Header Ads

Header ADS

ജൈവ കൃഷിയും ശ്രീ ലങ്കയുടെ സാമ്പത്തിക പ്രതിസന്ധിയും

ജൈവ കൃഷിയും ശ്രീ ലങ്കയുടെ സാമ്പത്തിക പ്രതിസന്ധിയും | Organic farming and the economic crisis in Sri Lanka

ലോകത്തിലെ ആദ്യത്തെ 100 ശതമാനം ജൈവ കാർഷിക രാഷ്ട്രമാവാൻ ഒറ്റ രാത്രികൊണ്ട് ജൈവ കൃഷിയിലേക്ക് മാറിയ രാജ്യമാണ് ശ്രീ ലങ്ക. കൃത്യമായ പഠനങ്ങൾ നടത്താതെയും പദ്ധതികൾ ആവിഷ്കരിക്കാതെയും നടത്തിയ ഈ എടുത്തുചാട്ടം ലങ്കയുടെ സാമ്പത്തിക സ്ഥിതിയുടെ അടിവേരിളക്കി എന്ന് മാത്രമല്ല, ദ്വീപ് രാജ്യം അതിഭീകര സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയും ആഭ്യന്തര കലാപത്തിൻ്റെ വക്കിലൂടെ കടന്ന് പോയ്ക്കൊണ്ടിരിക്കുകയുമാണ്. ഓർഗാനിക് ഫാം ഡ്രൈവ് ( ജൈവ കൃഷി പദ്ധതി) പരാജയപ്പെട്ടതിനെ തുടർന്ന് കർഷകർക്ക് 200 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകേണ്ട സ്ഥിതിയിലാണ് ശ്രീലങ്കൻ സർക്കാർ. ജൈവ കൃഷി പദ്ധതി പ്രകാരം കൃഷി നഷ്ട്ടപ്പെട്ട ഒരു ദശലക്ഷം കർഷകർക്കാണ് നഷ്ടപരിഹാരം നൽകേണ്ടത്. കാർഷിക മേഖല തകർന്നതുവഴി ഉണ്ടായ നഷ്ടങ്ങൾക്ക് പുറമെയാണ് സർക്കാരിന് നഷ്ടപരിഹാരം നൽകേണ്ട ബാധ്യതയും കൂടെ വന്ന് ചേർന്നിരിക്കുന്നത്. ജൈവ കൃഷിയിലേക്ക് കർഷകരെ ഉന്തിവിടാൻ സർക്കാർ കണ്ട കുറുക്ക് വഴി രാസവളങ്ങളുടെ ഇറക്കുമതി നിരോധനമായിരുന്നു. ഈ തീരുമാനത്തിന് പിന്നിൽ രണ്ട് ഉദ്ദേശം ഉണ്ടായിരുന്നു, ഒന്ന് ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക. രണ്ട്, ഇറക്കുമതി നിരോധനം വഴി കുറഞ്ഞുവരുന്ന ഡോളർ ശേഖരം വീണ്ടും താഴേക്ക് പോകാതെ പിടിച്ച് നിർത്തുക എന്നിവയായിരുന്നു. 

കർഷകരുടെ അതി ശക്തവുമയ പ്രതിഷേധത്തിനും വിളനാശത്തിനും പുറകെ രാസവള ഇറക്കുമതി നിയന്ത്രണങ്ങൾ സർക്കാർ പിൻവലിച്ചു. എന്നാൽ അപ്പോഴേക്കും കാര്യങ്ങൾ ഒക്കെയും കൈവിട്ട് പോയിരുന്നു. രാസവള നിരോധനം മൂലം വിളവും വിളവെടുപ്പും നശിച്ച കർഷകർക്കാണ് സർക്കാർ നഷ്ടപരിഹാരം നൽകുമെന്ന് കൃഷി മന്ത്രി മഹിന്ദാനന്ദ അലൂത്ഗമഗെ കഴിഞ്ഞ ദിവസം പറഞ്ഞത്. കോവിഡ് വ്യാപനത്തെ തുടർന്ന് പ്രധാന വരുമാന സ്രോതസ്സായ വിനോദസഞ്ചാര മേഖല ആകെ തകർന്നിരിക്കെയാണ്, രണ്ടാമത്തെ വരുമാന മാർഗ്ഗമായ കാർഷിക രംഗത്തെ തകർക്കുന്ന നടപടി അടിച്ചേൽപ്പിച്ചത്. രാസവള ഇറക്കുമതി നിരോധനം കാരണം ശ്രീലങ്കയിലെ കൃഷിഭൂമിയുടെ മൂന്നിലൊന്ന് കഴിഞ്ഞ വർഷം തരിശ്ശിട്ടിരിക്കുകയായിരുന്നു. ഈ തീരുമാനം ലങ്കയിൽ കടുത്ത ഭക്ഷ്യ ക്ഷാമത്തിനാണ് ഇടവരുത്തിയത്. 

