്പിക്കും.


Mar 11, 2022 11:08 AM IST

പോക്സോ കോടതികൾക്കായി 8.5 കോടി വകയിരുത്തി.


Mar 11, 2022 11:05 AM IST

കെ എഫ് സി വായ്പാ ആസ്തി 10,000 കോടിയായി വർധിപ്പിക്കും


Mar 11, 2022 11:05 AM IST

കിഫ്ബിക്കു കീഴിൽ 70,762 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കും.


Mar 11, 2022 11:01 AM IST

അങ്കണവാടികളിലെ കുട്ടികൾക്ക് പാലും മുട്ടയും ആഴ്ചയിൽ രണ്ടു ദിവസം ഉറപ്പാക്കും. 61.5 കോടി രൂപ വകയിരുത്തി.


Mar 11, 2022 11:01 AM IST

സ്ത്രീകൾക്കെതിരായ അതിക്രമം ഒഴിവാക്കാനുള്ള പദ്ധതികൾക്ക് 9 കോടി. 


Mar 11, 2022 11:01 AM IST

മുതിർന്ന പൗരൻമാരുടെ സംരക്ഷണത്തിനായി 10 കോടി.

വയോമിത്രം പദ്ധതിക്ക് 27.5 കോടിയും വയോജന ക്ലിനിക്കിന് 50 ലക്ഷവും വകയിരുത്തി. 


Mar 11, 2022 10:59 AM IST

നിലവിലുള്ള ഓട്ടോകള്‍ ഇ-ഓട്ടോയിലേയ്ക്ക് മാറാൻ വണ്ടിയൊന്നിന് 15,000 രൂപ സബ്‌സിഡി നല്‍കും. ഇതിൽ 50% ഗുണഭോക്താക്കള്‍ സ്ത്രീകളായിരിക്കുമെന്ന് ധനമന്ത്രി.


Mar 11, 2022 10:58 AM IST

വിഴിഞ്ഞം കാര്‍ഗോ തുറമുഖം, തങ്കശ്ശേരി തുറമുഖം എന്നിവയ്ക്ക് 10 കോടി വീതം.

അഴീക്കല്‍, കൊല്ലം, ബേപ്പൂര്‍, പൊന്നാനി തുറമുഖങ്ങള്‍ക്ക് 41.5 കോടി


Mar 11, 2022 10:58 AM IST

17 കോടി രൂപയുടെ എൻഡോസൾഫാൻ പാക്കേജ് നടപ്പാക്കും.


Mar 11, 2022 10:55 AM IST

ഇടമലക്കുടി  സമഗ്ര വികസന പാക്കേജിനായി 15 കോടി


Mar 11, 2022 10:54 AM IST

റീബിൽഡ് കേരള പദ്ധതിക്ക് 1,600 കോടി രൂപ വകയിരുത്തി.


Mar 11, 2022 10:54 AM IST

പുതിയ കായിക നയം വരും.  ഓരോ പഞ്ചായത്തിലും കളിസ്ഥലം ഉറപ്പാക്കും.


Mar 11, 2022 10:54 AM IST

പട്ടിക ജാതി–വർഗ യുവതികൾക്ക് വിവാഹ ധനസഹായമായി 1.25 ലക്ഷംരൂപ.

 പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ കുട്ടികളുടെ പ്രതിമാസ മെസ്സ് അലവന്‍സ് വർധിപ്പിക്കും. 

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട സിവില്‍ എൻജിനീയറിങ് ബിരുദം/ഡിപ്ലോമ/ഐടിഐ യോഗ്യത യുള്ളവരെ അക്രഡിറ്റഡ് എൻജിനീയര്‍/ ഓവര്‍സിയര്‍മാരായി 2 വര്‍ഷത്തേക്ക് നിയമിക്കും.


Mar 11, 2022 10:54 AM IST

റീബിൽഡ് കേരള പദ്ധതിക്ക് 1,600 കോടി രൂപ വകയിരുത്തി.


