യൂറോപ്പ് അരദിവസം വാങ്ങുന്ന എണ്ണ ഇന്ത്യ ഒരുമാസം വാങ്ങുന്നില്ല. ജയശങ്കറുടെ 'സൂപ്പര്‍' മറുപടി
റഷ്യയില്‍ നിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നത് സംബന്ധിച്ച അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ശക്തമായ മറുപടിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. റഷ്യയില്‍നിന്ന് യൂറോപ്പ് അരദിവസം വാങ്ങുന്ന ഇന്ധനത്തേക്കാള്‍ കുറവാണ് ഇന്ത്യ ഒരു മാസം വാങ്ങുന്ന ഇന്ധനമെന്ന് ചൂണ്ടിക്കാട്ടിയ ജയശങ്കര്‍, നിങ്ങള്‍ യുറോപ്പിലേക്കാണ് ശ്രദ്ധ പതിപ്പിക്കേണ്ടതെന്നും പറഞ്ഞു. ഇന്ത്യ-അമേരിക്ക 2+2 കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു പത്രപ്രവർത്തകരുടെ ചോദ്യത്തിനുള്ള ജയശങ്കറിൻ്റെ മറുപടി.
'നിങ്ങള്‍ എണ്ണ വാങ്ങുന്നതിനെപ്പറ്റി പരാമര്‍ശിച്ചത് ഞാന്‍ ശ്രദ്ധിച്ചു. റഷ്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതി നോക്കുകയാണെങ്കില്‍, നിങ്ങളുടെ ശ്രദ്ധ യൂറോപ്പില്‍ കേന്ദ്രീകരിക്കണമെന്നാണ് ഞാന്‍ നിര്‍ദ്ദേശിക്കുന്നത്. ഞങ്ങളുടെ ഊര്‍ജ്ജ സുരക്ഷനത്തിന് ആവശ്യമായ ഇന്ധനം ഞങ്ങള്‍ വാങ്ങുന്നുണ്ട്. പക്ഷേ, കണക്കുകളില്‍ ചില പൊരുത്തക്കേടുകളുണ്ട്. ഞങ്ങള്‍ ഒരു മാസം വാങ്ങുന്നത് യൂറോപ്പ് ഒരു ദിവസം ഉച്ചയ്ക്ക് ശേഷം വാങ്ങുന്നതിനേക്കാള്‍ കുറവാണ്' എന്ന് ജയശങ്കര്‍ പറഞ്ഞു. ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ തുടങ്ങിയവരും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
External Affairs Minister S. Jaishankar in Washington, responding to a reporter’s question on India’s energy purchases from Russia, points out Europe buys more in an afternoon than India does in a month pic.twitter.com/4LJituULic
— Ananth Krishnan (@ananthkrishnan) April 12, 2022
Indian External Affairs Minister S Jayasankar has strongly responded to a question from US journalists about India's purchase of crude oil from Russia. Pointing out that India buys less fuel a month from Russia than Europe buys half a day, Jayasankar said, "You have to focus on Europe." Jayashankar was responding to a question from reporters at a joint press conference after the India-US 2 + 2 meeting.
'I noticed you mentioned about buying oil. If you are looking at fuel imports from Russia, I suggest you focus on Europe. We are buying the fuel we need for our energy security. But there are some inconsistencies in the figures. We buy less a month than Europe buys one afternoon, ”Jayashankar said. Indian Defense Minister Rajnath Singh, US Secretary of State Anthony Blinken and Secretary of Defense Lloyd Austin were also present at the joint press conference.
No comments