ജൈവ കൃഷിയിലേക്ക് തിരിയുകയും, രാസവളം ലഭിക്കാതാവുകയും ചെയ്തതോടെ കൃഷിയെ ആശ്രയിച്ച് പ്രവർത്തിച്ചിരുന്ന പഞ്ചസാര ഫാക്ടറികൾ പോലുള്ളവയുടെ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നു. ഇതേതുടർന്ന് ഒരുപാട് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുകയും കുടുംബം പട്ടിണിയിലേക്ക് നീങ്ങുകയും ചെയ്തു. ചായയും കാപ്പിയും വസ്ത്ര നിർമാണ മേഖല ഉൾപ്പടെ എല്ലാ വിഭാഗവും അശാസ്ത്രീയമായ നിർബന്ധിത ജൈവ മൂലം തകർന്നടിഞ്ഞു. ജൈവ കാർഷിക ഉത്പന്നങ്ങൾക്ക് അജൈവ ഉത്പന്നങ്ങളെ അപേക്ഷിച്ച് ഉത്പാദന ചിലവ് കൂടുതലാണ്, അതുകൊണ്ട് തന്നെ മാർക്കറ്റിലെത്തുമ്പോൾ അജൈവ വിളകളേക്കാൾ വളരെയധികം വില കൂടുതലായിരിക്കും. കൂടതെ, രാസവളം ഉപയോഗിച്ച് കൃഷി ചെയ്യ്തിരുന്ന ഭൂമിയിലേക്ക് പെട്ടന്ന് വളരെ സാവധാനത്തിൽ മാത്രം ഫലം കിട്ടുന്ന ജൈവ വളം പ്രയോഗിക്കുക വഴി ഉത്പാദനം ഗണ്യമായി കുറയാനിദയാകും. ഉത്പന്നങ്ങൾക്ക് വില കൂടുതലായതിനാൽ അവ മാർക്കറ്റിൽ കെട്ടികിടക്കാനും നശിച്ച് പോകാനും ഇടവരും, ആ സാഹചര്യത്തിൽ നഷ്ടം സഹിച്ച് വിൽക്കാൻ കർഷകർ നിർബന്ധിതരായത് സ്ഥിതി കൂടുതൽ വഷളാക്കി. ഭക്ഷ്യക്ഷാമം മൂലം പഞ്ചസാര, പയർ, മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ വിൽപ്പന റേഷൻ അടിസ്ഥാനത്തിലാക്കാൻ കച്ചവടക്കാർ നിർബന്ധിതരായി.

"കൂടുതൽ ഭക്ഷ്യസുരക്ഷയും പോഷകാഹാരവും" ഉറപ്പാക്കുകയാണ് ജൈവ കൃഷി നയം ലക്ഷ്യമിടുന്നതെന്നും, ശ്രീലങ്കയുടെ മാതൃക പിന്തുടരാൻ മറ്റ് രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്നും രാജപക്സെ കഴിഞ്ഞ വർഷം ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ ഉച്ചകോടിയിൽ പറഞ്ഞതിന് പിന്നാലെയാണ് രാജ്യം അതിഭീകര ഭക്ഷ്യ ക്ഷമത്തിലേക്കും സാമ്പത്തിക പ്രതിസന്ധിയിലേക്കും കൂപ്പ് കുത്തിയതെന്നത്, കാര്യങ്ങളെ മുൻകൂട്ടി കാണാനുള്ള സർക്കാരിൻ്റെ കഴിവ് കേടിനെയും, സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായങ്ങൾ തള്ളി കളഞ്ഞതിന്റെയും ഫലമായിട്ടാണ് വിലയിരുത്തുന്നത്. 

ഏതൊരു രാജ്യവും ഭക്ഷ്യ ക്ഷാമം നേരിടുമ്പോഴോ, നേരിടാൻ സാദ്യത ഉള്ളപ്പോഴോ, മതിയായ കരുതൽ ഭക്ഷ്യ ശേഖരം ഇല്ലാത്തപ്പോഴോ അല്ല പ്രകൃതി സംരക്ഷണത്തിന്റെ മുദ്രവാക്യം ഏറ്റെടുത്ത്  ജൈവ കൃഷിയിലേക്ക് നീങ്ങേണ്ടത്. അവിടെയാണ് ശ്രീലങ്കയ്ക് തെറ്റിയത്, ജൈവ കൃഷിയിലേക്ക് തിരിഞ്ഞ തീരുമാനം തെറ്റായ ഒന്നും, തെറ്റായ സമയത്ത് എടുത്ത ഒന്നും, തെറ്റായ സമയത്ത് നടപ്പിലാക്കിയ ഒന്നുമായി പോയി. 