Mar 11, 2022 10:53 AM IST

ലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 10 കോടി രൂപ വകയിരുത്തി.


Mar 11, 2022 10:52 AM IST

റഷ്യ-യുക്രെയ്‌ൻ സംഘര്‍ഷത്തിന്റെ ഭാഗമായി നാട്ടിലേക്ക് തിരികെ വന്ന വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം സാധ്യമാക്കാനും സര്‍ട്ടിഫിക്കറ്റുകളും രേഖകളും കൈമോശം വന്നവര്‍ക്ക് അത് വീണ്ടെടുക്കാനും വിദേശത്ത് പഠിക്കുന്ന മലയാളികളുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കാനുമായി നോര്‍ക്ക വകുപ്പിന് 10 കോടി രൂപ.


Mar 11, 2022 10:52 AM IST

നഗരങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് സ്റ്റുഡിയോ അപാർട്ട്മെന്റ് പദ്ധതി നടപ്പാക്കും. ഇതിനായി 10 കോടി വകയിരുത്തി.


Mar 11, 2022 10:51 AM IST

64,352 അതിദാരിദ്ര കുടുംബങ്ങളെ കരകയറ്റാൻ 100 കോടി രൂപ.


Mar 11, 2022 10:49 AM IST

ലൈഫ് മിഷൻ പദ്ധതിക്ക് 1771  കോടി രൂപ.


Mar 11, 2022 10:49 AM IST

എറണാകുളത്തെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിക്ക് 10 കോടി.


Mar 11, 2022 10:48 AM IST

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് 12,903 കോടി രൂപ.


Mar 11, 2022 10:47 AM IST

തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് 50 കോടി രൂപ.


Mar 11, 2022 10:46 AM IST

തിരുവനന്തപുരം ആർസിസിയെ സംസ്ഥാന കാൻസർ സെൻ്ററായി ഉയർത്തും.

കൊച്ചി കാൻസർ സെൻ്ററിന് 14 കോടി രൂപ.

മലബാർ കാൻസർ സെൻ്ററിന് 28 കോടി രൂപ.

കാരുണ്യ പദ്ധതിക്ക് 500 കോടി രൂപ.

പാലിയേറ്റീവ് കെയർ പദ്ധതിക്കായി 5 കോടി രൂപ.

ആരോഗ്യമേഖലയ്ക്ക് 2,629 കോടി രൂപ.


Mar 11, 2022 10:40 AM IST

കോവിഡ് കാലത്ത് ആരോഗ്യ പ്രവർത്തകർ നൽകിയ സേവനത്തെ അഭിനന്ദിക്കുന്നതായി ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ.


Mar 11, 2022 10:39 AM IST

വിദ്യാഭ്യാസമേഖലയ്ക്ക് 2,546 കോടി രൂപ. 


Mar 11, 2022 10:37 AM IST

കമ്യൂണിസ്റ്റ്  നേതാവും നവോത്ഥാന നായകനുമായ പി.കൃഷ്ണപിള്ളയുടെ ജന്മസ്ഥലമായ വൈക്കത്ത് 2 കോടി രൂപ ചെലവില്‍ പി.കൃഷ്ണപിള്ള നവോത്ഥാന പഠന കേന്ദ്രം സ്ഥാപിക്കും. 

കഥകളിയുടെ ജന്മദേശമായ കൊട്ടാരക്കരയില്‍ കൊട്ടാരക്കര തമ്പുരാൻ്റെ നാമധേയത്തില്‍ 2 കോടി രൂപ ചെലവില്‍ കഥകളി പഠന കേന്ദ്രം. 

വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ സ്മരണാര്‍ത്ഥം മാന്നാനത്ത് 1 കോടി രൂപ ചെലവില്‍ ചാവറ സാംസ്കാരിക ഗവേഷണ കേന്ദ്രം.

