രാജ്യത്ത് 143 ഉത്പന്നങ്ങളുടെ നികുതി വധിപ്പിക്കാൻ കേന്ദ്രസർക്കാർ നീക്കം
രാജ്യത്ത് 143 ഉത്പന്നങ്ങളുടെ നികുതി വര്‍ധിപ്പിക്കാന്‍ കേന്ദ്രസർക്കാർ ആലോചിക്കുന്നു. വീട്, കെട്ടിട നിര്‍മ്മാണ വസ്തുക്കള്‍, പാക്ക് ചെയ്ത പാനീയങ്ങള്‍, പപ്പടം, ശര്‍ക്കര അടക്കമുള്ളവയ്ക്ക് വില ഉയരും. നികുതി വര്‍ധിപ്പിക്കുന്നതുമായിബന്ധപ്പെട്ട് ജി എസ് ടി കൗണ്‍സില്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം ആരാഞ്ഞു. വീട്, കെട്ടിട നിർമാണങ്ങളെയാണ് ജി എസ് ടി കൗണ്‍സിലിൻ്റെ നികുതി വർധനവിനുള്ള നിര്‍ദേശം കൂടുതല്‍ ദോഷകരമായി ബാധിക്കുക. പ്ലൈവുഡ്, ജാലകങ്ങള്‍, സ്വിച്ച്, പ്ലഗ് സോക്കറ്റ്, സിങ്കുകള്‍ ഉൾപ്പെടെയുള്ളവയുടെ ജി എസ് ടി 18 ശതമാനത്തില്‍ നിന്ന് 28 ശതമാനത്തിലേയ്ക്ക് ഉയർത്താനാണ് കേന്ദ്രസർക്കാർ തീരുമാനം. നിലവില്‍ നികുതിയില്ലാത്ത പപ്പടം, ശര്‍ക്കര എന്നിവയ്ക്ക് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തും. 32 ഇഞ്ചില്‍ താഴെ വലുപ്പമുള്ള കളര്‍ ടിവി, കണ്ണടയുടെ ഫ്രൈം, ചോക്ലേറ്റുകള്‍, ലെതര്‍ ഉത്പന്നങ്ങള്‍ എന്നിവയും വില കൂടാനുള്ള ഉത്പന്നങ്ങളുടെ പട്ടികയിലുണ്ട്.
ജി എസ് ടി 18 ശതമാനമുള്ള 143 ഉത്പന്നങ്ങളില്‍ 92 ശതമാനം ഉത്പന്നങ്ങളുടെയും നികുതി 28 ശതമാനമായി വര്‍ധിപ്പിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഈ നികുതി വർദ്ധനവ് നടപ്പിലായാൽ സാധനങ്ങള്‍ക്ക് 10 ശതമാനത്തോളം വില വർദ്ധനവ് ഉണ്ടാവും. 2017ലും 2018ലും നിരന്തര ആവശ്യത്തെത്തുടര്‍ന്ന് നികുതി കുറച്ച പല ഉത്പന്നങ്ങളുടെ പേരും നികുതി വർധിപ്പിക്കാനുള്ള പുതിയ പട്ടികയിലുണ്ട്. സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷം നികുതി വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ജിഎസ്ടി കൗണ്‍സില്‍ അന്തിമ തീരുമാനം എടുക്കും.
പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, പാചകവാതകവിലക്കയറ്റത്തില്‍ പൊറുതി മുട്ടി നിൽക്കുന്ന ജനങ്ങള്‍ക്ക് മുന്നിലേക്കാണ് വിലക്കയറ്റത്തിൻ്റെ പുതിയ പട്ടിക കേന്ദ്ര സർക്കാർ നിവർത്തുന്നത്. നികുതി വർദ്ധനവ് നടപ്പിലായാൽ രാജ്യത്ത് വലിയ വിലക്കയറ്റത്തിന് ആ തീരുമാനം കാരണമാകും.
The central government is planning to increase taxes on 143 products in the country. Prices of houses, building materials, packaged beverages, pappadam and jaggery will go up. The GST Council sought the views of the states on the tax increase. The GST Council's proposal to increase taxes will have a detrimental effect on housing and construction. The government has decided to increase the GST on plywood, windows, switches, plug sockets and sinks from 18 per cent to 28 per cent. Five per cent tax will be levied on pappadam and jaggery, which are currently tax-free. Color TVs less than 32 inches in size, spectacle frames, chocolates and leather products are also on the list.
The government is trying to increase the excise duty on 92 per cent of the 143 products with 18 per cent GST to 28 per cent. If this tax increase is implemented, there will be a 10 per cent increase in the price of goods. The new list of tax hikes includes the names of several products that were tax deductible in 2017 and 2018 due to persistent demand. After considering the views of the states, the GST Council will take a final decision on whether to increase the tax.
The central government is preparing a new list of inflation in front of the people who are struggling with the rise in petrol, diesel, kerosene and cooking gas prices. If the tax hike is implemented, that decision will lead to huge inflation in the country.
No comments