യാത്രക്കാരെ കൊള്ളയടിക്കാൻ റയിൽവേ. മംഗളയിലും ‘ഡൈനാമിക് പ്രൈസിങ്’. യാത്രച്ചെലവേറും
യാത്രക്കാരെ കൊള്ളയടിക്കാനുറച്ച് ഇന്ത്യൻ റയിൽവേ. മംഗള എക്സ്പ്രസ്സിലും ‘ഡൈനാമിക് പ്രൈസിങ്’ ഏർപ്പെടുത്തുന്നു. ഇതോടെ എറണാകുളം– നിസാമുദീൻ മംഗള എക്സ്പ്രസ് ട്രെയിനിലും ആവശ്യക്കാർ കൂടുന്നതിനനുസരിച്ച് ടിക്കറ്റ് നിരക്ക് കൂടും. ജൂൺ 1 മുതലാണ് പുതിയ നിരക്ക് മാറ്റം നിലവിൽ വരുന്നത്. പ്രീമിയം ട്രെയിനുകളിൽ മാത്രമാണ് നിലവിൽ ഈ രീതിയിലുള്ള ടിക്കറ്റ് വിൽപ്പനയുള്ളത്. ആവശ്യക്കാർ വർധിക്കുന്നതിനനുസരിച്ച് ടിക്കറ്റിൻ്റെ അടിസ്ഥാന നിരക്കിൻ്റെ 10– 50% വരെ വർധനയുണ്ടാകും.
നിലവിലെ 72 ബെർത്ത് സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചുകൾക്ക് പകരം 83 ബെർത്തുകളുള്ള ഇക്കണോമിക് എസി കോച്ചുകൾ മംഗളയിൽ ഉൾപ്പെടുത്തും. ഇക്കണോമിക് എസി കോച്ചുകൾക്ക് തേഡ് എസിയേക്കാൾ 8% നിരക്ക് കുറവാണ്. കഴിഞ്ഞ വർഷം മുതലാണ് പരീക്ഷണാർഥം ഇവ ഏർപ്പെടുത്തിയത്. ആധുനിക രീതിയിൽ സജ്ജീകരിച്ച എ സി കോച്ചുകളാണ് ഇവയെങ്കിലും നിരക്കു കൂടുകയാണെങ്കിൽ ഇതിൻ്റെ നേട്ടം യാത്രക്കാർക്കു ലഭിക്കാത്ത അവസ്ഥയുണ്ടാകും. റെയിൽവേയുടെ വരുമാനം കൂട്ടാനുള്ള കുറുക്ക് വഴിയുടെ ഭാഗമായി കൂടുതൽ ട്രെയിനുകളിൽ ഡൈനാമിക് നിരക്ക് ഏർപ്പെടുത്തുമെന്ന് സൂചനയുണ്ട്.
Indian Railways to plunder passengers Dynamic pricing is also being introduced on Mangala Express. With this, the fare on Ernakulam-Nizamuddin Mangala Express will also increase as demand increases. The new rate change is effective from June 1. This type of ticket is currently only available on premium trains. The base price of the ticket will increase by 10–50% as demand increases.
Economic AC coaches with 83 berths will replace the existing 72 berth second class sleeper coaches. Economic AC coaches cost 8% less than third AC. These have been in operation since last year. These are modern AC coaches but if the fare goes up, the passengers will not get the benefit of it. There are indications that dynamic fares will be introduced on more trains as part of a shortcut to increase revenue for the railways.
No comments