സംഗീതജ്ഞന്‍ എം എസ് വിശ്വനാഥന് പാലക്കാട് സ്മാരകം നിര്‍മ്മിക്കാന്‍ 1 കോടി രൂപ.

ചേരനല്ലൂരില്‍ പണ്ഡിറ്റ് കറുപ്പൻ്റെ സ്മൃതിമണ്ഡപം നിര്‍മ്മിക്കാന്‍ 30 ലക്ഷം രൂപ.


Mar 11, 2022 10:36 AM IST

ചാംപ്യൻസ് ലീഗ് ബോട്ട് റേസ് മത്സരങ്ങൾ പുനരാരംഭിക്കും.

12 സ്ഥലങ്ങളിൽ മത്സരങ്ങൾക്കായി 15 കോടി രൂപ നൽകും.


Mar 11, 2022 10:35 AM IST

ലാറ്റിനമേരിക്കൻ പഠന കേന്ദ്രത്തിന് 2 കോടി


Mar 11, 2022 10:34 AM IST

കെ–ഡിസ്ക് പദ്ധതിക്കായി 200 കോടി രൂപ.


Mar 11, 2022 10:34 AM IST

ബീച്ച്, ക്രൂയിസ് ടൂറിസത്തിന് 5 കോടി രൂപ.


Mar 11, 2022 10:33 AM IST

ഫോർമർ സ്റ്റുഡൻ്റ്സ് വീക്ക് എന്ന പേരിൽ വിദ്യാഭ്യാസമേഖലയിൽ പൂര്‍വവിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കും.


Mar 11, 2022 10:32 AM IST

പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യത്തിന് 70 കോടി രൂപ വകയിരുത്തി. 342.64 കോടി രൂപ സ്കൂൾ ഉച്ചഭക്ഷണത്തിന് വകയിരുത്തി.


Mar 11, 2022 10:31 AM IST

സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന റേഷൻ കടകൾ നടപ്പാക്കും.


Mar 11, 2022 10:29 AM IST

കൊച്ചി ജല മെട്രോ പദ്ധതിക്കായി 150 കോടി


Mar 11, 2022 10:28 AM IST

ശബരിമല വിമാനത്താവളത്തിന്റെ ഡിപിആർ 2 കോടി


Mar 11, 2022 10:28 AM IST

സ്ത്രീ സുരക്ഷയ്ക്കായി നിർഭയ വെഹിക്കിൾ ലൊക്കേഷൻ പ്ലാറ്റ് ഫോം പദ്ധതിക്ക് 4 കോടി


Mar 11, 2022 10:28 AM IST

സിൽവർലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കലിനായി കിഫ്ബി വഴി 2,000 കോടി രൂപ വകയിരുത്തി.

63,941 കോടി രൂപ ചെലവഴിച്ച് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സിൽവർലൈൻ പദ്ധതിക്കായി കേന്ദ്രം അനുമതി നൽകുമെന്നു പ്രതീക്ഷിക്കുന്നതായി ധനമന്ത്രി. 


Mar 11, 2022 10:25 AM IST

20 റോഡ് ജംക്‌ഷനുകൾ വികസിപ്പിക്കാൻ 200 കോടി രൂപ.


Mar 11, 2022 10:24 AM IST

കെഎസ്ആർടിസിയുടെ പുനരുജ്ജീവനത്തിനായി 1000 കോടി രൂപ ഈ വർഷം വകയിരുത്തും.

കെഎസ്ആർടിസിയുടെ കീഴിൽ 50 പമ്പുകൾ കൂടി ആരംഭിക്കും. 

സിഎൻജി ബസുകൾ ഏർപ്പെടുത്താൻ കെഎസ്ആർടിസിക്ക് 50 കോടി രൂപ.


Mar 11, 2022 10:22 AM IST

ആറു ബൈപ്പാസ് റോഡുകൾക്ക് 200 കോടി രൂപ വകയിരുത്തി.