ശ്രീലങ്കൻ ഗവൺമെൻ്റ് 2019 ഡിസംബർ മുതൽ അവരുടെ മൂല്യവർധിത നികുതി (VAT) സ്റ്റാൻഡേർഡ് നിരക്ക് 15% ൽ നിന്ന് 8% ആയി കുറയ്ക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. സാമ്പത്തിക സേവനങ്ങൾ 15% ആയി നിലനിർത്തി. വാറ്റ് രജിസ്ട്രേഷൻ പരിധി പ്രതിമാസം 1 ദശലക്ഷം രൂപയിൽ നിന്ന് 25 ദശലക്ഷമായി ഉയർത്തിയതിന് പിന്നാലെയാണ് വാറ്റ് നിരക്ക് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചത്. വരുമാന വർദ്ധനവ് മുന്നിൽ കണ്ട് 2016 നവംബറിൽ ശ്രീലങ്കൻ വാറ്റ് നിരക്ക് 11% ൽ നിന്ന് 15% ആയി ഉയർത്തിയിരുന്നു. ആ വർധനവാണ് മൂന്ന് വർഷം കഴിഞ്ഞ് ഗോതബായ രാജപക്‌സെ സർക്കാർ കുറച്ചത്. കൂടുതൽ വാങ്ങൽ ശേഷി ആളുകൾക്ക് കൈവരുമെന്നും, അതുമൂലം കൂടുതൽ നികുതി സർക്കാരിന് ലഭിക്കും എന്നും കരുതി നടത്തിയ പരിഷ്കരണം ജൈവ കൃഷി പോലെ അമ്പേ പരാജയപ്പെട്ട് പോയി. വലിയ നികുതി നഷ്ടമായി അനന്തര ഫലം. ഇതും സാമ്പത്തിക തകർച്ചയുടെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. 

Sri Lanka is the first country in the world to switch to organic farming overnight to become the first 100 per cent organic farming nation in the world. Not only has this crackdown, which was carried out without proper study and planning, laid the foundation for Sri Lanka's economic situation, but the island nation is sinking into a deep financial crisis and on the verge of civil unrest. The Sri Lankan government is set to pay $ 200 million in compensation to farmers following the failure of the Organic Farm Drive (organic farming scheme). Under the organic farming scheme, compensation is to be paid to one million farmers who have lost their crops. In addition to the losses incurred due to the collapse of the agricultural sector, the government has also been liable to pay compensation. The ban was aimed at importing fertilizers that the government saw as a crossroads to push farmers into organic farming. There were two motives behind this decision, one was to promote organic farming. Second, saving on declining foreign currency reserves through import bans.

The government lifted the restrictions on fertilizer imports following strong protests and crop failures by farmers. But by then things were all but abandoned. The government will pay compensation to farmers whose crops have been damaged due to the ban on fertilizers, Agriculture Minister Mahindananda Aluthgamage said yesterday. The tourism sector, a major source of income, has collapsed in the wake of the Covid expansion, with the second major source of income being the collapse of the agricultural sector. One-third of Sri Lanka's agricultural land was barren last year due to a ban on fertilizer imports. This decision has led to severe food shortages in Sri Lanka.

With the return to organic farming and the non-availability of fertilizers, sugar factories, which used to depend on agriculture, had to close down. As a result, many workers lost their jobs and their families went hungry. All segments, including the tea and coffee and textile sectors, were devastated by the unscientific compulsive organic. Organic agricultural products have a higher production cost than inorganic products, so they are much more expensive than inorganic crops when they hit the market. In addition, the application of organic manure, which yields only very slowly and quickly to the land that has been cultivated with chemical fertilizers, will significantly reduce production. The situation was exacerbated when farmers were forced to sell at a loss as the produce became more expensive and could fall into the market and perish. Due to food shortages, traders were forced to base their sales rations on sugar, pulses and other essential commodities.

Rajapaksa's statement at the UN Food Summit last year that organic farming aims to ensure "more food security and nutrition" and encourages other countries to follow Sri Lanka's example.

It is not when any country is facing food shortages, potential shortages or lack of adequate food stocks that it is necessary to adopt the motto of nature conservation and move towards organic farming. That is where Sri Lanka went wrong, the decision to turn to organic farming went wrong, taken at the wrong time, and implemented at the wrong time.

The Government of Sri Lanka has announced plans to reduce their Value Added Tax (VAT) standard rate from 15% to 8% from December 2019. Financial services were kept at 15%. The government has decided to reduce the VAT rate after raising the VAT registration limit from Rs 1 million per month to Rs 25 million. Sri Lanka had raised the VAT rate from 11% to 15% in November 2016 in anticipation of revenue growth. That increase was reduced by the Gotabhaya Rajapaksa government three years later. The reform, which was supposed to give more purchasing power to the people and thus the government to get more taxes, failed like organic farming. Consequences of large tax losses. This is one of the main reasons for the economic downturn.

No comments

Powered by Blogger.