Mar 11, 2022 10:21 AM IST

ഗതാഗത മേഖലയ്ക്ക് 1888 കോടി രൂപ വകയിരുത്തി.

ആലപ്പുഴയെ സമുദ്ര വിനോദസഞ്ചാര കേന്ദ്രമാക്കും.


Mar 11, 2022 10:18 AM IST

79 കിലോമീറ്റർ ദൈർഘ്യമുള്ള തിരുവനന്തപുരം റിങ് റോഡ് പദ്ധതിക്കു ഭൂമി ഏറ്റെടുക്കലിനായി കിഫ്ബി മുഖേന 1000 കോടി രൂപ വകയിരുത്തി.


Mar 11, 2022 10:17 AM IST

ബേപ്പൂർ തുറമുഖ വികസനത്തിന് 15 കോടി രൂപ.


Mar 11, 2022 10:16 AM IST

കെ ഫോൺ പദ്ധതി ആദ്യഘട്ടം ജൂണിൽ പൂർത്തിയാകും. 120 കോടിരൂപ പദ്ധതിക്കായി വകയിരുത്തി

കെ ഫോൺ പദ്ധതിയുടെ സഹായത്തോടെ 2,000 വൈഫൈ ഹോട്‌സ്പോട്ടുകൾ നടപ്പാക്കും.


Mar 11, 2022 10:13 AM IST

ടെക്നോപാർക്ക് വികസനത്തിന് 26.6 കോടിരൂപ


Mar 11, 2022 10:13 AM IST

ഡിജിറ്റൽ സർവകലാശാലയ്ക്ക് 26 കോടി


Mar 11, 2022 10:11 AM IST

കിൻഫ്രയ്ക്കായി 332 കോടി


Mar 11, 2022 10:11 AM IST

കേരള പേപ്പർ പ്രോഡക്ട്സിന് 20 കോടി.

കയർ മേഖലയ്ക്ക് 117 കോടി രൂപ വകയിരുത്തി.


Mar 11, 2022 10:08 AM IST

കൈത്തറി മേഖലയ്കക്ക് 40 കോടി രൂപ.


Mar 11, 2022 10:08 AM IST

ഒരു ലക്ഷം പുതിയ തൊഴിൽ സംരംഭങ്ങൾ സൃഷ്ടിക്കും


Mar 11, 2022 10:07 AM IST

‘ഒരു കുടുംബം,  ഒരു സംരംഭം’ പദ്ധതിക്കായി ഏഴു കോടി രൂപ.


Mar 11, 2022 10:07 AM IST

കശുവണ്ടി മേഖലയുടെ പ്രോത്സാഹനത്തിനായി 30 കോടി രൂപ വകയിരുത്തി.


Mar 11, 2022 10:06 AM IST

പരമ്പരാഗത വ്യവസായ മേഖലയുടെ പുനരുദ്ധാരണത്തിന് 7 കോടി രൂപ വകയിരുത്തി.


Mar 11, 2022 10:06 AM IST

സ്വകാര്യ വ്യവസായ പാർക്കുകൾ പ്രോത്സാഹിപ്പിക്കാൻ 20 കോടി രൂപ അനുവദിച്ചു.


Mar 11, 2022 10:05 AM IST

ജലവിഭവമേഖലയ്ക്ക് 552 കോടി രൂപ വകയിരുത്തി


Mar 11, 2022 10:05 AM IST

ഇലക്ട്രോണിക് ഹാർഡ് വെയർ ഹബ്ബിനായി 28 കോടി


Mar 11, 2022 10:04 AM IST

1226.66 കോടി വ്യവസായ മേഖലയുടെ വിഹിതമായി നീക്കിവച്ചു


Mar 11, 2022 10:04 AM IST

1226.66 കോടി വ്യവസായ മേഖലയുടെ വിഹിതമായി നീക്കിവച്ചു


Mar 11, 2022 10:04 AM IST

ഇടുക്കി, വയനാട്, കാസർകോട് പാക്കേജുകൾക്കായി 75 കോടി


Mar 11, 2022 10:03 AM IST

കുട്ടനാടിലെ വെള്ളപ്പൊക്ക  നിവാരണപദ്ധതികൾക്ക്  140 കോടി രൂപ


Mar 11, 2022 10:02 AM IST

ശബരിമല മാസ്റ്റർപ്ലാനിനായി 30 കോടി രൂപ വകയിരുത്തി.


Mar 11, 2022 10:02 AM IST

മരച്ചീനിയിൽ നിന്ന് എഥനോൾ നിർമിക്കാനുള്ള പദ്ധതികൾക്ക് 2 കോടി രൂപ.


Mar 11, 2022 10:01 AM IST

സിയാലിന് 200 കോടി രൂപ വകയിരുത്തി

കുടുംബശ്രീക്ക് 260 കോടി രൂപ.


Mar 11, 2022 10:00 AM IST

മണ്ണൊലിപ്പ് തടയാനും തീരസംരക്ഷണത്തിനും 100 കോടി രൂപ.


Mar 11, 2022 09:59 AM IST

കിലയ്ക്ക് 33 കോടി രൂപ അനുവദിച്ചു.


Mar 11, 2022 09:59 AM IST

വന്യമൃഗങ്ങളുടെ ആക്രമണം തടയാനുള്ള നടപടികൾക്ക് 25 കോടി രൂപ.


Mar 11, 2022 09:58 AM IST

കടൽസുരക്ഷ പദ്ധതികൾക്ക് 5.5 കോടി രൂപ

നെല്ലിന്റെ താങ്ങുവില 28.50 രൂപയാക്കി. ഇതിനായി 50 കോടി

മത്സ്യബന്ധന മേഖലയ്ക്ക് 240 കോടി രൂപ വകയിരുത്തി.


Mar 11, 2022 09:55 AM IST

2050 ൽ കേരളത്തിൽ കാർബൺ ബഹിർഗമനം ഇല്ലാതാകും.


Mar 11, 2022 09:55 AM IST

‘കൃഷിശ്രീ’ സ്വയംസഹായ സംഘങ്ങൾക്ക് 19 കോടി


Mar 11, 2022 09:54 AM IST

കാർഷിക മേഖലയ്ക്കുള്ള അടങ്കൽ 851 കോടി രൂപ.

കോൾഡ് ചെയിൻ ശൃംഖല സ്ഥാപിക്കാൻ 10 കോടി.

നെൽ കൃഷിക്ക് 76 കോടി രൂപ. നെല്ലിന്റെ താങ്ങുവില കൂട്ടും. 


Mar 11, 2022 09:51 AM IST

ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കാൻ 10 കോടി രൂപ വകയിരുത്തി.


Mar 11, 2022 09:50 AM IST

കടലാസുരഹിത നിയമസഭ എന്ന ലക്ഷ്യത്തിന് ഗുണകരമായ രീതിയിൽ ആദ്യമായി ടാ‌ബ്‌ലെറ്റ്  നോക്കി ബജറ്റ് വായിക്കുന്നതിൽ ധനമന്ത്രിക്ക് സ്പീക്കർ എം ബി രാജേഷിന്റെ അഭിനന്ദനം. 

ബജറ്റ് വായനയ്ക്കിടെയാണ് സ്പീക്കർ ഇടപെട്ട് ഇക്കാര്യം സൂചിപ്പിച്ചത്. 


Mar 11, 2022 09:48 AM IST

50 ശതമാനം ഫെറി ബോട്ടുകൾ സോളർ ആക്കും

ആദിത്യ മാതൃകയില്‍ അടുത്ത 5 വര്‍ഷം കൊണ്ട് 50 ശതമാനം ഫെറി ബോട്ടുകളും സോളാര്‍ എനര്‍ജിയിലാക്കും.

കേരളത്തിലെ വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിനായി ഉപഭോക്താക്കള്‍ക്ക് 500 കോടി രൂപയുടെ വായ്പ.

2023-24 സാമ്പത്തികവര്‍ഷം മുതല്‍ ബജറ്റിനോടൊപ്പം പാരിസ്ഥിതിക ചെലവ് വിവരങ്ങളടങ്ങിയ ‘പരിസ്ഥിതി ബജറ്റ് ’ അവതരിപ്പിക്കും.


Mar 11, 2022 09:47 AM IST

കർഷകർക്ക് വിദേശ മാതൃകകൾ കണ്ടു മനസ്സിലാക്കാൻ പദ്ധതി നടപ്പാക്കും.


Mar 11, 2022 09:45 AM IST

ആഗോള ശാസ്ത്രോൽസവത്തിന് 4 കോടി


Mar 11, 2022 09:45 AM IST

175 കോടി രൂപ ചെലവിട്ട് ഏഴു ജില്ലകളിൽ അഗ്രിടെക് ഫെസിലിറ്റി


Mar 11, 2022 09:44 AM IST

റബർ ഉത്പാദനവും ഉപയോഗവും വർധിപ്പിക്കാൻ പ്രത്യേക പദ്ധതി നടപ്പാക്കും.


Mar 11, 2022 09:43 AM IST

റബറൈസ്‌ഡ് റോഡുകൾക്കായി 50 കോടി രൂപ വകയിരുത്തി

റബർ സബ്‌സിഡിക്കായി 500 കോടി രൂപ വകയിരുത്തും.


Mar 11, 2022 09:41 AM IST

കാര്‍ഷിക വിഭവങ്ങളില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കാന്‍ മൂല്യവര്‍ദ്ധിത കാര്‍ഷിക മിഷന്‍.

മൂല്യവർധിത കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കുള്ള ബള്‍ക്ക് ടെട്രാ പാക്കിംഗ്, പരിശോധനാ സര്‍ട്ടിഫിക്കേഷന്‍ മുതലായവയ്ക്ക് 175 കോടി രൂപ ചെലവില്‍ അഗ്രിടെക് ഫെസിലിറ്റി കേന്ദ്രങ്ങള്‍.

കേരളത്തിന്റെ തനതായ ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദി പ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനും 100 കോടി രൂപ ചെലവില്‍ 10 മിനി ഫുഡ് പാര്‍ക്കുകള്‍.

കാര്‍ഷിക മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ വിപണനം മെച്ചപ്പെടുത്താന്‍ സിയാല്‍ മാതൃകയില്‍ 100 കോടി രൂപ മൂലധനത്തില്‍ മാര്‍ക്കറ്റിംഗ് കമ്പനി.


Mar 11, 2022 09:41 AM IST

നാല് സയൻസ് പാർ‌ക്കുകൾക്കായി 1000 കോടി രൂപ വകയിരുത്തി.

തിരുവനന്തപുരം, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾക്കു സമീപവും ഡിജിറ്റൽ സർവകലാശാലയിലുമാണ് ഈ പാർക്കുകൾ നടപ്പാക്കുക.


Mar 11, 2022 09:39 AM IST

കമ്പനികൾക്ക് പരിശീലനം നൽകാൻ ടെക്നോപാർക്കിലും ഇൻഫോപാർക്കിലും പ്രത്യേക സംവിധാനങ്ങൾ കൊണ്ടുവരും.


Mar 11, 2022 09:38 AM IST

കേരള സയൻസ് പാർക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ സിയാൽ മാതൃകയിൽ കമ്പനി രൂപീകരിക്കും.

ആരോഗ്യ സംരക്ഷണം, ജനിതക വൈകല്യങ്ങളുടെ പഠനം, പ്രാഥമിക മേഖലയുടെ ഉല്‍പ്പാദന ക്ഷമത മെച്ചപ്പെടുത്തല്‍, മെഡിക്കല്‍, കാര്‍ഷിക, കന്നുകാലി മേഖലയുമായി ബന്ധപ്പെട്ട് 500 കോടി രൂപ ചെലവില്‍ കേരള ജനോമിക് ഡേറ്റാ സെന്റര്‍ വരും.

ന്യൂട്രാസ്യൂട്ടിക്കല്‍സില്‍ സെന്റര്‍ ഓഫ് എക്സലന്‍സ് സ്ഥാപിക്കുന്നതിന് തുടക്കം കുറിയ്ക്കും.


Mar 11, 2022 09:35 AM IST

സ്വകാര്യ സംരംഭകർക്ക് സാങ്കേതിക, സ്ഥലസൗകര്യം ലഭ്യമാക്കാൻ ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ പാർക്കിന് 200 കോടി.


Mar 11, 2022 09:34 AM IST

ദേശീയപാതാ 66ന് സമാന്തരമായി നാലു ഐടി ഇടനാഴികൾ സ്ഥാപിക്കും. 

പുതിയ സാറ്റലൈറ്റ് ഐടി പാർക്കുകൾ സ്ഥാപിക്കും. 

ഐടി പാർക്കുകൾക്ക് ഭൂമി ഏറ്റെടുക്കുന്നതിന് 1,000 കോടി രൂപ വകയിരുത്തും. 

വർക്ക് നിയർ ഹോം പദ്ധതിക്കായി 50 കോടി വകയിരുത്തും.


Mar 11, 2022 09:33 AM IST

5 ജി സംവിധാനം വേഗം കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കും. 

കെ ഫോൺ ഉപയോക്താക്കൾക്ക് പ്രത്യേക വില നിർണയ രീതി തയാറാക്കും. 

5 ജി ലീഡർഷിപ്പ് പാക്കേജ് തയാറാക്കാൻ ഉന്നത സമിതി രൂപീകരിക്കും. 

കെ ഫോണുമായി ബന്ധപ്പെട്ട് ടവർ ശൃംഖല സ്ഥാപിക്കും. 


Mar 11, 2022 09:31 AM IST

കൊല്ലത്തും കണ്ണൂരും പുതിയ ഐടി പാര്‍ക്കുകള്‍ വരും. 

ദേശീയ പാത 66-ന് സമാന്തരമായി നാല് ഐടി ഇടനാഴികള്‍ നടപ്പാക്കും. 

അന്‍പതിനായിരം മുതല്‍ രണ്ട് ലക്ഷം വരെ ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 20 പുതിയ മൈക്രോ ഐടി പാര്‍ക്കുകള്‍ വരും. 

വ്യാവസായിക വളര്‍ച്ച ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഇന്‍ഡസ്ട്രിയല്‍ ഫെസിലിറ്റേഷന്‍ പാര്‍ക്കുകളും സ്വകാര്യ വ്യവസായ പാര്‍ക്കുകളും സ്ഥാപിക്കും.

കണ്ണൂരിൽ പുതിയ ഐടി പാർക്ക് സ്ഥാപിക്കും.


Mar 11, 2022 09:30 AM IST

ഗ്രാഫീൻ ഗവേഷണത്തിന് 15 കോടി


Mar 11, 2022 09:29 AM IST

വിജ്ഞാന സമ്പദ് വ്യവസ്ഥ മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി 350 കോടി രൂപ ചെലവില്‍ ജില്ലാതല സ്കില്‍ പാര്‍ക്കുകള്‍. 

ഈ പാര്‍ക്കുകളില്‍ ഭാവി സംരംഭകര്‍ക്ക് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് ആദ്യ അഞ്ച് വര്‍ഷത്തേക്ക് സബ്സിഡിയും മറ്റ് സൗകര്യങ്ങളും. 

140 കോടി രൂപ ചെലവില്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സ്കില്‍ കോഴ്സുകള്‍ ആരംഭിക്കും.


Mar 11, 2022 09:28 AM IST

മെഡിക്കല്‍ സംരംഭക എക്കോ സിസ്റ്റം സൃഷ്ടിക്കുന്നതിനായി മെഡിക്കല്‍ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ കോര്‍ത്തിണക്കി 100 കോടി രൂപ ചെലവില്‍ തിരുവനന്തപുരത്ത് മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്ക് സ്ഥാപിക്കും.


Mar 11, 2022 09:25 AM IST

250 രാജ്യാന്തര ഹോസ്റ്റൽ മുറികളും സർവകലാശാലകളിൽ ഉറപ്പാക്കും.


Mar 11, 2022 09:24 AM IST

കേരളത്തിലെ 5 സർവകലാശാലകളിൽ 1,500 പുതിയ ഹോസ്റ്റൽ മുറികളും ഇന്റർനാഷനൽ ഹോസ്റ്റൽ സൗകര്യങ്ങൾക്കുമായി കിഫ്ബിയിൽ നിന്ന് തുക വകയിരുത്തും.


Mar 11, 2022 09:23 AM IST

മുഖ്യമന്ത്രിയുടെ നവകേരള ഫെലോഷിപ്പ് 150 പേർക്ക്.


Mar 11, 2022 09:22 AM IST

ഹ്രസ്വകാല കോഴ്സുകൾക്കായി 20 കോടി രൂപ വകയിരുത്തി.


Mar 11, 2022 09:20 AM IST

വിജഞാന സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തണം.

ഇൻകുബേഷൻ സെന്ററുകൾക്കും സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരളത്തിലെ പത്തു സർവകലാശാലകൾക്കായി 20 കോടി രൂപ വീതം മൊത്തം 200 കോടി രൂപ വകയിരുത്തി.

വിലക്കയറ്റം തടയാൻ 2,000 കോടി രൂപ വകയിരുത്തി


Mar 11, 2022 09:17 AM IST

കേന്ദ്ര സാമ്പത്തിക നയങ്ങൾക്കു ബദലായി കേരള മാതൃക നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും ധനമന്ത്രി.


Mar 11, 2022 09:14 AM IST

കോവിഡ് നാലാം തരംഗം ഉണ്ടായേക്കാമെന്നും ധനമന്ത്രി ആമുഖ പ്രസംഗത്തിൽ. 

യുക്രെയ്ൻ യുദ്ധം കാരണം വിലക്കയറ്റത്തിനും സാധ്യതയുണ്ട്. 

ജിഎസ്ടി വരുമാന വളർച്ചയിൽ 14.5 ശതമാനം മുന്നേറ്റമുണ്ടായതായും ധനമന്ത്രി.


Mar 11, 2022 09:12 AM IST

സമാധാന പ്രവർത്തകരെ സംഘടിപ്പിച്ച് സെമിനാർ സംഘടിപ്പിക്കുന്നതിനായി 2 കോടി രൂപ വകയിരുത്തുന്നതായി ധനമന്ത്രി.


Mar 11, 2022 09:11 AM IST

അതിജീവനം യാഥാർഥ്യമായിരിക്കുന്നു. ജനജീവിതം സാധാരണഗതിയിലായതായും ധനമന്ത്രി ആമുഖ പ്രസംഗത്തിൽ. ഇത് നികുതി വരുമാനത്തിലും സമ്പദ് വ്യവസ്ഥയിലും പ്രതിഫലിക്കും


Mar 11, 2022 09:08 AM IST

 കെ എൻ ബാലഗോപാൽ തൻ്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണം തുടങ്ങി.


Mar 11, 2022 09:08 AM IST

ബജറ്റ് അവതരണത്തിനായി ധനമന്ത്രി കെ എൻ ബാലഗോപാലിനെ സ്പീക്കർ ക്ഷണിച്ചു.


Mar 11, 2022 09:00 AM IST

സ്പീക്കർ എം ബി രാജേഷ് സഭയിലെത്തി.ബജറ്റ് അവതരണം അൽപസമയത്തിനകം.


No comments

Powered by Blogger.